നോക്കിയയ്ക്കു പിന്നാലെ ബ്ലാക്‌ബെറിയും വില്‍പനയ്ക്ക്; ഏറ്റെടുക്കുന്നത് ഫെയര്‍ഫാക്‌സ്‌

Posted By:

ഒടുവില്‍ ബ്ലാക്‌ബെറിയും ആയുധം വച്ചു കീഴടങ്ങി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തകര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയെ ഇന്ത്യന്‍ വംശജനായ പ്രേം വത്സിന്റെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് ലിമിറ്റ്ഡ് ഏറ്റെടുക്കുകയാണ്. ഇതു സംബന്ധിച്ച് ഔദ്യോഗികമായി കരാറായിട്ടില്ലെങ്കിലും ഇരു കമ്പനികളും തമ്മില്‍ ധാരണയിലെത്തി.

ഏകദേശം 4.7 ബില്ല്യന്‍ ഡോളറിനാണ് കനേഡിയന്‍ സ്മാര്‍ട്‌ഫോണ്‍ കമ്പനിയെ ഫെയര്‍ഫാക്‌സ് ഏറ്റെടുക്കുന്നത്. അതായത് 3000 കോടി രൂപയ്ക്ക്. ബ്ലക് ബെറിയുടെ ഡയരക്ടര്‍ബോര്‍ഡ് അംഗമായിരുന്ന പ്രേം വത്സ് കഴിഞ്ഞ ഓഗ്‌സ്റ്റില്‍ പദവി ഒഴിഞ്ഞിരുന്നു. എങ്കിലും കമ്പനിയുടെ 10 ശതമാനം ഓഹരികള്‍ ഫെയര്‍ഫാക്‌സിന്റെ കൈവശമുണ്ട്. ബ്ലാക് ബെറിയുടെ ഏറ്റവും വലിയ ഓഹരി ഉടമയും ഈ കമ്പനിതന്നെയാണ്.

നോക്കിയയ്ക്കു പിന്നാലെ ബ്ലാക്‌ബെറിയും വില്‍പനയ്ക്ക്

ഈ കൈമാറ്റം ബ്ലക്‌ബെറിയുടെ പുതിയ അധ്യായത്തിന് തുടക്കമിടുമെന്ന് പ്രേം വത്സ് പറഞ്ഞു. ഒരുകാലത്ത് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പ്രൗഢിയുടെ പര്യായമായിരുന്ന ബ്ലാക്‌ബെറി ആന്‍ഡ്രോയ്ഡ്, ഐ ഫോണുകളുടെ തള്ളിക്കയറ്റത്തോടെയാണ് പിന്നോട്ടുപോയത്. കാലത്തിനൊപ്പം മാറാന്‍ കഴിയാതിരുന്നതും കമ്പനിക്ക് തിരിച്ചടിയായി. 4500 ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയാണെന്നും കഴിഞ്ഞ ദിവസം ബ്ലാക്‌ബെറി പ്രഖ്യാപിച്ചിരുന്നു.

കൈമാറ്റവിവരം പുറത്തുവന്നതോടെ ബ്ലാക്‌ബെറിയുടെ ഓഹരി വിലയിലും കുതിച്ചുചാട്ടമുണ്ടായി.

ബ്ലാക്‌ബെറിയെ ഏറ്റെടുത്ത ഫെയര്‍ഫാക്‌സിന്റെ സി.ഇ.ഒ. പ്രേം വത്സ അടിസ്ഥാനപരമായി ഇന്ത്യക്കാരനാണ്. 1950-ല്‍ ഹൈദരാബാദിലായിരുന്നു ജനനം. കെമിക്കല്‍ എന്‍ജിനീയറായിരുന്ന അദ്ദേഹം 1985-ലാണ് ഫെയര്‍ഫാക്‌സിനെ ഏറ്റെടുത്തത്. പിന്നീട് പലപ്പോഴായി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ടുവെങ്കിലും ദീര്‍ഖ വീക്ഷണത്തോടെയുള്ള അദ്ദേഹത്തിന്റെ നിലപാടുകളാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയായത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot