ബ്ലൂഹോസ്റ്റ്, ഹോസ്റ്റ് ഗേറ്റര്‍ സെര്‍വറുകള്‍ ഡൗണായി; നിരവധി വെബ്‌സൈറ്റുകളെ ബാധിച്ചു

Posted By:

എന്‍ഡ്യുറന്‍സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനു കീഴിലുള്ള ബ്ലുഹോസ്റ്റ്, ഹോസ്റ്റ് മോണ്‍സ്റ്റര്‍, ഹോസ്റ്റ് ഗേറ്റര്‍ എന്നീ വെബ് ഹോസ്റ്റിംഗ് സര്‍വീസുകളുടെ സെര്‍വര്‍ ഡൗണായി. ഇതേതുടര്‍ന്ന് മണിക്കൂറുകളായി ഇവയില്‍ ഹോസ്റ്റ് ചെയ്തിട്ടുള്ള വെബ്‌സൈറ്റുകള്‍ മുഴുവന്‍ പ്രവര്‍ത്തനരഹിതമാണ്. ഇന്നലെ അര്‍ദ്ധരാത്രിമുതലാണ് സെര്‍വര്‍ ഡൗണ്‍ ആയത്.

ഇ.ഐ.ജി ഡാറ്റാസെന്ററില്‍ സെര്‍വര്‍ തകരാര്‍; വെബ്‌സൈറ്റുകളെ ബാധിച്ചു

എന്‍ഡ്യൂറന്‍സ് ഗ്രൂപ്പിന്റെ ഉട്ടയിലുള്ള ഡാറ്റ സെന്ററില്‍ സെര്‍വര്‍ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാലാണ് സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായത്. അതോടൊപ്പം സെര്‍വറില്‍ അവിചാരിതമായ ചില തകരാറുകളും സംഭവിച്ചതായി ബ്ലൂ ഹോസ്റ്റ്, ഹോസ്റ്റ് മോണ്‍സ്റ്റര്‍ എന്നിവയുടെ ഔദ്യോഗിക ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എത്ര സമയം എടുക്കുമെന്ന് അറിയില്ലെന്നും നന്നാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ട്വിറ്ററില്‍ പറയുന്നുണ്ട്.

<blockquote class="twitter-tweet blockquote" lang="en"><p><a href="https://twitter.com/horowitzagency">@horowitzagency</a> Unanticipated additional issues are occurring. We are continuing to update as more info comes in.</p>— Bluehost (@bluehost) <a href="https://twitter.com/bluehost/statuses/363338034067947520">August 2, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

നിലവില്‍ 10 മണിക്കൂറിലധികമായി പല വെബ്‌സൈറ്റുകളും പ്രവര്‍ത്തനരഹിതമാണ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി എന്‍ഡ്യൂറന്‍സ് ബ്ലോഗ് ആരംഭിച്ചിട്ടുണ്ട്. പല സൈറ്റുകളും പ്രവര്‍ത്തനക്ഷമമായിട്ടുണ്ടന്നും ബാക്കിയുള്ളവ താമസിയാതെ ശരിയാകുമെന്നുമാണ് ബ്ലോഗില്‍ പറയുന്നത്. ഒരു സൈറ്റിന്റെയും ഡാറ്റകള്‍ നഷ്ടപ്പെടില്ല എന്നും കമ്പനി ഉറപ്പു നല്‍കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ എന്‍ഡ്യൂറന്‍സ് ഗ്രൂപ്പിന്റെ ഡാറ്റാസെന്ററില്‍ സമാനമായ പ്രശ്‌നം സംഭവിച്ചിരുന്നു. അന്നും മണിക്കൂറുകള്‍ സൈറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot