ബ്ലൂടൂത്ത് ടോയ്‌ലറ്റ് വരുന്നു

Posted By: Staff

ബ്ലൂടൂത്ത് ടോയ്‌ലറ്റ് വരുന്നു

കക്കൂസിലും, കുളിമുറിയിലും ഫോണും കൊണ്ട് പോകാന്‍ മടിയുള്ളവര്‍ക്ക് ഇതാ അത് മാറ്റാന്‍ സമയമായി. ജപ്പാനിലെ ഇനാക്‌സ് കമ്പനി വികസിപ്പിച്ച സാറ്റിസ് (SATIS) എന്ന  സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രിത ടോയ്‌ലറ്റ് ആണ് ഇനി കളത്തിലിറങ്ങാന്‍ പോകുന്നത്. ടോയ്‌ലെറ്റിലെ വെള്ളമൊഴിയ്ക്കല്‍ ചടങ്ങുകളെല്ലാം സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കുന്ന ആപ്ലിക്കേഷന്റെ സഹായത്തോടെ നിര്‍വ്വഹിയ്ക്കാനാകും. മാത്രമല്ല നിങ്ങളുടെ ഫോണിലെ പാട്ടുകള്‍, ടോയ്‌ലറ്റില്‍ ഇന്‍ ബില്‍റ്റായ സ്പീക്കറുകള്‍ ഉപയോഗിച്ച് കേള്‍ക്കാനുമാകും.


നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന മൈസാറ്റിസ് എന്ന ആപ്ലിക്കേഷനാണ് ഈ ബ്ലൂടൂത്ത് ടോയ്‌ലറ്റിനെ നിയന്ത്രിയ്ക്കുന്നത്. ഫ്‌ലഷ് പ്രവര്‍ത്തിപ്പിയ്ക്കാനും, ടോയ്‌ലറ്റ് സീറ്റ് ഉയര്‍ത്താനും, താഴ്ത്താനും മാത്രമല്ല വെള്ളത്തിന്റെ പ്രവാഹ നിരക്കിനെ നിയന്ത്രിയ്ക്കാനും ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിയ്ക്കാം.


ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുകയുള്ളൂ. ഐഓഎസ്സിനായുള്ള ആപ്ലിക്കേഷന്‍ കമ്പനി ഉടചന്‍ പുറത്തിറക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

ഏകദേശം 2.5 ലക്ഷം രൂപ ചെലവ് വരുന്ന ഈ ടോയ്‌ലറ്റ് കമ്പനി , ഈ ഫെബ്രുവരിയില്‍ വിപണിയിലെത്തിയ്ക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot