ബ്ലൂ വെയ്ല്‍ ചലഞ്ച് കൊലയാളി ഗെയിം അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍
നിരവധി കുട്ടികളെ ആത്മത്യയിലേക്ക് തള്ളിയിട്ടെന്ന പഴികേട്ട ബ്ലൂ വെയ്ല്‍ ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. മരണങ്ങളെ ഗെയിമുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു.

ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം- ഇന്ത്യ (CERT-In) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മറുപടി.
CERT-In ഡയറക്ടര്‍ ജനറല്‍ അദ്ധ്യക്ഷനായ കമ്മിറ്റി, ബ്ലൂ വെയ്ല്‍ ചലഞ്ച് കളിച്ച് ആത്മഹത്യ ചെയ്തു എന്ന് കരുതപ്പെടുന്ന കുട്ടികളുടെ ഇന്റര്‍നെറ്റിലെ പ്രവര്‍ത്തനങ്ങള്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം, കോള്‍ റിക്കോര്‍ഡുകള്‍, സാമൂഹിക മാധ്യമങ്ങളിലെ ഇടപെടല്‍, ഫോറന്‍സിക് തെളിവുകള്‍ എന്നിവ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മാത്രമല്ല ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുമായി കമ്മിറ്റി ആശയവിനിമയം നടത്തുകയും ചെയ്തു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു റഷ്യക്കാരനാണ് ബ്ലൂ വെയ്ല്‍ ചലഞ്ചിന്റെ സൃഷ്ടാവെന്ന് കരുതപ്പെടുന്നു. ഇയാള്‍ റഷ്യയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സാഹസികമായ 50 ടാസ്‌കുകളാണ് ഗെയിമിലുള്ളത്.
ഇതില്‍ ഏറ്റവും അവസാനത്തേതാണ് ആത്മഹത്യ. ബ്ലൂ വെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ഒക്ടോബറില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ബ്ലൂ വെയ്‌ലിന്റെ സൃഷ്ടാവ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ഗെയിം ഇപ്പോഴും പടരുകയാണ്. കൗമാരക്കാരാണ് പലപ്പോഴും ഗെയിമിന്റെ ഇരകളാകുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദില്‍ പത്തൊമ്പതുകാരനായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. ബ്ലൂ വെയ്ല്‍ ഗെയിമാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമാണ്.


Click it and Unblock the Notifications