ടെക്‌ലോകത്തെ പെണ്‍കരുത്ത്!!!

By Bijesh
|

ഏതുരംഗത്തും ശോഭിക്കാന്‍ കഴിയുന്നവരാണ് സ്ത്രീകള്‍. പക്ഷേ അതിനുള്ള അവസരം കുറച്ചുപേര്‍ക്കേ ലഭിക്കാറുള്ളു. ടെക് ലോത്തും സ്ഥിതി വ്യത്യസ്തമല്ല. ലോകത്തെ ഏറ്റവും മികച്ച 500 കമ്പനികള്‍ പരിശോധിച്ചാല്‍ അതില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതാ സി.ഇ.ഒകള്‍ ഉള്ളത്.

 

എന്നാല്‍ ഈ കമ്പനികളും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുത. ലോകത്തിലെ മുന്‍ നിര കമ്പനികളെ നയിക്കുന്ന അഞ്ച് വനിതാ സി.ഇ.ഒമാരെ പരിചയപ്പെടാം.

Ursula Burns

Ursula Burns

ക്‌സിറോക്‌സ് എന്ന കമ്പനിയുടെ ചെയര്‍മാനും സി.ഇ.ഒയുമാണ് ഉര്‍സുല. കമ്പനിയില്‍ ചേര്‍ന്ന് 29 വര്‍ഷത്തിനു ശേഷമാണ് ഇവര്‍ പരമോന്നത പദവിയിലെത്തിയത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ വനിതയും ഉര്‍സുലയാണ്്. 2010-ല്‍ യു.എസ്. പ്രസിഡന്റിന്റെ എക്‌സ്‌പേര്‍ട് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണായി ബരാക് ഒബാമ ഇവരെ നിയമിച്ചു.

Virginia Rometty

Virginia Rometty

ഐ.ബി.എമ്മിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് വിര്‍ജിന. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും. 1981-ല്‍ സ്ഥാപനത്തില്‍ ജോലിയാരംഭിച്ച വിര്‍ജിന റോമെറ്റി കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ഉള്‍പെടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

Meg Whitman
 

Meg Whitman

ഹ്യുലെറ്റ് -പക്കാര്‍ഡ് അഥവാ എച്ച്.പി. എന്ന ലോകപ്രശസ്ത കമ്പനിയുടെ സി.ഇ.ഒയും പ്രസിഡന്റുമാണ് മെഗ് വിറ്റ്മാന്‍. വാള്‍ട്ട് ഡിസ്‌നി കമ്പനി, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ഇ-ബേ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ച മേഗ് വിറ്റ്മാന്‍ 2011-ലാണ് എച്ച്.പിയുടെ സി.ഇ.ഒ ആയത്.

Debra Reed

Debra Reed

സെംപ്ര എനര്‍ജി എന്ന അമേരിക്കന്‍ കമ്പനിയുടെ മേധാവിയണ് ഡെബ്ര റീഡ്. കമ്പനിയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഓഫീസര്‍കൂടിയാണ് ഇവര്‍.

Marissa Mayer

Marissa Mayer

യാഹൂവിന്റെ പ്രസിഡന്റും സി.ഇ.ഒയുമായ മരിസ മേയര്‍ ഏറ്റവും പ്രായം കുറഞ്ഞ വനിത സി.ഇ.ഒ എന്ന വിശേഷണവുമായാണ് 2012-ല്‍ സ്ഥാപനത്തില്‍ ചുമതലയേറ്റത്. 1999-ല്‍ ഗൂഗിളില്‍ ആദ്യ വനിതാ എന്‍ജിനീയറായി ചേര്‍ന്ന മരിസ മേയര്‍ അവിടെയും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ടെക്‌ലോകത്തെ പെണ്‍കരുത്ത്!!!
Most Read Articles
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X