ഇനി 4K ടി.വികളുടെ കാലം; വില്‍പനയ്‌ക്കെത്തുന്നത് അരഡസന്‍ ബ്രാന്‍ഡുകള്‍

Posted By:

ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും ഇറങ്ങാന്‍ തുടങ്ങിയതോടെ ടി.വികള്‍ക്ക് പൊതുവെ പ്രചാരം കുറഞ്ഞുവരികയാണ്. ഓരോദിവസവും പുതിയ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ ടി.വികള്‍ അധികമാരും ശ്രദ്ധിക്കുന്നുമില്ല.

മറ്റ് ഉത്പന്നങ്ങളെ അപേക്ഷിച്ച ടി.വികളില്‍ അധികം പരീക്ഷണങ്ങള്‍ നടക്കുന്നില്ല എന്നതാണ് ഒരു വസ്തുത. നല്ല ഒരു ലാപ്‌ടോപോ ഡെസ്‌ക്‌ടോപ് കമ്പ്യൂട്ടമറോ ഉണ്ടെങ്കില്‍ ടി.വിയുടെ ഉപയോഗം നടക്കുമെന്നതിനാല്‍ ഉപഭോക്താക്കളും ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല.

എന്നാല്‍ ഇപ്പോള്‍ ടി.വിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. അതിന്റെ സൂചനയാണ് ഇത്തവണത്തെ ഐ.എഫ്.എ. 2013 നല്‍കുന്നത്.

സാംസങ്ങ്, സോണി, ഫിലിപ്‌സ്, എല്‍.ജി, പാനാസോണിക് തുടങ്ങിയ കമ്പനികളെല്ലാം ഐ.എഫ്.എയില്‍ അവതരിപ്പിച്ചത് 4K അള്‍ട്രാ ഹൈ ഡെഫ്‌നിഷ്യന്‍ ടി.വികളാണ്. 4k എന്നാല്‍ സാധാരണ ഹൈഡെഫ്‌നിഷ്യന്‍ ടി.വിയുടെ നാലിരട്ടി പിക്ചര്‍ ക്വാളിറ്റി ലഭിക്കും എന്നര്‍ഥം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ഫ് ളാറ്റ് ടി.വികളും വലിയ സ്‌ക്രീനോടു കൂടിയ ടി.വികളും ഉപഭോക്താക്കള്‍ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ പിക്ചര്‍ ക്വാളിറ്റിയിലൂടെ വിപണിയില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ഈ കമ്പനികളെല്ലാം.

നിലവില്‍ ഇത്തരം ടി.വികളൊന്നും മാര്‍ക്കറ്റില്‍ ലഭ്യമല്ലെങ്കിലും ഉടന്‍ ഇറങ്ങാന്‍ പോകുന്നതും ഐ.എഫ്.എ. 2013-ല്‍ ലോഞ്ച് ചെയ്തതുമായ ഏതാനും അള്‍ട്രാ ഹൈ ഡെഫ്‌നിഷ്യന്‍ ടി.വി.കള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Panasonic

പാനസോണിക് അവതരിപ്പിച്ച 4K ടി.വി പുതിയ HDMI 2.0 നിലവാരത്തിലുള്ളതാണ്. കമ്പനി ഇപ്പോള്‍തന്നെ മുന്‍കൂര്‍ ഓര്‍ഡറുകള്‍ സ്വീകരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഒക്‌ടോബറില്‍ വിപണിയില്‍ എത്തിത്തുടങ്ങും.

 

Philips

ഫിലിപ്‌സ് 9000 സീരീസില്‍ ഉള്‍പ്പെട്ട രണ്ടു ഹൈഡെഫ്‌നിഷ്യന്‍ ടി.വികളാണ് ഇറക്കുന്നത്. 65-ഇഞ്ച്, 84-ഇഞ്ച് എന്നിങ്ങനെ രണ്ട് സൈസുകളിലാണ് ഇവ. സിക്‌സ് കോര്‍ പ്രൊസസറോടു കൂടിയ ഡിസ്‌പ്ലെയാണ് ഉള്ളത്.

 

Samsung

കഴിഞ്ഞ ദിവസം 55-ഇഞ്ച്, 65-ഇഞ്ച് സൈസുകളിലുള്ള രണ്ട് 4K അള്‍ട്ര ഹൈ ഡെഫ്‌നിഷ്യന്‍ ടി.വികളാണ് സാംസങ്ങ് അവതരിപ്പിച്ചത്. കര്‍വ്ഡ് രൂപത്തിലുള്ള ലോകത്തെ ആദ്യത്തെ UHD ടി.വിയാണ് ഇത്. ഇത് എന്നാണ് വിപണിയിലെത്തുക എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അതോടൊപ്പം അവതരിപ്പിച്ച 98 ഇഞ്ച് UHD നോണ്‍ OLED ടി.വിക്ക് 2500000 രൂപ വിലവരുമെന്നാണ് അറിയുന്നത്.

 

Sony

ഐ.എഫ്.എയില്‍ സോണി അരഡസനോളം ഉത്പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. അതില്‍ പ്രധാനം X850 സീരീസില്‍ പെട്ട ടി.വിതന്നെയാണ്. X900 സീരീസില്‍ പെട്ട ടി.വികളെ അപേക്ഷിച്ച് വില കുറവും ഗുണമേന്മ കൂടുതലുമാണ് ഈ ടി.വിക്ക്.

Xiaomi

സിയോമി അവതരിപ്പിച്ച 47 ഇഞ്ച് ടി.വി. സാധാരണക്കാരെ ഉദ്ദേശിച്ച് നിര്‍മിച്ചതാണ്. 3 ഡി. സംവിധാനമുള്ള ടെലിവിഷന്‍ ആറു കളറുകളില്‍ ലഭ്യമാവും. ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 600 പ്രൊസസറും 2 ജി.ബി. റാമുമുള്ള ടി.വിയില്‍ 8 ജി.ബി. ഇന്റേണല്‍ സ്‌റ്റോമറജുമുണ്ട്. വൈ-ഫൈ, ബ്ലുടൂത്ത് എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന ടി.വിക്ക് 31967 രൂപയാണ് വില. ഒക്‌ടോബറില്‍ വില്‍പന തുടങ്ങും.

 

LG

എല്‍.ജി അവതരിപ്പിച്ച 77 ഇഞ്ച് കര്‍വ്ഡ് UHD OLED ടി.വി. ഹോം തീയറ്ററിനു നല്‍കാവുന്ന മികച്ച പിക്ചര്‍ ക്വാളിറ്റിയാണ് നല്‍കുന്നത്. നേരത്തെ എല്‍.ജി. പുറത്തിറക്കിയ 55 ഇഞ്ച് OLED കര്‍വ്ഡ് ടി.വിയുടെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് പുതിയ ടി.വി. എത്തുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇനി 4K ടി.വികളുടെ കാലം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot