ബ്ലാക്ക്‌ബെറി ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം വിലകുറച്ചു

Posted By: Super

ബ്ലാക്ക്‌ബെറി ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം വിലകുറച്ചു

റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി ഉത്പന്നങ്ങള്‍ക്ക് 26 ശതമാനം വരെ വില കുറച്ചു. ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം നേടുന്നതിന് വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇതിന് മുന്നോടിയായി പ്ലേബുക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ വിലയും കമ്പനി കുറച്ചിരുന്നു.

റിമ്മിന്റെ ഈ തീരുമാനം വഴി ബ്ലാക്ക്‌ബെറി കര്‍വ് 8520യുടെ വില 10,990 രൂപയില്‍ നിന്ന് 8,999 രൂപയായി ചുരുങ്ങും. ടോര്‍ച്ച് 9860യ്ക്ക് 21,990 രൂപ(പഴയ വില: 29,990 രൂപ)യും കര്‍വ് 9380യ്ക്ക് 16,990 രൂപ(പഴയ വില: 20,990 രൂപ)യും കര്‍വ് 9360യ്ക്ക് 18,990 രൂപ(പഴയ വില: 19,990 രൂപ)യുമാകും.

ചില മോഡലുകള്‍ക്ക് 18 ശതമാനം വിലക്കിഴിവും മറ്റ് ചിലതിന് 26 ശതമാനം വിലക്കിഴിവുമാണ് കമ്പനി നല്‍കിയിട്ടുള്ളത്. ഇവയെല്ലാം ഏകദേശവിലയാണ്. കാരണം പല നഗരങ്ങളിലും വിലയില്‍ വ്യത്യാസം ഉണ്ടായേക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot