വില തുച്ചം, ഗുണം മെച്ചം! 1,299 രൂപ മാത്രമുള്ള boAt TAG ബ്ലുടൂത്ത് ട്രാക്കർ വിപണിയിലേക്ക്
തിരഞ്ഞ് തിരഞ്ഞ് മടുത്തു. ആ ചാവി കണ്ടിട്ടുണ്ടോ..? ഈ ചോദ്യം നിരവധി തവണ വീട്ടിലോ അല്ലെങ്കിൽ ഓഫീസിലോ ചോദിച്ചവരാകും നമ്മൾ. ചാവിയോ പേഴ്‌സോ ഐഡി കാർഡോ അടക്കമുള്ള 'അവശ്യ' വസ്തുക്കൾ എവിടെ വെച്ചു എന്ന് പലപ്പോഴായാലും മറന്ന് പോകാറുണ്ട്. വീട്ടിലായാലും ഓഫീസിലായാലും എവിടെയാണെങ്കിലും ഇത് ആവർത്തിക്കുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ ഇങ്ങനെ തിരഞ്ഞ് മടുക്കേണ്ട കാര്യമില്ല. സാധനങ്ങൾ എവിടെയാണ് വെച്ചിരിക്കുന്നത് എന്ന് കണ്ടെത്താൻ സഹായിക്കുന്ന ബ്ലുടുത്ത് ട്രാക്കർ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ബ്ലുടൂത്ത് ട്രാക്കറുമായി കണക്ട് ചെയ്ത ചാവി, പേഴ്‌സ് പോലുള്ള വസ്തുക്കൾ എവിടെയാണ് എന്ന് കണ്ടുപിടിക്കാൻ നമ്മുടെ കൈയിലുള്ള സ്മാർട്ട് ഫോൺ മാത്രം മതി.
അതിൽ നോക്കി കണക്ട് ചെയ്ത സാധനങ്ങൾ എവിടെയാണ് വെച്ചിരിക്കുന്നതെന്ന് സിമ്പിൾ ആയി കണ്ടുപിടിക്കാൻ കഴിയും. ഇപ്പോഴിതാ വളരെ വിലകുറഞ്ഞ ബ്ലുടൂത്ത് ട്രാക്കർ പുറത്തിറക്കിയിരിക്കുകയാണ് ബോട്ട് എന്ന കമ്പനി. ബോട്ട് ടാഗ് (boAt TAG) എന്ന പേരിൽ പുറത്തിറക്കിയ ഈ ഉൽപ്പന്നത്തിന് 1,299 രൂപ മാത്രമാണ് വില വരുന്നത്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ട്രാക്കർ ഉപയോഗിച്ച് തങ്ങളുടെ താക്കോലുകൾ, ഐഡി കാർഡുകൾ, പേഴ്സുകൾ എന്നിവ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്വർക്കിന്റെ സഹായത്തോടെയാണ് ഈ ബ്ലുടൂത്ത് ട്രാക്കർ പ്രവർത്തിക്കുന്നത്. 10 മീറ്റർ വരെയുള്ള ബ്ലൂടൂത്ത് കണക്ടിവിറ്റി പരിധിക്കുള്ളിൽ കണക്ട് ചെയ്ത വസ്തുക്കൾ കണ്ടെത്താൻ boAt TAG ന് കഴിയും.
കൂടാതെ സാധനങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന 80dB അലാറവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ സ്വകാര്യത സംരക്ഷിക്കാനും സുരക്ഷാ മുൻ കരുതലിനും അനധികൃത ട്രാക്കിംഗ് തടയാനും വേണ്ടി ട്രാക്കർ അലേർട്ടുകൾക്കുള്ള ഫീച്ചറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ ബാറ്ററി ലൈഫാണ് കമ്പനി വഗ്ദാനം ചെയ്യുന്നത്.

കൂടാതെ ഒരു എക്‌സ്ട്രാ ബാറ്ററി യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എക്‌സ്ട്രാ ബാറ്ററി പെട്ടെന്ന് ഉപയോഗിക്കേണ്ടതായി വരില്ല. കമ്പനി ഒരു വർഷത്തെ ബാറ്ററി ബാക്കപ്പ് നേരത്തെ നൽകിയിട്ടുണ്ടല്ലോ, അത് തന്നെ ധാരാളമാണ്. ക്ലാസിക് കറുപ്പ് ഡിസൈനിൽ അവതരിപ്പിച്ചിരിക്കുന്ന boAt TAG ന്റെ വില 1,299 രൂപയാണ്.
ഒരു വർഷത്തെ വാറണ്ടിയോടെയാണ് ്രെപാഡക്ട് ലോഞ്ച് ചെയ്യുന്നത്. ഫെബ്രുവരി 24 ഉച്ചയ്ക്ക് 12 മണി മുതൽ Flipkart.com, boat-lifestyle.com എന്നിവയിലൂടെ ഇത് വാങ്ങാൻ കഴിയും. ഇതിന്റെ വിലവും ഫീച്ചറുകളും മറ്റ് ട്രക്കറുകൾക്ക് ഭീഷണിയാകുമെന്ന കാര്യം ഉറപ്പാണ്. ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്വർക്കിനുള്ള പിന്തുണയുള്ള ഇന്ത്യയിലെ ആദ്യ ആൻഡ്രോയിഡ് ട്രാക്കർ ആയി JioTag Go പുറത്തിറങ്ങിയിരുന്നു.

1,499 രൂപ വിലയായിരുന്നു ഇതിന് ഈടാക്കിയിരുന്നത്. ഒരു വർഷം വരെ നീണ്ടുനിൽക്കുമെന്ന് അവകാശപ്പെടുന്ന മാറ്റിസ്ഥാപിക്കാവുന്ന CR2032 ബാറ്ററി ഉൾപ്പെടെ സമാനമായ ഫീച്ചറുകൾ തന്നെയാണ് JioTag Go വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഒരു എക്‌സ്ട്രാ ബാറ്ററിയും ഇതിലുണ്ട്. ഫീച്ചറുകൾ ഒരുപടി മുന്നിൽ നിൽക്കുന്നത് JioTag Go ആണെങ്കിലും വില അൽപ്പം കൂടുതലാണ്.
ജിയോയുമായി വിപണിയിൽ മത്സരിക്കാൻ വേണ്ടിയാണ് ബോട്ട് വില കുറച്ച് ഈ ഉൽപ്പന്നം വിൽക്കുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ ട്രാക്ക് ചെയ്യാനും സംരക്ഷിക്കാനും വേണ്ടി പുറത്തിറക്കിയ ഈ ഉൽപ്പന്നങ്ങൾ ഉപയോക്താക്കളെ ആകർഷിക്കുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications








