ബ്ലാക്‌ബെറി Z10-ന് ഇന്ത്യയില്‍ 13000 രൂപ വില കുറച്ചു

Posted By:

നിലനില്‍പിനായുള്ള അവസാന അത്താണി തേടുന്ന ബ്ലാക്‌ബെറി മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ Z10-ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 13000 രൂപയിലധികം വില കുറച്ചു. 43490 രൂപ ഉണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ 29999 രൂപയ്ക്ക് ലഭിക്കും.

ദീപാവലി ഉള്‍പ്പെടെയുള്ള ഉത്സവ സീസണ്‍ കണക്കിലെടുത്താണ് വില കുറച്ചതെന്നാണ് ബ്ലാക് ബെറി ഇന്ത്യ അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഫോണിന്റെ വില്‍പന ഗണ്യമായി കുറഞ്ഞതാണ് വില കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോണ്‍ 34000 രൂപയ്ക്കാണ് റീടെയില്‍ സ്‌റ്റോറുകളിലൂടെ വില്‍പന നടത്തിയിരുന്നത്. ആഗോളതലത്തില്‍ ബ്ലാക്‌ബെറിക്കു നേരിട്ട തകര്‍ച്ചയുടെ അലയൊലികള്‍ ഇന്ത്യയിലും അവരെ ബാധിച്ചിരുന്നു. മാത്രമല്ല ബ്ലാക്‌ബെറി ഉപയോക്താക്കള്‍ ഐ ഫോണിലേക്കു മാറിയതും തിരിച്ചടിയായി.

IDC ഇന്ത്യയുടെ റിപ്പോര്‍ട് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ ബ്ലാക്‌ബെറിയുടെ പങ്കാളിത്തം രണ്ടു ശതമാനം മാത്രമാണ്. മുന്‍ വര്‍ഷം ഇത് ഏഴു ശതമാനമായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി പൊതുവെ വന്‍ വളര്‍ച്ച കൈവരിക്കുമ്പോഴാണ് ബ്ലാക്‌ബെറിയുടെ ഈ തകര്‍ച്ച എന്നതും ശ്രദ്ധേയമാണ്.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. അതിന്റെ ഭാഗമായി അടുത്തുതന്നെ ബ്ലക്‌ബെറി Z30 എന്ന പുതിയ ഫോണ്‍ വിപണിയിലിറക്കിയേക്കും.

ബ്ലാക്‌ബെറി സ്മാര്‍ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം Q5-ന്റെ വില കുറഞ്ഞ മോഡലായ ബ്ലാക്‌ബെറി കോപ്പിയും പുറത്തിറങ്ങുമെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്.

എന്തായാലും 29999 രൂപയ്ക്ക് ബ്ലാക്‌ബെറി Z10 ലഭിക്കുമെന്നത് ഉപയോക്താക്കളെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്ത തന്നെയാണ്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണ്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും Z10- പരിഗണിക്കാവുന്നതാണ്. അതിനു മുമ്പ് Z10-ന്റെ പ്രത്യേകതകള്‍ നോക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

1280-768 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 4.2 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.5 GHz ഡ്യുവല്‍ കോര്‍ പ്രാസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി കാമറ, 2 എം.പി. സെക്കന്‍ഡറി കാമറ, വൈ-ഫൈ, ബ്ലുടൂത്ത്, NFC, 3 ജി തുടങ്ങിയവയും 1800 mAh ബാറ്ററിയുമുണ്ട്.

ബ്ലാക്‌ബെറി Z10 ഗാലറിക്കായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക\

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

BlackBerry Z10


ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10

ബ്ലാക്‌ബെറി Z10

BlackBerry Z10


ബ്ലാക്‌ബെറി Z10

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ബ്ലാക്‌ബെറി Z10-ന് ഇന്ത്യയില്‍ 13000 രൂപ വില കുറച്ചു

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot