നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം: ഫേസ്ബുക്കിനെ തിരസ്‌ക്കരിച്ച് വന്‍ കമ്പനികള്‍...!

Written By:

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള സൈബര്‍ പ്രതിഷേധം വന്‍കിട കമ്പനികളിലേക്ക് പടര്‍ന്ന് കഴിഞ്ഞു. ഫ്‌ലിപ്പ്കാര്‍ട്ടിന് പിന്നാലെ ക്ലിയര്‍ട്രിപ്പ്, എന്‍ഡിടിവി, ന്യൂസ്ഹണ്ട്, ടൈംസ് ഗ്രൂപ്പ് എന്നിവയാണ് നെറ്റ് ന്യൂട്രാലിറ്റിക്കായി നിലനില്‍ക്കുന്നതിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിന്റെ Internet.Org കൂട്ടായ്മ ഉപേക്ഷിക്കുന്നതായി നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നെറ്റ് ന്യൂട്രാലിറ്റി: ഫേസ്ബുക്കിനെ വന്‍കമ്പനികള്‍ തിരസ്‌ക്കരിക്കുന്നു

റിലയന്‍സുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് ഇത്തരത്തില്‍ ഒരു പ്ലാറ്റ്‌ഫോം ഇന്ത്യയില്‍ ഒരുക്കാന്‍ പദ്ധതിയിട്ടത്. ഇന്റര്‍നെറ്റ് സമത്വം ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയവഴി NetNeturaltiy ക്യാംപെയിന്‍ ചൂട് പിടിക്കുകയാണ്.

നെറ്റ് ന്യൂട്രാലിറ്റി: ഫേസ്ബുക്കിനെ വന്‍കമ്പനികള്‍ തിരസ്‌ക്കരിക്കുന്നു

ഇതിനെ തുടര്‍ന്ന് ഈ കമ്പനികള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം വ്യാപിക്കുകയായിരുന്നു. നേരത്തെ വിവാദമായ എയര്‍ടെല്‍ സീറോ പ്ലാറ്റ്‌ഫോമില്‍ നിന്നും ഫ്‌ലിപ്പ്കാര്‍ട്ട് പിന്‍മാറിയതോടെയാണ് മറ്റ് കമ്പനികളും മാറി ചിന്തിക്കാന്‍ ആരംഭിച്ചത്.

തങ്ങള്‍ NetNeturaltiy വേണ്ടിയാണ് നിലകൊള്ളുന്നതെന്നും, അതിനാല്‍ Internet.Org-യില്‍നിന്ന് പിന്‍മാറുന്നതായും, ട്വിറ്റര്‍ അപ്‌ഡേറ്റിലൂടെയാണ് ക്ലിയര്‍ട്രിപ്പ് അറിയിച്ചത്. രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ സൈറ്റാണ് ക്ലിയര്‍ട്രിപ്പ്.

ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനുളള ബുദ്ധിമുട്ട് പരിഹരിക്കുന്നതെങ്ങനെ..!

നെറ്റ് ന്യൂട്രാലിറ്റി: ഫേസ്ബുക്കിനെ വന്‍കമ്പനികള്‍ തിരസ്‌ക്കരിക്കുന്നു

എന്‍ഡിടിവിയുടെ പ്രണോയ് റോയിയും ട്വിറ്ററിലൂടെ തങ്ങളുടെ സ്ഥാപനം ഫെയ്‌സ്ബുക്ക് കൂട്ടായ്മ വിടുന്ന വിവരം പ്രഖ്യാപിച്ചു. 2015 ഫിബ്രവരിയിലാണ് ഫെയ്‌സ്ബുക്ക് Internet.Org ഇന്ത്യയില്‍ അവതരിപ്പിച്ചത്. നെറ്റ് സമത്വമെന്ന സങ്കല്‍പ്പത്തിന് ദോഷംചെയ്യുന്നതാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

നെറ്റ് ന്യൂട്രാലിറ്റി: ഫേസ്ബുക്കിനെ വന്‍കമ്പനികള്‍ തിരസ്‌ക്കരിക്കുന്നു

എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയായിരുന്നു. എന്നാല്‍ എയര്‍ടെല്‍ കൂടി ഇത്തരം പ്ലാറ്റ്‌ഫോമിലേക്ക് കടന്നതും, ട്രായി ഇത്തരം ഭേഗഗതിക്ക് മുന്നോട്ട് വന്നതുമാണ് ഇന്റര്‍നെറ്റ് പ്രതിഷേധത്തിന് ഇപ്പോള്‍ കാരണമായത്.

English summary
Blow To Internet.org As Indian Internet Companies Begin To Withdraw.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot