വാട്‌സ്ആപിനു സമാനമായി ബി.ജെ.പിയുടെ മെസേജിംഗ് ആപ്ലിക്കേഷന്‍

By Bijesh
|

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പായി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതിനായി ബി.ജെ.പി മെസേജിംഗ് ആപ്ലിക്കേഷന്‍ ഒരുക്കുന്നു. വാട്‌സ്ആപിനു സമാനമായ ആപ്ലിക്കേഷനാണ് പാര്‍ട്ടി തയാറാക്കുന്നത്. 'ഭജപ സംവാദ് സേടു' എന്നാണ് ആപ്ലിക്കേഷന്റെ പേരെന്നും ബി.ജെ.പി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാട്‌സ്ആപിനു സമാനമായി ബി.ജെ.പിയുടെ മെസേജിംഗ് ആപ്ലിക്കേഷന്‍

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് വാട്‌സ്ആപ് പാര്‍ട്ടി വലിയ രീതിയില്‍ പ്രചാരണത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ നിരവധി മെസേജുകള്‍ വാട്‌സ്ആപില്‍ വരുന്നതിനാല്‍ യുവാക്കള്‍ പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചിരുന്നില്ല എന്നും അതുകൊണ്ടാണ് പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ ഒരുക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നിലവില്‍ ആപ്ലിക്കേഷന്‍ പരിശോധനാ ഘട്ടത്തിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി ലോഞ്ച് ചെയ്യാനാണ് പദ്ധതി. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നിരവധി സന്ദേശങ്ങള്‍ ആപ്ലിക്കേഷനില്‍ ഉണ്ടാകും. കൂടാതെ ടെക്‌സ്റ്റ് മെസേജ്, ഫോട്ടോ, വീഡിയോ തുടങ്ങിയവും കൈമാറ്റം ചെയ്യാന്‍ കഴിയും. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, എല്ലാ ആളുകള്‍ക്കും ഇതില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാനും കഴിയും.

യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് മെസേജിംഗ് ആപ്ലിക്കേഷനിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.

Best Mobiles in India

English summary
BJP to launch multimedia messaging service like WhatsApp, BJP to Launch WhatsApp like Messaging app, BJP plans to launch new messaging app, Read More...

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X