ഗൂഗിള്‍+ല്‍ ബെര്‍ത്ഡേ റിമൈന്‍ഡര്‍

Posted By: Super

ഫെയ്‌സ്ബുക്ക് പോലെ ഗൂഗിള്‍+ലും ബെര്‍ത്‌ഡേ റിമൈന്‍ഡര്‍ എത്തി. ഗൂഗിള്‍ സെര്‍ച്ച് പേജില്‍ എത്തുമ്പോള്‍ വലതുവശത്ത് മുകളിലായാണ് ബെര്‍തേ റിമൈന്‍ഡര്‍ കാണാനാകുക.

ഫോട്ടോ, വീഡിയോ, മെസേജുകള്‍ എന്നിവ പിറന്നാള്‍ ആഘോഷിക്കുന്ന വ്യക്തിയുമായി ഷെയര്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ഫെയ്‌സ്ബുക്കിലും ബെര്‍ത്‌ഡേ റിമൈന്‍ഡര്‍ സൗകര്യം ഉണ്ട്. പ്രൊഫൈല്‍ പേജിന്റെ വലതുവശത്തായി ഇത് കാണാനാകും.

ഗൂഗിള്‍+ല്‍ ആര്‍ക്കെല്ലാം നിങ്ങളുടെ ബെര്‍ത്‌ഡേ നോട്ടിഫിക്കേഷന്‍ കാണാം എന്നത് നിങ്ങള്‍ക്ക് കസ്റ്റമൈസ് ചെയ്യാം. ഗൂഗിള്‍ പ്ലസില്‍ ബെര്‍ത്‌ഡേ റിമൈന്‍ഡര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ പ്രൊഫൈല്‍ പേജിലെ എഡിറ്റ് പ്രൊഫൈലില്‍ പോകുക.

ബെര്‍ത്‌ഡേ സെറ്റ് ചെയ്യാനുള്ള ഒരു ഓപ്ഷന്‍ അവിടെ കാണാനാകും. കൂടാതെ നിങ്ങളുടെ ഫ്രന്റ്‌സ് ലിസ്റ്റിലെ ആര്‍ക്കൊക്കെ റിമൈന്‍ഡര്‍ കാണാനാകും എന്നും ഇവിടെ സെറ്റ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot