കുട മറന്ന് പോകുമെന്ന് പേടി വേണ്ട; ആപ് എത്തിക്കഴിഞ്ഞു...!

നിങ്ങള്‍ സ്ഥിരമായി കുട മറന്ന് പോകുന്ന ആളാണോ? എങ്കില്‍ അതിന് പരിഹാരമായി ഒരു കുട അവതരിപ്പിച്ചിരിക്കുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ദാവെക്ക് എന്ന കമ്പനി ബ്ലൂടൂത്ത് സംവിധാനമുള്ള കുടയാണ് പരിചയപ്പെടുത്തുന്നത്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണുകളുമായി കുടയെ ആപിലൂടെ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കുടയും മൊബൈല്‍ ഫോണുമായുള്ള അകലം വര്‍ദ്ധിക്കുമ്പോള്‍ കുട മറന്നു വച്ചതായുള്ള സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും.

കുട മറന്ന് പോകുമെന്ന് പേടി വേണ്ട; ആപ് എത്തിക്കഴിഞ്ഞു...!

കറുപ്പ്, നീല നിറങ്ങളില്‍ ലഭ്യമാകുന്ന കുടയ്ക്ക് 125 ഡോളറാണ് വില. എപ്രില്‍ 12 മുന്‍പ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് 99 ഡോളര്‍ ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡെവെ കാങ് എന്ന മെക്കാനിക്കല്‍ എജിനീയറാണ് സ്ഥിരമായി കുട മറന്നുപോകുന്നവര്‍ക്ക് ഉപകാരപ്രദമായ ഈ കണ്ടുപിടുത്തതിന്റെ നിര്‍മ്മാതാവ്.

കുട മറന്ന് പോകുമെന്ന് പേടി വേണ്ട; ആപ് എത്തിക്കഴിഞ്ഞു...!

കുടയ്ക്കുള്ളിലെ ബ്ലൂടൂത്ത് ചിപ്പ് പ്രവര്‍ത്തിക്കുന്നത് കോയിന്‍ സെല്‍ ബാറ്ററിയിലാണ്. ഒരു വര്‍ഷത്തോളം ഈ ബാറ്ററിയില്‍ ബ്ലൂടൂത്ത് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ദാവെക്ക് കുടയുടെ ആപ്പില്‍ കാലാവസ്ഥാ മുന്നറിയിപ്പിനുള്ള സൗകര്യവുമുണ്ട്.

ഹുവായി ഹൊണര്‍ പ്ലസ് Vs ഐഫോണ്‍ 6 പ്ലസ് Vs ഡിഎസ്എല്‍ആര്‍: ക്യാമറകള്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍..!

കുട മറന്ന് പോകുമെന്ന് പേടി വേണ്ട; ആപ് എത്തിക്കഴിഞ്ഞു...!

വീഡിയോ കാണാന്‍ ചുവടെ ക്ലിക്ക് ചെയ്യുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot