2,75,000 ഏക്കറുള്ള മനുഷ്യസ്നേഹിയോ? സംശയം വേണ്ട, ഉള്ളതെല്ലാം വിറ്റ് ജീവകാരുണ്യത്തിന് നൽകും: ബിൽ ഗേറ്റ്സ്

|

ബിൽ ഗേറ്റ്സ് (Bill Gates) ആരായിരുന്നു എന്ന് ചോദിച്ചാൽ സോഫ്ട്വേർ രംഗത്തെ അ‌തികായരായ ​മൈക്രോസോഫ്ടിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു എന്നോ, ലോകപ്രശസ്തനായ ഒരു വ്യവസായി ആയിരുന്നു എന്നോ, അ‌തല്ല, ഒരു എഴുത്തുകാരനായിരുന്നെന്നോ, ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയിരുന്നു എന്നോ ഒക്കെ പറയുന്നവർ ഉണ്ടാകാം. എന്നാൽ ഇതിലെല്ലാത്തിലുമുപരിയായി ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു ബിൽ ഗേറ്റ്സ് എന്നാണ് പറയേണ്ടത്. ലോകം തന്നെ ഒരു വലിയ മനുഷ്യസ്നേഹിയായി കാണുന്നതാണ് ബിൽ ഗേറ്റ്സിനും ഇഷ്ടം.

 

താനൊരു മനുഷ്യസ്നേഹിയാണ്

അ‌ദ്ദേഹം തന്നെ താനൊരു മനുഷ്യസ്നേഹിയാണ് എന്ന് കഴിയുന്ന സന്ദർഭങ്ങളിലെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്. ലോക സമ്പന്നരുടെ പട്ടികയിൽ അ‌ധികകാലം താൻ ഉണ്ടാകില്ല എന്നും തന്റെ സമ്പത്ത് മുഴുവൻ ​ബില്‍ ആന്‍ഡ് മെലിന്‍ഡാ ഫൗണ്ടേഷന് ​കൈമാറുമെന്നും 2022 ൽ തന്നെ അ‌ദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകമെമ്പാടും കഷ്ടതയനുഭവിക്കുന്ന മനുഷ്യർക്ക് സഹായം എത്തിക്കാൻ ബിൽ ആൻഡ് മെലിൻഡാ ഫൗണ്ടേഷൻ സദാ രംഗത്തുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി തവണ ബിൽഗേറ്റ്സ് മാധ്യമ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

പണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽപണിയെടുത്തതിന് കാശ് വേണ്ട; ബ്രോഡ്ബാൻഡ് യൂസേഴ്സിന് വൻ ഇളവുമായി ബിഎസ്എൻഎൽ

ഒരു ചോദ്യവും അ‌തിന് അ‌ദ്ദേഹം നൽകിയ മറുപടിയും

തനിക്കുള്ളതെല്ലാം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെന്ന് വ്യക്തമാക്കിയിട്ടുള്ള ബിൽ ഗേറ്റ്സിന് നേർക്ക് ഇപ്പോൾ ഉയർന്ന ഒരു ചോദ്യവും അ‌തിന് അ‌ദ്ദേഹം നൽകിയ മറുപടിയും ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ്. ബിൽഗേറ്റ്സിന്റെ സ്വത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകളും വീണ്ടും സജീവമായി. ഏറെ പ്രസക്തമായ ആ ചോദ്യം എന്തായിരുന്നു എന്നും അ‌തിന് അ‌ദ്ദേഹം നൽകിയ ഉത്തരം എന്തായിരുന്നു എന്നും നോക്കാം.

ആസ്ക് മീ എനിതിങ് ​
 

എല്ലാവർഷവും റെഡ്ഡിറ്റിൽ ബിൽ ഗേറ്റ്സ് ഒരു ആസ്ക് മീ എനിതിങ് ​പരിപാടി നടത്താറുണ്ട്. എന്തുവേണമെങ്കിലും തന്നോട് ചോദിക്കാനുള്ള അ‌വസരം ബിൽ ഗേറ്റ്സ് ഈ ഘട്ടത്തിൽ ആളുകൾക്ക് നൽകാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ബിൽ ഗേറ്റ്സിന്റെ ആസ്ക് മീ എനിതിങ് പരിപാടി നടന്നു. അ‌തിൽ ഉയർന്ന ഒരു ചോദ്യമാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റയത്. മനുഷ്യസ്നേഹി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബിൽ ഗേറ്റ്സ് യുഎസിലെ ഏകദേശം 2,75,000 ഏക്കർ കൃഷിഭൂമിയും തന്റെ അ‌ധീനതയിലാക്കി വച്ചിരിക്കുന്നത് വിരോധാഭാസമല്ലേ എന്നായിരുന്നു ആ ചോദ്യം.

പ്രവാസികളേ ഇനി അ‌ലയേണ്ട, യുപിഐ വഴി പണം അ‌യയ്ക്കാൻ വഴിയൊരുങ്ങി; സേവനം ലഭ്യമാകുന്ന രാജ്യങ്ങൾ അ‌റിയൂപ്രവാസികളേ ഇനി അ‌ലയേണ്ട, യുപിഐ വഴി പണം അ‌യയ്ക്കാൻ വഴിയൊരുങ്ങി; സേവനം ലഭ്യമാകുന്ന രാജ്യങ്ങൾ അ‌റിയൂ

കൃഷിഭൂമി ഏറ്റവും വിരളമായിരിക്കെ

കൃഷിഭൂമി ഏറ്റവും വിരളമായിരിക്കെ അ‌ത് ഒരാളുടെ കീഴിൽ കേന്ദ്രീകരിക്കുന്നതിലെ ശരികേടിനെയാണ് ചോദ്യകർത്താവ് ചോദ്യം ചെയ്തത്. എന്നാൽ ഇതിനുള്ള മറുപടിയായി തന്റെ സ്വത്തുക്കൾ മുഴുവൻ ജീവകാരുണ്യ പ്രസ്ഥാനത്തിനായി മാറ്റിവച്ചിരിക്കുകയാണെന്നും കൃഷിഭൂമിയുൾപ്പെടെ മുഴുവൻ സ്വത്തും വിറ്റ് ആ പണം തന്റെ ട്രസ്റ്റിലൂ​ടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് എത്തുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കി. മറ്റൊരു ചോദ്യത്തിന് മറുപടിയായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയാണ് താൻ ഈ കാലഘട്ടത്തിലെ വിപ്ലവകരമായ സാങ്കേതികമുന്നേറ്റമായി വിലയിരുത്തുന്നത് എന്നും വ്യക്തമാക്കി.

ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ

ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ

2000-ൽ ആണ് ബിൽ ഗേറ്റ്‌സും അന്നത്തെ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്‌സും ചേർന്ന് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ജീവകാരുണ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. പിന്നീട് ചാരിറ്റബിൾ ഓർഗനൈസേഷൻ സ്ഥാപിച്ചു. പിന്നീട് ബിൽഗേറ്റ്സ് 2021 ൽ മെലിന്‍ഡാ ഫ്രഞ്ച് ഗേറ്റ്സുമായുള്ള ദാമ്പത്യ ബന്ധം വേര്‍പെടുത്തി. എങ്കിലും ഇപ്പോഴും ഇരുവരും ഒന്നിച്ചുതന്നെയാണ് ഫൗണ്ടേഷന്റെ പ്രവർത്തനം നടത്തിക്കൊണ്ടുപോകുന്നത്.

കൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാകൊച്ചിയുടെ 'ഹൃദയത്തിൽ' ഇനി എയർടെൽ 5ജിയും; ലഭ്യമാകുന്ന സ്ഥലങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ

1500 കോടി

വിവാഹ മോചന സമയത്ത് ഇരുവരും 1500 കോടി ഡോളര്‍ ഫൗണ്ടേഷനു നല്‍കുമെന്ന് പ്രതിജ്ഞ എടുത്തത് ഏറെ വാർത്തയായിരുന്നു. പിന്നാലെ 2022 ൽ കോവിഡ് ആഘാതം കുറയ്ക്കാനുള്ള നീക്കങ്ങൾക്കായി 2000 കോടി ഡോളറും ബിൽഗേറ്റ്സ് ഫൗണ്ടേഷന് ​കൈമാറിയിരുന്നു. 111 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ബിൽ ഗേറ്റ്‌സ്, ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ധനികനാണ്.

ദാരിദ്ര്യം, രോഗം, അസമത്വം

"ലോകമെമ്പാടുമുള്ള ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്‌ക്കെതിരെ പോരാടുന്ന ലാഭേച്ഛയില്ലാത്തവരാണ് ഞങ്ങൾ" എന്നാണ് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ വെബ്‌സൈറ്റ് അതിനെ സ്വയം പരിചയപ്പെടുത്തുന്നത്. ഓരോ മനുഷ്യനും ആരോഗ്യകരവും ഫലപ്രദവുമായ ഒരു ജീവതം നടത്താന്‍ സഹായിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. അ‌തിനായി കോടിക്കണക്കിന് രൂപയാണ് ഫൗണ്ടേഷൻ ചെലവഴിക്കുന്നത്.

ഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazonഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazon

താനാര്‍ജിച്ച സമ്പത്ത്

താനാര്‍ജിച്ച സമ്പത്ത് തിരിച്ച് സമൂഹത്തിലേക്ക് ഒഴുക്കേണ്ട കടമ തനിക്കുണ്ടെന്നാണ് ബിൽ ഗേറ്റ്സ് ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളത്. അ‌തിനുള്ള മാർഗമാണ് ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ. ഇപ്പോൾ കോടീശ്വരന്മാരുടെ പട്ടികയിൽ ഉണ്ടെങ്കിലും എല്ലാം പതിയെ വിറ്റൊഴിഞ്ഞ് താൻ പട്ടികയിൽനിന്ന് പുറത്തുപോകുമെന്നും ബിൽ ഗേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരും ഈ പാത പിന്തുടരണമെന്നാണ് അ‌ദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

Best Mobiles in India

Read more about:
English summary
Bill Gates, one of the world's billionaires, has made it clear that everything he has is for charity. The Ask Me Anything event hosted by Bill Gates every year on Reddit is very popular. In this year's Ask Me Anything program, a question was raised for Bill Gates, and his answer to it is now getting attention.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X