മൈക്രോസോഫ്റ്റിന് ബില്‍ഗേറ്റ്‌സ് അന്യനാകുന്നു!!!

Posted By:

മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് കമ്പനിക്ക് അന്യനായിക്കൊണ്ടിരിക്കുന്നു. കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയായിരുന്ന ഗേറ്റ്‌സ് ഓരോ വര്‍ഷവും നിശ്ചിത എണ്ണം ഓഹരികള്‍ വിറ്റുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച 2 കോടി ഒകഹരികള്‍ വിറ്റതോടെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ വ്യക്തി എന്ന പദവിയും അദ്ദേഹത്തിന് നഷ്ടമായി.

മൈക്രോസോഫ്റ്റിന് ബില്‍ഗേറ്റ്‌സ് അന്യനാകുന്നു!!!

നിലവില്‍ മൈക്രോസോഫ്റ്റിന്റെ 33 കോടി ഓഹരികളാണ് ബില്‍ഗേറ്റ്‌സിനുള്ളത്. 33.3 കോടി ഓഹരികളുള്ള, സ്ഥാനമൊഴിഞ്ഞ സി.ഇ.ഒ സ്റ്റീവ് ബാള്‍മര്‍ ആണ് ഇപ്പോള്‍ മൈക്രോസോഫ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓഹരികളുള്ള വ്യക്തി.

1975-ല്‍ പോള്‍ അലനുായി ചേര്‍ന്നാണ് ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 1986-ല്‍ കമ്പനി ആദ്യമായി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ 49 ശതമാനം ഓഹരികള്‍ ബില്‍ഗേറ്റ്‌സിന്റെ കൈവശമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി നേടാനും ഇത് അദ്ദേഹത്തെ ഏറെ സഹായിച്ചു.

2000 ത്തില്‍ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ പദവി ഒഴിഞ്ഞ ഗേറ്റ്‌സ് പിന്നീട് ചെയര്‍മാനായി തുടരുകയായിരുന്നു. നിലവില്‍ സി.ഇ.ഒ സത്യ നഡെല്ലയുടെ ടെക്‌നോളജി അഡൈ്വസറാണ് അദ്ദേഹം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot