ബ്ലാക്ക് ഫ്രൈഡേ വന്‍ ഓഫറുകള്‍ നല്‍കുന്ന 10 അന്താരാഷ്ട്ര സൈറ്റുകള്‍

വീണ്ടും ഷോപിംഗ് സീസണ്‍ ആരംഭിച്ചു, ഇന്ത്യയില്‍ അത്ര കേമമല്ലെങ്കിലും യുഎസ്സില്‍ ബ്ലാക്ക് ഫ്രൈഡേയും സൈബര്‍ മണ്‍ഡേയും വന്‍ ഓണ്‍ലൈന്‍ ഓഫറുകള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഇന്ത്യയിലിരുന്നും നിങ്ങള്‍ പാക്കേജ് ഫോര്‍വേഡിംഗ് സേവനം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ യുഎസ്സില്‍ നിന്ന് ഓണ്‍ലൈന്‍ ഷോപിംഗ് വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങാവുന്നതാണ്.

ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ വന്‍ ഓഫറുകളോടെ ഓണ്‍ലൈന്‍ ഷോപുകളില്‍ നിന്ന് വാങ്ങാനുളള അവസരമാണ് ഇപ്പോഴുളളത്. യുഎസ്സില്‍ നിന്ന് ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമ്പോള്‍ കൊറിയര്‍ ചാര്‍ജും, ഇറക്കുമതി ചുങ്കവും നല്‍കേണ്ടതായും വന്നേക്കാം. എന്നാലും ആഭ്യന്തര വിപണിയില്‍ ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ കൈപ്പിടിയിലൊതുക്കാനുളള മികച്ച അവസരമായി ഇതിനെ വിലയിരുത്താം.

ഗാഡ്ജറ്റുകളില്‍ വന്‍ ഓഫറുകള്‍ നല്‍കുന്ന അന്തരാഷ്ട്ര വെബ്‌സൈറ്റുകളാണ് ചുവടെ പറയുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

യുഎസ്സിലെ ഏറ്റവും പ്രശസ്തമായ ഷോപിംഗ് വെബ്‌സൈറ്റാണ് ആമസോണ്‍.കോം. ഇന്ത്യയിലേക്ക് ആമസോണ്‍ അയയ്ക്കുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

2

ഇബേയുടെ ഗ്ലോബല്‍ ഈസി പ്രോഗ്രാം വഴി നിങ്ങളുടെ ഓര്‍ഡറുകള്‍ അന്തര്‍ദേശിയ വിപണിയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൂതനമായ ഗാഡ്ജറ്റുകള്‍ കൈപ്പിടിയിലൊതുക്കുന്നതിനുളള മികച്ച അവസരമാണ് ഈബേയുടെ ഈ പരിപാടി.

3

പിസിയുടെ മര്‍മ്മപ്രധാനമായ ഘടകങ്ങള്‍ മികച്ച ഗുണനിലവാരത്തോടെ കണ്ടെത്തുന്നതിനും വാങ്ങുന്നതിനുമുളള ഓണ്‍ലൈന്‍ സ്‌റ്റോറാണ് ന്യൂഎഗ്ഗ്. ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്നുവെന്ന് അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

4

വിചിത്രമായ ഗാഡ്ജറ്റുകളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ അത് കണ്ടെത്താനും വാങ്ങാനുമുളള മികച്ച ഇടമാണ് തിങ്ക്ജീക്ക്.

5

ഫോട്ടോഗ്രാഫി സംബന്ധമായ എന്തും ഏതും നിങ്ങള്‍ക്ക് ബി ആന്‍ഡ് എച്ച് ഫോട്ടോ വീഡിയോയില്‍ നിന്ന് സ്വന്തമാക്കാവുന്നതാണ്.

6

ആമസോണ്‍ പകരമായി ഫര്‍ണീച്ചറുകള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയവ ഷോപ്പ് ചെയ്യുന്നതിനുളള മികച്ച സ്ഥലമാണ് ഓവര്‍ സ്‌റ്റോക്ക്.

7

യുഎസ്സില്‍ കളിപ്പാട്ടങ്ങള്‍ വാങ്ങണമെങ്കില്‍ ടോയ്‌സ്‌റസ് ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.

8

യുഎസ്സില്‍ നിന്ന് തുണികളാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മാക്കീസ് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.

9

ആര്‍ക്കും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഈ സൈറ്റില്‍ വില്‍പ്പനയ്ക്കായി എത്തിക്കാം. കൈകൊണ്ട് മനോഹരമായ വസ്തുക്കള്‍ നിങ്ങളെ ആകര്‍ഷിക്കുമെങ്കില്‍ തീര്‍ച്ചയായും എറ്റ്‌സി പറ്റിയ ഇടമാണ്.

10

ആര്‍ക്കെങ്കിലും സമ്മാനങ്ങള്‍ നല്‍കുവാന്‍ തീരുമാനിക്കുമ്പോള്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാവാറുണ്ടോ. എങ്കില്‍ കഫെപ്രസ്സ് നിങ്ങള്‍ക്ക് മുന്നില്‍ സമ്മാനങ്ങളുടെ മായികലോകം തുറന്നിടുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Black Friday Deals started and we look 10 International Websites That Ship Goods to India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot