ബി.എം.ഡബ്ല്യൂവിന്റെ ഡ്രൈവറില്ലാ കാര്‍ ഇനി നിരത്തിലൂടെ കുതിച്ചുപായും!!!

Posted By:

ഡ്രൈവറില്ലാ കാറുകളെ കുറിച്ച് കുറെ കാലമായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഗുഗിള്‍ രൈവറില്ലാ കാര്‍ പരീക്ഷിച്ചു എന്നും ഭാവയില്‍ ഇത്തരം കാറുകള്‍ ടാക്‌സി സര്‍വീസ് ആയി അവതരിപ്പിക്കാന്‍ ഗുഗിള്‍ ശ്രമിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അതിനെയെല്ലാം കടത്തിവെട്ടി ബി.എം.ഡബ്യു വ്രൈറില്ലാ കാര്‍ ശരിക്കും പരീക്ഷിച്ചു. ലാസ്‌വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ കാര്‍ കമ്പനി അവതരിപ്പിച്ചത്.

ബി.എം.ഡബ്ല്യൂവിന്റെ ഡ്രൈവറില്ലാ കാര്‍ ഇനി നിരത്തിലൂടെ കുതിച്ചുപായും!!!

നിലവില്‍ അവതരിപ്പിക്കപ്പെട്ട കാറുകള്‍ സെന്‍സറുകളുടെ സഹായത്തോടെ റോഡിലെ തടസങ്ങള്‍ മനസിലാക്കി സഞ്ചരിക്കുന്നവയായിരുന്നെങ്കില്‍ ബി.എം.ഡബ്യൂവിന്റെ പുതിയ കാര്‍ തീര്‍ത്തും വ്യത്യസ്തമാണ്. സ്റ്റിയറിംഗ്, ബ്രേക്, ആക്‌സിലറേറ്റര്‍ എന്നിവയെല്ലാം തനിയെ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇത്.

ബി.എം.ഡബ്ല്യു 6 സീരീസില്‍ ഉള്‍പ്പെട്ട കാര്‍ ആണ് ഡ്രൈവറില്ലാ വാഹനമാക്കി പരിഷ്‌കരിച്ചിരിക്കുന്നത്. കൃത്രിമമായി ഒരുക്കിയ, വിവിധ കാലാവസ്ഥകളിലും സാഹചര്യങ്ങളിലും വാഹനം പരീക്ഷിച്ചു. നനഞ്ഞ ട്രാക്കിലൂടെയും എസ് രൂപത്തിലുള്ള വളവിലൂടെയുമെല്ലാം പരമാവധി വേഗത്തില്‍ നിയന്ത്രണം നഷ്ടപ്പെടാതെ കാര്‍ സഞ്ചരിച്ചു.

ജി.പി.എസിന്റെ സഹായത്തോടെ സെറ്റ് ചെയ്ത റൂട്ടിലാണ് കാര്‍ പരീക്ഷിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot