5 സ്മാര്‍ട്ട്‌ഫോണ്‍ മിത്തുകളെ "ചുരുട്ടി അടക്കുന്നു"...!

സ്മാര്‍ട്ട്‌ഫോണുകള്‍ അനസ്യൂതം പെരുകുന്നതോടെ അത് സംബന്ധിച്ച് കെട്ടുകഥകളും അര്‍ധ സത്യങ്ങളും വര്‍ധിക്കുകയാണ്. ഇത്തരം കെട്ടുകഥകളുടെ കൂമ്പാരത്തെ മിത്തുകള്‍ എന്ന് വിശേഷിപ്പിക്കാം.

ഭീമന്‍ ശേഷിയുളള 10 ക്യാമറാ സ്മാര്‍ട്ട്‌ഫോണുകള്‍....!

സ്മാര്‍ട്ട്‌ഫോണ്‍ സംബന്ധിച്ച മിത്തുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ മെഗാപിക്‌സലുകള്‍ കൂടുതല്‍ മികച്ച ക്യാമറ രൂപപ്പെടുത്തുന്നുവെന്നത് മിത്താണ്.

 

മികച്ച ക്യാമറയാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍, ക്യാമറയുടെ സെന്‍സറുകളും അപര്‍ച്ചെര്‍ വലിപ്പവുമാണ് ശ്രദ്ധിക്കേണ്ടത്.

 

വലിയ ബാറ്ററി ശേഷി കൂടുതല്‍ ബാറ്ററി കാലാവധി നല്‍കുന്നുവെന്നത് മിത്താണ്.

 

ബാറ്ററിയുടെ ശേഷി അല്ല മറിച്ച് പ്രൊസസ്സറുകളുടെ ശേഷിയും ആപുകളെ മള്‍ട്ടി ടാസ്‌ക് ചെയ്യാനുളള കാര്യക്ഷമതയും ആണ് ബാറ്ററിയുടെ കാലാവധി തീരുമാനിക്കുന്നത്.

 

പ്രൊസസ്സറുകള്‍ക്ക് കൂടുതല്‍ കോറുകള്‍ ഉണ്ടാകുന്നത് ഫോണിന്റെ ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നു.

 

ചീത്ത ആപുകള്‍ ഇടയ്ക്കിടെ റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുന്നതും, പശ്ചാത്തലത്തില്‍ ആപുകള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതും, വൈഫൈ എല്ലായ്‌പ്പോഴും ഓണ്‍ ആയി കിടക്കുന്നതും ബാറ്ററിയുടെ ഊര്‍ജം വലിച്ചെടുക്കുന്നു. അതേസമയം ഫോണിന്റെ പ്രൊസസ്സറുകള്‍ക്ക് ഇതുമായി ബന്ധമില്ല.

 

ഓട്ടോമാറ്റിക്ക് ബ്രൈറ്റ്‌നസും, ലൈവ് ആയ വാള്‍പേപ്പറുകളും, ബ്ലൂടൂത്തും ബാറ്ററിയുടെ കാലാവധി വെട്ടിച്ചുരുക്കുന്നുവെന്നത് മിത്താണ്.

 

പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്ക് ബ്രൈറ്റ്‌നസും, ലൈവ് ആയ വാള്‍പേപ്പറുകളും, ബ്ലൂടൂത്ത് ഓണ്‍ ആക്കുന്നതും ബാറ്ററിയുടെ 2% ഊര്‍ജം മാത്രമാണ് വലിച്ചെടുക്കുന്നത്.

 

നിങ്ങളുടെ ഫോണിന്റെ അടുത്ത് കാന്തം വയ്ക്കുകയാണെങ്കില്‍, ഫോണിലെ എല്ലാ ഡാറ്റകളും ഇറേസ് ചെയ്യപ്പെടുന്നുവെന്നത് മിത്താണ്.

 

ഫ്‌ലാഷ് സ്‌റ്റോറേജുകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത് സോളിഡ് സ്‌റ്റേറ്റ് ഡ്രൈവ് വിഭാഗത്തില്‍ പെടന്നവയാണ്. ഇതില്‍ നിന്ന് കാന്തങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ മെമ്മറിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിക്കാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
biggest smartphone myths busted.
Please Wait while comments are loading...

Social Counting