നാലിരട്ടി വേഗത്തില്‍ 'ബ്ലൂട്ടൂത്ത് 5' എത്തുന്നു...

Written By:

വയര്‍ലെസ്സ് സാങ്കേതിക വിദ്യ ഇപ്പോള്‍ പുതിയ സവിശേഷതകളോടെയാണ് വരുന്നത്, അതായത് ഇരട്ടി റേഞ്ച്, നാലിരട്ടി വേഗം എട്ട് മടങ്ങ് മെസേജിങ്ങ് ശേഷി എന്നിങ്ങനെ.

സിം ഇല്ലാതെ ഫോണില്‍ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

ലോകമെമ്പാടുമായി 30,000 കമ്പനികള്‍ ബ്ലൂട്ടൂത്ത് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ കൈയ്യിലെത്താന്‍ മാസങ്ങള്‍ വേണ്ടി വരും. ജൂണ്‍ 16 നാണ് ബ്ലൂട്ടൂത്തിന്റെ പുതിയ പകര്‍പ്പ് ഔദ്യോഗികമായി ബ്ലൂട്ടൂത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്ക് പവല്‍ അവതരിപ്പിച്ചത്.

ബ്ലൂട്ടൂത്ത് 5ന്റെ കൂടുതല്‍ സവിശേഷതകള്‍ സ്ലൈഡറിലൂടെ നോക്കാം.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിലെ വയറസ്സിനെ എങ്ങനെ മാറ്റാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇതിന്റെ വേഗതയുടെ കാര്യത്തില്‍ വൈഡയറക്ടിനോട് മത്സരിക്കാന്‍ ബ്ലൂട്ടൂത്തിന് സാധിച്ചിരുന്നില്ല. 250Mbps ആണ് വൈഫൈ ഡയറക്ടിന്റെ വേഗമെങ്കില്‍, ബ്ലൂട്ടൂത്ത് 4.0യുടെ വേഗം 25Mbps ആണെന്നോര്‍ക്കുക. എന്നാല്‍ ഇപ്പോള്‍ ഈ പുതിയ ബ്ലൂട്ടൂത്തിന് 4.5 വേര്‍ഷനേക്കാള്‍ നാലിരട്ടി വേഗമായിരിക്കും.

2

സാധാരണ 200അടി ദൂരമാണ് ഡേറ്റ കൈമാറ്റം നടത്താന്‍ ബ്ലൂട്ടൂത്ത് ഉപയോഗിക്കുന്നത്. 200അടി കഴിഞ്ഞാല്‍ ഡേറ്റ കൈമാറ്റം നടക്കില്ലെന്നര്‍ത്ഥം. എന്നാല്‍ ഈ പുതിയ പകര്‍പ്പിന് ഇരട്ടി റേഞ്ച് ആയിരിക്കുമെന്നാണ് മാര്‍ക്ക് പവല്‍ പറയുന്നത്.

3

നിലവിലുളള 4.2 പതിപ്പിനേക്കാള്‍ ഇരട്ടി ബ്രോഡ്കാസ്റ്റ് മെസേജിങ്ങ് ശേഷിയായിരിക്കും പുതിയ പതിപ്പിന്. കണക്ഷന്‍ലെസ്സ് സേവനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

4

ചിലപ്പോള്‍ നമ്മള്‍ അറിയാത്ത സ്ഥലങ്ങളില്‍ എത്തിപ്പെട്ടാല്‍ ഫോണിലെ ബ്ലൂട്ടൂത്ത് ഒന്ന് ഓണാക്കിയാല്‍ മതി, നമുക്ക് പോകാനുളള കൃത്യമായ വഴി അറിയാന്‍ സാധിക്കും.

5

മറ്റൊരു ബ്ലൂട്ടൂത്തുമായി പെയര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പേര് ഡിവൈസില്‍ പ്രത്യക്ഷപ്പെടും, അതിനെ വിളിക്കുന്നതാണ് അഡ്വര്‍ട്ടസിങ്ങ്. 47 ബൈറ്റ്‌സാണ് നിലവിലുളള ബ്ലൂട്ടൂത്തിന്റ അഡ്വര്‍ട്ടസിങ്ങ് പാക്കറ്റ് സൈസ്. പുതിയ ബ്ലൂട്ടൂത്തിന് ഇതിനേക്കാള്‍ കൂടുതലാണ്.

6

പഴയ ബ്ലൂട്ടൂത്ത് ഡിവൈസുമായി ഇതിനെ ബന്ധിപ്പിക്കുമോ എന്ന കാര്യം ഇതു വരെ വ്യക്തമായിട്ടില്ല. ബ്ലൂട്ടൂത്ത് 4.0 ഡിവൈസുകള്‍ക്ക് 4.1 ലേക്കും 4.2 ലേക്കും അപ്‌ഡേഷന്‍ സാധ്യമായിരുന്നു. എന്നാല്‍ ബ്ലൂട്ടൂത്ത് 5 പതിപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ ഹാര്‍ഡ്‌വയര്‍ വേണ്ടി വരും.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇന്ത്യയില്‍ ലഭിക്കുന്ന വിലയേറിയ സ്മാര്‍ട്ട്‌ഫോണുകള്‍!!

കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

 

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bluetooth 5.0, the latest version of the ubiquitous wireless standard, is set to be announced on June 16, according to an e-mail sent by Bluetooth SIG Executive Director Mark Powell.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot