ബ്ലാക്ക്‌ബെറി ക്യൂ 5 ഇന്ത്യന്‍ വിപണിയിലും; വില 24,990

By Bijesh
|

ബ്ലാക്ക്‌ബെറി ക്യൂ 5 ഇന്ത്യന്‍ വിപണിയിലും; വില 24,990

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബ്ലാക്ക്‌ബെറിയുടെ പുതിയ മോഡലായ ക്യു 5 ഇന്ത്യന്‍ വിപണിയിലെത്തി. വിലക്കൂടുതല്‍ കാരണം വേണ്ടത്ര സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയ ക്യു 10 ന്റെ ചെറിയ പതിപ്പാണ് ക്യു 5. 24,990 രൂപയാണ് ഇന്ത്യയിലെ വില. അതായത് ക്യു 10 നേക്കാള്‍ പതിനായിരം രൂപ കുറവ്. ഫീച്ചറുകള്‍ ക്യു 10 നു സമാനമാണു താനും. തവണ വ്യവസ്ഥയിലും ഹാന്‍ഡ് സെറ്റ് ലഭ്യമാകും. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ മൂന്നു നിറങ്ങളിലായിരിക്കും പുതിയ സെറ്റ് ഇറങ്ങുന്നത്. ഇന്നു മുതല്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത ഷോറൂമുകളില്‍ ക്യു 5 ലഭ്യമായിത്തുടങ്ങും. ജൂലൈ 20-ഓടെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും. നേരത്തെ ബ്ലാക്ക്‌ബെറിയുടെ ക്യു 10, ഇസെഡ് 10 മോഡലുകള്‍ വിലക്കൂടുതല്‍ കാരണം വിപണിയില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ക്യു 5 ന്റെ രംഗപ്രവേശം.

ബ്ലാക്ക്‌ബെറി ക്യു 5 ഗാലറി കാണാണ്‍ ഇവിടെ ക്ലിക് ചെയ്യുക

ബ്ലാക്ക്‌ബെറി ക്യു 5 കീ ബോഡ്

ബ്ലാക്ക്‌ബെറി ക്യു 5 കീ ബോഡ്

ലളിതവും ഭംഗിയുള്ളതുമായ കീ പാഡാണ് ക്യു 5 നുള്ളത്. ഒരോ കീയും തമ്മില്‍ കൃത്യമായ അകലമുള്ളതിനാല്‍ ഉപയോഗം തീര്‍ത്തും സുഖകരമാണ്. ഇതോടൊപ്പം 3.1 ഇഞ്ച് ടച്ച് സ്‌ക്രീനും ഉണ്ട്.

ടൈം ഷിഫ്റ്റ് മോഡ് ആന്‍ഡ് സ്‌റ്റോറി മേക്കര്‍

ടൈം ഷിഫ്റ്റ് മോഡ് ആന്‍ഡ് സ്‌റ്റോറി മേക്കര്‍

ബ്ലാക്ക്‌ബെറി ടൈം ഷിഫ്റ്റ് മോഡ് ഉപയോഗിച്ച് ചിത്രങ്ങളെ മികച്ചതാക്കാം. ക്യാമറ ക്ലിക്ക് ചെയ്യുന്നതിനു മുമ്പും ശേഷവുമുള്ള ഏതാനും നിമിഷങ്ങള്‍ കൂടി ക്യാമറയില്‍ പകര്‍ത്തുമെന്നതാണ് ടൈം ഷിഫ്റ്റ് മോഡിന്റെ പ്രത്യേകത. ഇത് ആവശ്യാനുസരണം ക്രമീകരിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഫോട്ടോകളും വീഡിയോകളും പാട്ടുകളും കൂട്ടിയിണക്കി മൂവി രൂപത്തില്‍ ആക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സ്‌റ്റോറി മേക്കര്‍

ഷെയറിംഗ് സംവിധാനത്തോടു കൂടിയ ബി.ബി.എം. വീഡിയോ

ഷെയറിംഗ് സംവിധാനത്തോടു കൂടിയ ബി.ബി.എം. വീഡിയോ

ബി.ബി.എം. ചാറ്റിനിടെ വീഡിയോ കോളിംഗിലേക്ക് സുഗമമായി മാറാനുള്ള സംവിധാനമാണ് ക്യു 5 ന്റെ മറ്റൊരു പ്രത്യേകത. ഇതോടൊപ്പം സ്‌ക്രീനിലെ വിവരങ്ങളും പര്‌സപരം കൈമാറാന്‍ സാധിക്കും.

ബ്ലാക്ക് ബെറി ഹബ്

ബ്ലാക്ക് ബെറി ഹബ്

മറ്റൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ മെസേജുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സന്ദേശങ്ങളും നോക്കാന്‍ സാധിക്കുമെന്നതാണ് ബ്ലാക്ക്‌ബെറി ഹബിന്റെ പ്രത്യേകത. വിരല്‍കൊണ്ട് സ്‌ക്രീന്‍ നീക്കുകമാത്രമെ ഇതിനായി ചെയ്യേണ്ടതുള്ളു.

ബ്ലാക്ക്‌ബെറി വേള്‍ഡും ഇക്കോ സിസ്റ്റവും

ബ്ലാക്ക്‌ബെറി വേള്‍ഡും ഇക്കോ സിസ്റ്റവും

ക്യു 5-ല്‍ ബ്ലാക്ക്‌ബെറി സ്‌റ്റോറില്‍ നിന്ന് ഒരുലക്ഷത്തോളം വരുന്ന വിവിധതരം ആപ്ലിക്കേഷനുകള്‍ കണ്ടെത്താനും ഷെയര്‍ ചെയ്യാനും എളുപ്പമാണ്.

ബ്ലാക്ക്‌ബെറി ക്യു 5-ന്റെ പ്രത്യേകതകള്‍

രൂപത്തില്‍ ക്യു 10 നു സമാനമാണെങ്കിലും കീ പാഡിലും കീയുടെ രൂപത്തിലും ക്യു 5-നു പ്രകടമായ വ്യത്യാസങ്ങളുണ്ട്. 3.1 ഇഞ്ച് ഐ.പി.എസ്. എല്‍.സി.ഡി. ടച്ച് സ്‌ക്രീന്‍ തെളിമയാര്‍ന്ന ഡിസ്‌പ്ലെ നല്‍കുന്നു. ബ്ലാക്ക്‌ബെറി 10.1 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.2 ജി.എച്ച്.ഇസെഡ് ഡ്യുവല്‍ കോര്‍ ക്വോള്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രൊസസറാണ് ക്യു 5 നുള്ളത്. ഒപ്പം 2 ജി.ബി. റാമും. പിന്‍വശത്ത് 5 മെഗാ പിക്‌സല്‍ ഓട്ടോ ഫോക്കസ് കാമറയും മുന്നില്‍ 2 മെഗാ പിക്‌സല്‍ കാമറയുമുണ്ട്. 2 ജി, 3ജി, ജി.പി.ആര്‍.എസ്. ബ്ലൂ ടൂത്ത്, മൈക്രോ യു.എസ്.ബി. കണക്റ്റിവിറ്റിയും ഈ സിംഗിള്‍ സിം ഫോണിലുണ്ട്. 8 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറിയും 32 ജി.ബി. വരെ എക്‌സ്പാന്‍ഡ് ചെയ്യാനും കഴിയും. ഊരി മാറ്റാന്‍ കഴിയാത്ത 2180 എം.എ.എച്ച് ബാറ്ററി 3 ജി ഉപയോഗിക്കുമ്പോള്‍ 12.5 മണിക്കൂര്‍ സംസാര സമയവും 2 ജി ഉപയോഗിക്കുമ്പോള്‍ 10 മണിക്കൂര്‍ സംസാര സമയവും നല്‍കും.


Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X