ആന്‍ഡ്രോയിഡിനു തുടക്കമിടാന്‍ സന്നദ്ധനായി ബില്‍ഗേറ്റ്‌സ്, നെറ്റ്ഫ്‌ളിക്‌സ് ജിയോയുമായി കൈകോര്‍ക്കുമോ

|

ടെക്ക് രംഗത്ത് ഏറ്റവും ഒടുവിലായി സംഭവിച്ച മാറ്റങ്ങള്‍ വിവരിക്കുന്നതാണ് ഈ ലേഖനം. ഗിസ്‌ബോട്ട് വായനക്കാര്‍ക്ക് ഈ രംഗത്തെ ഏറ്റവും പുത്തന്‍ വാര്‍ത്തകളും വിശകലനവും ഈ ലേഖനത്തിലൂടെ ലഭിക്കും. തുടര്‍ന്നു വായിക്കൂ...

പറ്റിയത് വലിയൊരു വിഡ്ഢിത്തം

ആന്‍ഡ്രോയിഡിനു തുടക്കമിടാന്‍ സന്നദ്ധനായി ബില്‍ഗേറ്റ്‌സ്, നെറ്റ്ഫ്‌ളിക

 

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കാന്‍ ഗൂഗിളിനെ അനുവദിച്ചത് ഏറ്റവും വലിയ അബദ്ധമായെന്ന മൈക്രേസോഫ്റ്റിന്റെ സ്വന്തം ബില്‍ഗേറ്റ്‌സിന്റെ പ്രതികരണമാണ് ടെക്ക് വാര്‍ത്തകളില്‍ പ്രാധാന്യമേറിയത്.

ഇത് കുറച്ചധികം കാലമായുള്ള തന്റെ തോന്നലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. 4,00 ബില്ല്യണ്‍ ഡോളറിന്റെ ബിസിനസാണത്. നഷ്ടപ്പെടുത്തിയതില്‍ ഖേദിക്കുന്നു - ബില്‍ഗേറ്റ്‌സ് പറയുന്നു.

 ജിയോ ഡിജിറ്റല്‍ രംഗം കൈയ്യടക്കുമോ ?

ജിയോ ഡിജിറ്റല്‍ രംഗം കൈയ്യടക്കുമോ ?

നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്സ്റ്റാര്‍ എന്നിവയ്ക്കു ബദലായി പുത്തന്‍ സംവിധാനമൊരുക്കാന്‍ മുകേഷ് അംബാനിയുടെ സ്വന്തം ജിയോ തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് പ്രധാന്യമേറിയ മറ്റൊന്ന്.

വെറും ഡാറ്റാ സേവനം നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായി എല്ലാ തരത്തിലുമുള്ള ഡിജിറ്റല്‍ കണ്ടന്റും സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ ബിസിനസാക്കുകയാണ് ജിയോയുടെ പുത്തന്‍ ലക്ഷ്യം. 4ജി സേവനത്തിന്റെ ഭാഗമായി നെറ്റ്വര്‍ക്ക് 18, ഈനാട് ടെലിവിഷന്‍ എ്‌നിവയുമായി കൈകോര്‍ക്കാന്‍ ജിയോക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇവയില്‍ പ്രക്ഷേപണം ചെയ്യുന്ന സിനിമകളും ടെലിവിഷന്‍ സീരിയലുകളും ചിലപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാക്കിയേക്കും.

പരുങ്ങലില്‍ ഫ്‌ളിപ്കാര്‍ട്ട്

പരുങ്ങലില്‍ ഫ്‌ളിപ്കാര്‍ട്ട്

ഇന്ത്യയിലെ പുതിയ ഇ-കൊമേഴ്‌സ് നിയമങ്ങളില്‍ പരുങ്ങലിലാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ഫ്‌ളിപ്കാര്‍ട്ട്. വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നിയമങ്ങളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കുന്നു. അതിനാല്‍ത്തന്നെ ഇന്ത്യന്‍ വിപണിയിലെ പ്രധാന ഷെയര്‍ മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്യാന്‍ ഫ്‌ളിപ്കാര്‍ട്ട് തയ്യാറെടുക്കുന്നതായി വാര്‍ത്തകളുണ്ട്.

നിരുത്സാഹപ്പെടുത്തി മൈക്രോസോഫ്റ്റ്
 

നിരുത്സാഹപ്പെടുത്തി മൈക്രോസോഫ്റ്റ്

കൊളാബറേറ്റീവ് വര്‍ക്ക്‌പ്ലേസ് ടൂള്‍സായ സ്ലാക്ക്, ഗൂഗിള്‍ ഡോക്‌സ് എന്നിവ ഉപയോഗിക്കുന്നതില്‍ നിരുത്സാഹ നടപടിയുമായി മൈക്രോസോഫ്റ്റ്. ഇവയെ ഇവയെ ഡിസ്‌കറേജ്ഡ് ഫോര്‍ യൂസ് എന്ന ഗണത്തില്‍പ്പെടുത്തിയിരിക്കുകയാണ് കമ്പനി. തങ്ങളുടെ ഉദ്യോഗസ്ഥരും തൊഴിലാളികളും ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രത്യക്ഷമായൊരു നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും നിരുത്സാഹനപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ട്.

പ്രൈവറ്റ് ഇന്റര്‍നെറ്റ് ചാറ്റ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

പ്രൈവറ്റ് ഇന്റര്‍നെറ്റ് ചാറ്റ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ഒരാഴ്ച മുന്‍പാണ് ഇന്‍ഡോനേഷ്യയിലെ ഇലക്ഷന്‍ റിസല്‍ട്ടുമായി ബന്ധപ്പെട്ട് ജക്കാര്‍ത്തയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇവയ്ക്കുള്ള പ്രചാരണം നല്‍കിയത്. ഇതിന്റെ ഭാഗമായി 61,000 ത്തോളം ഉപയോക്താക്കളുടെ വാട്‌സ് ആപ്പ് അക്കൗണ്ട് റിമൂവ് ചെയ്യാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് കമ്പനി. മാത്രമല്ല നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

നാസയിലും ഹാക്കിംഗ്

നാസയിലും ഹാക്കിംഗ്

2018 ഏപ്രില്‍ മാസം നാസിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോററ്റിയിലെ കംപ്യൂട്ടറില്‍ ഹാക്കിംഗ് നടന്നതായി വെളിപ്പെടുത്തല്‍. DIY പ്രോജക്ടുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിലാണ് ഹാക്കിംഗ് നടന്നതായി കണ്ടെത്തിയത്. കംപ്യൂട്ടറിലെ 23 ഫയലുകളില്‍ നിന്നായി 500 എം.ബി ഡാറ്റ ചോര്‍ന്നതായും കണ്ടെത്തിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Flipkart's US IPO is planned for 2022 and it could mark Walmart's exit from e-commerce. NASA was hacked by targeting an unauthorised Rasberry Pi, that wasn't. "There's room for exactly one non-Apple operating system," said Bill Gates, Reliance Jio's plan to take on Netflix, Amazon Prime, and Hotstar.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X