ഒരു സിം കൊണ്ട് 9 നമ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവുമായി ബ്ലാക്ക്‌ബെറി...!

Written By:

വെര്‍ച്ച്വല്‍ സിം സംവിധാനം ബ്ലാക്‌ബെറി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ട്രായിയുമായും വിവിധ മൊബൈല്‍ സേവനദാതക്കളുമായി ചര്‍ച്ച ആരംഭിച്ചതായി ബ്ലാക്ക്‌ബെറി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുനില്‍ ലാല്‍വാണി അറിയിച്ചു.

ഒരു സിം കൊണ്ട് 9 നമ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാനായി ബ്ലാക്ക്‌ബെറി...!

ബ്ലാക്‌ബെറി വെര്‍ച്ച്വല്‍ സിം സൊലൂഷന്‍ അവതരിപ്പിച്ചാല്‍ ഒരു സിം കൊണ്ട് ഒമ്പത് ഫോണ്‍ നമ്പറുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. അതായത് ഒരു സിം ഒമ്പത് ഫോണിന് തുല്യമാണ് എന്നര്‍ത്ഥം.

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ ഈ സംവിധാനം അവതരിപ്പിക്കാനാണ് ബ്ലാക്‌ബെറി ഒരുങ്ങുന്നത്. പുതിയ സംവിധാനം വഴി ഒരാള്‍ക്ക് തന്റെ പ്രൈവറ്റ് നമ്പറും ബിസിനസ്സ് നമ്പറും ഒരേ സിമ്മില്‍ ഉപയോഗിക്കാവുന്നതാണ്.

സോഷ്യല്‍ മീഡിയയെക്കുറിച്ചുളള 10 ഞെട്ടിക്കുന്ന വസ്തുതകള്‍...!

ഒരു സിം കൊണ്ട് 9 നമ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാനായി ബ്ലാക്ക്‌ബെറി...!

എന്നാല്‍ ഓരോ നമ്പറിലേയും കോള്‍, മെസേജ്, ഇന്റര്‍നെറ്റ് ചാര്‍ജുകളെല്ലാം വെവ്വേറെയായി അടയ്ക്കുകയും ചെയ്യാം. എന്നാല്‍ ഈ സംവിധാനത്തില്‍ ഏതൊക്കെ മൊബൈല്‍ സേവന ദാതക്കള്‍ ഉള്‍പ്പെടുമെന്ന് ബ്ലാക്ക്‌ബെറി വ്യക്തമാക്കിയിട്ടില്ല.

10,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഫോണുകള്‍ ഇതാ...!

ഒരു സിം കൊണ്ട് 9 നമ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാനായി ബ്ലാക്ക്‌ബെറി...!

ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ ഈ സംവിധാനം ഇതിനകം വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലും ഏഷ്യാ പസഫിക് രാജ്യങ്ങളിലും സംവിധാനം അവതരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ബ്ലാക്ക്‌ബെറി ആരംഭിച്ചു കഴിഞ്ഞു.

English summary
BlackBerry Seeking Approval to Launch Virtual SIM Solution in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot