ബ്ലാക്‌ഫ്രൈഡെ വില്‍പന ഇന്ത്യയിലും; മികച്ച 5 സ്മാര്‍ട്‌ഫോണ്‍ ഡീലുകള്‍

Posted By:

യു.എസില്‍ ഇന്ന് ബ്ലാക്‌ഫ്രൈഡെയാണ്. അതായത് ക്രിസ്മസ് ഷോപ്പിംഗ് സീസണിന്റെ തുടക്കം. ഒരുപക്ഷേ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ദിവസവും ഇതുതന്നെ. ശരിക്കും ഒരു ഷോപ്പിംഗ് ഫെസ്റ്റിവല്‍ തന്നെയാണിത്. വളരെ നേരത്തെ കടകള്‍ തുറക്കുകയും വന്‍ ഓഫറുകളോടെ വില്‍പന നടത്തുകയുമാണ് ചെയ്യുന്നത്.

യു.എസില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ രീതി ഇപ്പോള്‍ ഇന്ത്യയിലേക്കും എത്തിക്കഴിഞ്ഞു. ഇബെ എന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റാണ് ബ്ലാക് ഫ്രൈഡെ വില്‍പനയ്ക്ക് ഇന്ത്യില്‍ തുടക്കമിട്ടിരിക്കുന്നത്. സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ലാപ്‌ടോപും ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.

എന്നാല്‍ ഇന്നും നാളെയും (നവംബര്‍ 29, 30) മാത്രമാണ് ഈ പ്രത്യേക വില്‍പനയുള്ളത്. ഇന്ത്യയില്‍ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ലാത്ത മോട്ടോ ഡ്രോയ്ഡ് RAZR, HTC 8s തുടങ്ങിയ ഫോണുകളും ഈ ദിവസങ്ങളില്‍ ഇബെയിലൂടെ ലഭ്യമാവും.

നിലവില്‍ എക്‌സ്‌ചേഞ്ച്, ഡിസ്‌കൗണ്ട് ഓഫറുകളോടെ വില്‍ക്കുന്ന HTC, നോകിയ ഫോണുകള്‍ക്കും ഐ ഫോണ്‍ 5 സി, 4 s ഫോണുകള്‍ക്കും ഇത് തിരിച്ചടിയാവും.

എന്തായാലും ബ്ലാക്‌ഫ്രൈഡെ വില്‍പനയില്‍ ഉള്‍പ്പെടുന്ന, നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതും പ്രചാരത്തിലുള്ളതുമായ ഏതാനും ഉപകരണങ്ങള്‍ നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു. വിലയും പ്രത്യേകതകളും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ബ്ലാക്‌ഫ്രൈഡെ വില്‍പന ഇന്ത്യയിലും; മികച്ച 5 സ്മാര്‍ട്‌ഫോണ്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot