ബോക്‌സ് ടി.വി. പ്രീമിയം വീഡിയോ സര്‍വീസിന് നാലുമാസത്തിനിടെ അഞ്ച് കോടി പ്രേക്ഷകര്‍

Posted By:

സിനിമകളും ടെലിവിഷന്‍ പരിപാടികളും നാടകങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോകള്‍ ഓണ്‍ലൈനായി വീക്ഷിക്കാന്‍ കഴിയുന്ന ബോക്‌സ് ടി.വി ഡോട് കോം വെബ്‌സൈറ്റിന് നാലുമാസത്തിനിടെ ലഭിച്ചത് അഞ്ച് കോടി പ്രേക്ഷകരെ. ഫെബ്രുവരിയില്‍ ആരംഭിച്ച വെബ്‌സൈറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കാണിത്. പ്രേക്ഷകരില്‍ ഒരുലക്ഷത്തോളം പേര്‍, ദിവസവും വെബ്‌സൈറ്റ് വീക്ഷിക്കുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബോക്‌സ് ടി.വി. പ്രീമിയം വീഡിയോ സര്‍വീസിന് നാലുമാസത്തിനിടെ അഞ്ച് കോടി പ

റൊമാന്റിക് സിനിമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. ഏകദേശം 17 ശതമാനം ആളുകള്‍. തൊട്ടുപിന്നില്‍ ആക്ഷന്‍(16 ശതമാനം), നാടകങ്ങള്‍ (15 ശതമാനം) എന്നിങ്ങനെയാണ് ആവശ്യക്കാര്‍. ബാക്കിയുള്ള 52 ശതമാനം ആളുകള്‍ക്ക് ത്രില്ലര്‍, ചരിത്രം, കോമഡി, സസ്‌പെന്‍സ്, കുടുംബകഥകള്‍, ക്രൈം തുടങ്ങിയവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് താല്‍പര്യം.
പ്രധാനമായും ഇന്ത്യക്കാരെ ഉദ്ദേശിച്ചു തുടങ്ങിയ ഈ സൈറ്റില്‍ 60 ശതമാനം പേരും ബോളിവുഡ് സിനിമകളോ മറ്റ് ഹിന്ദി വീഡിയോളോ ആണ് ആവശ്യപ്പെടുന്നത്. 20 ശതമാനം പേര്‍ ഇംഗ്ലീഷ് വീഡിയോകള്‍ കാണുമ്പോള്‍ മറ്റു പ്രാദേശിക ഭാഷകള്‍ക്ക് 17 ശതമാനം ആളുകളാണ് ഉള്ളത്. ഇന്ത്യക്കു പുറമെ അമേരിക്ക, ഗള്‍ഫ് തുടങ്ങിയ ഭാഗങ്ങളിലും ബോക്‌സ് ടിവി ഡോട്ട് കോമിന് വരിക്കാരുണ്ട്.
വെബ്‌സൈറ്റില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരയുന്ന വാക്ക് അമിതാഭ് ബച്ചന്‍ എന്നതാണ്. ക്രിക്കറ്റ്, സെക്‌സ്, അഡള്‍ട്ട് എന്നവയും സെര്‍ച്ച് ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. അമിതാഭ് ബച്ചന്‍ ആരാധകരെ മുന്നില്‍കണ്ട് അമിതാഭ് ബച്ചന്‍ സിനിമകളുടെ കാംപെയിന്‍ തന്നെ സൈറ്റ് നടത്തുന്നുണ്ട്.

ബോക്‌സ് ടി.വി. പ്രീമിയം വീഡിയോ സര്‍വീസിന് നാലുമാസത്തിനിടെ അഞ്ച് കോടി പ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot