ബോയിങ് വിമാനത്തില്‍ ഉരുളക്കിഴങ്ങ് വൈ-ഫൈ

Posted By: Staff

ബോയിങ് വിമാനത്തില്‍ ഉരുളക്കിഴങ്ങ് വൈ-ഫൈ

35000 അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ കാബിനുള്ളില്‍ വൈ-ഫൈ ഒരേ പോലെ വിന്യസിയ്ക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ എന്താ ചെയ്യുക?

ഇതേ ചോദ്യം വന്നപ്പോള്‍ ബോയിങ് വിമാനത്തിലെ എഞ്ചിനീയര്‍മാര്‍ ചെയ്തതാണ് നമ്മുടെ വാര്‍ത്ത. ഈ ടെസ്റ്റ് നടത്തുന്നതിനായി  അവര്‍ക്ക് വിമാനം നിറയെ മനുഷ്യന്‍മാരെ നിറയ്ക്കുകയോ, അല്ലെങ്കില്‍ ഒരു പകരം മാര്‍ഗം കണ്ടുപിടിയ്ക്കുകയോ വേണമായിരുന്നു. അത്രയും മനുഷ്യന്മാരെ നിറയ്ക്കുന്നത് അസാധ്യമായതിനാല്‍, ബോയിങ്ങിലെ എഞ്ചിനീയര്‍മാര്‍ വേറൊരു വഴി കണ്ടുപിടിച്ചു. അവര്‍ ഏതാണ്ട് 20000 ഉരുളക്കിഴങ്ങുകള്‍ അങ്ങട് സംഘടിപ്പിച്ചു. ടെസ്റ്റും നടത്തി.

ഒരു പ്രസ്സ് റിലീസില്‍ കമ്പനി ഇതിനെ മനുഷ്യശരീരങ്ങള്‍ക്ക് ഒത്ത പകരക്കാര്‍ എന്നാണ് വിശേഷിപ്പിച്ചത്. മനുഷ്യശരീരം റേഡിയോ തരംഗങ്ങളുമായ് ഇടപെടുന്നതിന് സമാനമായ രീതിയിലാണ് പച്ചക്കറികളും

ഇടപെടുന്നത്‌. ഈ ടെസ്റ്റിന് സ്പഡ്‌സ്  (SPUDS) എന്നാണ് പേരിട്ടിരിയ്ക്കുന്നത്. സിന്തെറ്റിക് പേഴ്‌സണല്‍ യൂസിങ് ഡൈഇലക്ട്രിക് സബ്സ്റ്റിറ്റിയൂഷന്‍ എന്നാണ് ഇതിന്റെ പൂര്‍ണരൂപം.

ഇതാണ് ഞങ്ങ പറഞ്ഞ കണ്ടുപിടിത്തം 

നിങ്ങള്‍ക്കും എളുപ്പത്തില്‍ ഡബിള്‍ റോള്‍ സൃഷ്ടിയ്ക്കാം

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot