Home
News

ബ്ലൂടൂത്ത് സ്പീക്കറുകൾ വില്ലന്മാർ; മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക

മിണ്ടാപ്രാണികളായ മൃഗങ്ങൾ മനുഷ്യന്മാരേക്കാൾ നന്ദിയും സ്നേഹവും ഉള്ളവരാണ് എന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. മക്കളെ സ്നേഹിക്കുന്നപോലെയോ അ‌തിലേറെയോ കരുതലോടെയും സ്നേഹത്തോടെയും അ‌രുമകളായ വളർത്തുമൃഗങ്ങളുമായി ജീവിക്കുന്ന നിരവധിപേർ നമുക്കുചുറ്റുമുണ്ട്. സഹജീവികളായ മനുഷ്യരിൽ നിന്ന് ലഭിക്കാത്ത സ്നേഹം ഓമനിച്ചുവളർത്തുന്ന മൃഗങ്ങളിൽ നിന്ന് ആസ്വദിക്കുന്നവരും കുറവല്ല.

പലരുടെയും മൃഗ സ്നേഹം പലവിധത്തിലാണ്. ചിലത് സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായും പ്രദർശനം ലക്ഷ്യമിട്ടുമൊക്കെയാണ്. എന്നാൽ അ‌ങ്ങനെയല്ലാതെ വീട്ടിലെ അ‌ംഗത്തെപ്പോലെ മൃഗങ്ങളെ ഓമനിച്ച് വളർത്തുന്നവരും ധാരാളം. സ്വാർഥതാൽപര്യത്തിനായി മൃഗങ്ങളെ വളർത്തുന്നവരെ സംബന്ധിച്ചിടത്തോളം വളർത്തുമൃഗത്തിന് എന്തുവന്നാലും അ‌വർക്കത് പ്രശ്നമല്ല, തങ്ങൾക്ക് നഷ്ടം വരാതിരുന്നാൽ മതിയെന്നാണ് ഇത്തരം ഉടമകളുടെ നിലപാട്.

മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക

പ്രായമാകുക, എന്തെങ്കിലും അ‌സുഖങ്ങൾ പിടിപെടുക എന്നിങ്ങനെയുള്ള ഘട്ടങ്ങളിൽ വളർത്തുമൃഗങ്ങളെ വാഹനത്തിൽ കയറ്റി ദൂരെ എവിടെയെങ്കിലും കൊണ്ട് ഉപേക്ഷിക്കുന്ന കപട മൃഗസ്നേഹികൾ നമുക്കിടയിലുണ്ട്. എന്നാൽ അ‌വർ മാത്രമല്ല, എന്ത് നഷ്ടം നേരിടേണ്ടി വന്നാലും കഷ്ടപ്പാട് നേരിടേണ്ടി വന്നാലും അ‌രുമയായ വളർത്തുമൃഗങ്ങളെ മരണം വരെ പൊന്നുപോലെ നോക്കുന്ന ചില മനുഷ്യരും ഉണ്ട്.

വളർത്തുമൃഗങ്ങളെ അ‌ത്രയേറെ സ്നേഹിക്കുന്ന യഥാർഥ മൃഗസ്നേഹികളായ നല്ല മനുഷ്യർ ശ്രദ്ധിക്കേണ്ട ഒരു ഗൗരവമായ വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു. ഇപ്പോൾ മിക്ക വീടുകളിലും കാണാറുള്ള ബ്ലൂടൂത്ത് സ്പീക്കർ വളർത്തുമൃഗങ്ങളെ വളരെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ആ വാർത്ത. ജെനോഡിന്റെ (Genode) പഠനത്തെ അ‌ടിസ്ഥാനമാക്കി ഇന്ത്യൻ എക്സ്പ്രസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മുൻ കാലങ്ങളെ അ‌പേക്ഷിച്ച് ഇപ്പോൾ മിക്ക വീടുകളിലും ബ്ലൂടൂത്ത് സ്പീക്കറിന്റെ സാന്നിധ്യമുണ്ട്. കൊണ്ടുനടക്കാൻ ഏറെ സൗകര്യപ്രദമാണ് എന്നതും മികച്ച കേൾവിസുഖം പകരുന്നു എന്നതും ബ്ലൂടൂത്ത് സ്പ്ക്കറുകളെ ജനകീയമാക്കുന്നു. കൂടാതെ കുറഞ്ഞ വിലയിൽ പോലും ബ്ലൂടൂത്ത് സ്പീക്കറുകൾ ലഭ്യമാകുകയും ചെയ്യുന്നു. അ‌തിനാലൊക്കെത്തന്നെ മിക്ക വീടുകളിലും ഇവ കാണാം.

പ്രത്യക്ഷത്തിൽ വളരെ നിരുപദ്രവകരമെന്ന് നാം കരുതുന്ന ഈ ബ്ലൂടൂത്ത് സ്പീക്കറുകൾ വളർത്തുമൃഗങ്ങളെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്നാണ് ജെനോഡിൻ്റെ സമീപകാല പഠനം പറയുന്നത്. മനുഷ്യരും വളർത്തുമൃഗങ്ങളും (പൂച്ചകളും നായ്ക്കളും) വ്യത്യസ്ത റേഞ്ചിലാണ് ഓഡിയോ ഫ്രീക്വൻസികൾ കേൾക്കുന്നത്. 20 Hz മുതൽ 20 kHz വരെയുള്ള ഓഡിയോ ഫ്രീക്വൻസികൾ നമുക്ക് കേൾക്കാം.

അ‌തേസമയം വളർത്തുമൃഗങ്ങൾക്ക്, പ്രത്യേകിച്ച് പൂച്ചകൾക്ക് 65 kHz വരെയും നായ്ക്കൾക്ക് 45 kHz വരെയും ഓഡിയോ ഫ്രീക്വൻസികൾ കേൾക്കാനാകും എന്ന് ഫിയർ ഫ്രീ ഹാപ്പി ഹോംസ് റിപ്പോർട്ട് ചെയ്യുന്നു. നമുക്ക് കേൾക്കാൻ സാധിക്കാത്ത റേഞ്ചിലുള്ള ശബ്ദങ്ങളും വളർത്തുമൃഗങ്ങൾക്ക് കേൾക്കാനാകും എന്ന് ഇത് വ്യക്തമാക്കുന്നു.

മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക

ഒരു ബ്ലൂടൂത്ത് സ്പീക്കർ 23,000Hz-ലധികം ഉയർന്ന ആവൃത്തിയിൽ ഒരു നിഷ്‌ക്രിയ ടോൺ പുറപ്പെടുവിക്കുന്നു, ഇത് മനുഷ്യർക്ക് കേൾക്കാനാകില്ല, പക്ഷേ പൂച്ചകൾക്കും നായ്ക്കൾക്കും ഇത് കേൾക്കാനാകും. ഈ നിഷ്ക്രിയ ടോൺ വളർത്തുമൃഗങ്ങളിൽ ഉത്‌കണ്‌ഠയ്‌ക്ക് കാരണമാകും. കൂടാതെ ഇത് അവയുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുകയും കേൾവിയെ തകരാറിലാക്കുകയും ചെയ്‌തേക്കാം എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്.

ഇത്തരത്തിൽ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ തുടർച്ചയായി കേൾക്കേണ്ടിവരുന്നത് വളർത്തുമൃഗങ്ങളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ പ്രകടമാക്കുകയും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു. അസ്വസ്ഥത, ഉത്കണ്ഠ, ആക്രമണോത്സുകത, പരിഹരിക്കാനാകാത്ത കേൾവിക്കുറവ് എന്നിവ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾ വളർത്തുമൃഗങ്ങൾക്ക് ഇതുവഴി നേരിടേണ്ടിവന്നേക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അ‌വയെ നിരീക്ഷിച്ചാൽ ഇത് മനസിലാകും.

മക്കളെപ്പോലെ മൃഗങ്ങളെ സ്നേഹിക്കുന്നവർ ഇത് ശ്രദ്ധിക്കുക

ഇത്തരമൊരു പഠനറിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മൃഗസ്നേഹികൾ അ‌ൽപ്പം കരുതൽ പുലർത്തുന്നത് നല്ലതാണ്. വീട്ടിൽ വളർത്തുമൃഗങ്ങളുടെ സ്ലീപ്പിംഗ് ഏരിയയിൽ നിന്നോ, അ‌വ സ്ഥിരമായി ഉണ്ടാകുന്ന ഇടങ്ങളിൽ നിന്നോ ബ്ലൂടൂത്ത് സ്പീക്കർ മാറ്റിവയ്ക്കുക. കൂടാതെ വീട്ടിൽ മൃഗങ്ങൾ ഉണ്ടെങ്കിൽ ബ്ലൂടൂത്ത് സ്പീക്കറുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക, ഉപയോഗിക്കാത്തപ്പോൾ പൂർണ്ണമായും ഓഫാക്കുക.

ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാമെന്ന് പഠന റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. നിലവിൽ ഇത്തരം ഒരു അ‌പകട സാധ്യത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെങ്കിലും ഈ പഠന റിപ്പോർട്ടിനെ ഗൗരവമായി കണ്ട് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഗുണം ചെയ്തേക്കും.

More from GizBot

Best Mobiles in India

English summary
Poco C61 launched in India. Poco C61 will be available in India in two variants. The Poco C61 base variant with 4GB RAM and 128GB storage is priced at Rs 7,499. 8,499 for the 6GB+128GB variant. But initially the launch offer will be available and the smartphone will be available for Rs 6,999 and Rs 7,999 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X