പിറന്നാള്‍ ചിത്രങ്ങളൊരുക്കാന്‍ സൗജന്യ ബേര്‍ത്ത്‌ഡേ കാം ആപ്ലിക്കേഷന്‍

Posted By: Staff

പിറന്നാള്‍ ചിത്രങ്ങളൊരുക്കാന്‍ സൗജന്യ ബേര്‍ത്ത്‌ഡേ കാം ആപ്ലിക്കേഷന്‍

നിങ്ങളുടെ ഐഫോണിലും, ഐടച്ചിലും, ഐപാഡിലുമൊക്കെ ചിത്രങ്ങള്‍ക്ക് മനോഹരങ്ങളായ പിറന്നാള്‍ ഇഫക്ടുകള്‍ നല്‍കി പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിയ്ക്കാനായി ഒരു സ്റ്റൈലന്‍ ആപ്ലിക്കേഷന്‍.  പിറന്നാള്‍ ദിനത്തില്‍ എല്ലാവരും ഒത്തെടുക്കുന്ന ഒരു സാധാരണ ഫോട്ടോയെ വര്‍ണ്ണാഭമായ ബലൂണുകളും, അലങ്കാരങ്ങളും, ഫ്രെയിമും ഒക്കെ നല്‍കി തികച്ചും വ്യത്യസ്തമായ ഒരു സമ്മാനമാക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപകരിയ്ക്കും. ഇത്തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കിലോ, ട്വിറ്ററിലോ, മെയിലിലോ പങ്കു വയ്ക്കാനും സാധിയ്ക്കും. ഗാലറിയിലെ ചിത്രങ്ങളോ, ഉപകരണത്തിലെ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളോ ഇത്തരത്തില്‍ അലങ്കരിയ്ക്കാന്‍ സാധിയ്ക്കും. വിരലുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ക്രമീകരണങ്ങള്‍ വരുത്താന്‍ സാധിയ്ക്കുന്ന ഈ ആപ്ലിക്കേഷന്‍ കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ.

കാം മാക്‌സ് ഡെവലപ് ആണ്  ബേര്‍ത്ത്‌ഡേ കാം ആപ്ലിക്കേഷന്റെ നിര്‍മാതാക്കള്‍ . ഐ ഓ എസ് 4.3 മുതലുള്ള വേര്‍ഷനുകളില്‍ ഇത് പ്രവര്‍ത്തിയ്ക്കും.

10.5 എം ബി വലിപ്പമുള്ള ഈ ആപ്ലിക്കേഷന്‍ ഈ ലിങ്കില്‍ ഡൗണ്‍ലോഡ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot