സാമൂഹികമാധ്യമങ്ങൾ ബ്രാൻഡുകൾ ഭയക്കുന്ന ക്വട്ടേഷൻ പ്ലാറ്റ്ഫോമുകളോ? ജീവിക്കാൻ വയ്യാതായെന്ന് പരസ്യമേഖല

|

പണ്ട് ക്ലബ്ബുകളും വായനശാലകളും ഒക്കെ കേന്ദ്രീകരിച്ച് ചെറു സംഘങ്ങളായി ഒത്തുചേർന്ന് നാടിനായി പ്രവർത്തിച്ചാണ് നമ്മുടെ ആളുകൾ സാമൂഹികമായി കൂടുതൽ ഇടപഴകുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നത്. ഇന്ന് കാലം മാറി. നാട്ടിലുള്ള യുവാക്കൾ ജോലിതേടി വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലേക്കും പോയി. നമ്മുടെ സാമൂഹിക സാഹചര്യങ്ങൾ മാറി. ഇവിടെ ഉള്ളവർക്കും തിരക്കുകൾ ഒഴിഞ്ഞ് നേരമില്ലാതായി. ഇന്ന് ഏറ്റവും പ്രിയപ്പെട്ടവരുമായി പോലും നാം അ‌ടുത്ത് ഇടപഴകുന്നത് സാമൂഹിക മാധ്യമങ്ങളുടെ(social media) സഹായത്തോടെ ആണ്.

 

സാമൂഹിക ജീവിതം

ഇന്നത്തെ സ്മാർട്ട്ഫോൺ- ഇന്റർനെറ്റ് കൂട്ടുകെട്ടിന്റെ യുഗത്തിൽ സാമൂഹിക ജീവിതം എന്നത് സാമൂഹികമാധ്യമങ്ങളിലെ ജീവിതം ആയി മാറിയിരിക്കുന്നു. തൊട്ടടുത്തുള്ള ജങ്ഷനിൽ പോയി കുറച്ചനേരം നാട്ടുകാരുമായും സുഹൃത്തുക്കളുമായും ഒക്കെ നാട്ടുവിശേഷങ്ങൾ ചർച്ചചെയ്യാൻ സമയം കിട്ടുന്നവർ കുറവാണ്. അ‌ഥവാ ഉണ്ടെങ്കിലും ഇന്ന് അ‌തിന് തൽപര്യം ഉള്ളവർ കുറവാണ്. എന്നാൽ ഉറങ്ങിയെണീറ്റ് കൺതുറക്കുന്നതു മുതൽ സാമൂഹിമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നവർ ഏറെയാണ്.

കാലം മാറുമ്പോൾ സാഹചര്യങ്ങളും മാറും

കാലം മാറുമ്പോൾ സാഹചര്യങ്ങളും മാറും. സാഹചര്യത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മനുഷ്യർ, ഇന്നത്തെ തലമുറ കണ്ടുവരുന്നത് സാമൂഹികമാധ്യമങ്ങളിലെ ആൾക്കൂട്ടങ്ങളെയാണ്. തങ്ങൾക്ക് അ‌നുയോജ്യമായ വഴിയേ പുതുതലമുറ സഞ്ചരിക്കുന്നു. എന്നാൽ സാമൂഹിക ജീവിതം സാമൂഹിക മാധ്യമങ്ങളിലേക്ക് ചേക്കേറിയതോടെ ആളുകളുടെ മനോഭാവത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു എന്നാണ് കഴി​ഞ്ഞ കുറച്ചുനാളുകളായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ

മുഖങ്ങളില്ലാത്ത വ്യാജ പ്രൊ​ഫൈലുകൾ
 

മുമ്പ് നേരിട്ടാണ് നാം അ‌ഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും രൂപീകരിക്കുകയും ചെയ്തിരുന്നതെങ്കിൽ സാമൂഹികമാധ്യമങ്ങളിൽ എത്തിയപ്പോൾ അ‌ത് ഒളിഞ്ഞിരുന്നുള്ള അ‌ഭിപ്രായപ്രകടനങ്ങളായി മാറി. മുഖങ്ങളില്ലാത്ത വ്യാജ പ്രൊ​ഫൈലുകൾ വിദ്വേഷ പ്രചാരണം നടത്തുകയും അ‌തിവേഗം കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള സാമൂഹിക മാധ്യമങ്ങളുടെ കഴിവ് ദുരുപയോഗിക്കപ്പെട്ട് അ‌ത് കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യുന്നു.

സൈബർ അ‌റ്റാക്കിങ്

ഒളിഞ്ഞിരുന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന ​സൈബർ അ‌റ്റാക്കിങ് ഇന്ന് വർധിച്ചിരിക്കുന്നു. ആരെയും ലക്ഷ്യമിടാനും അ‌വഹേളിക്കാനും ഒറ്റപ്പെടുത്താനുമുള്ള ഓൺ​ലൈൻ ക്വട്ടേഷൻ ഒളിത്താവളങ്ങളായി സാമൂഹികമാധ്യമങ്ങൾ മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അ‌വസ്ഥയെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു. സിനിമ, കല, തുടങ്ങി സകലമേഖലകളുടെയും ആവിഷ്കാര സ്വാതന്ത്രത്തെയും ആളുകളുടെ വ്യക്തി സ്വാതന്ത്ര്യത്തെയും അ‌ഭിപ്രായ സ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കുകയാണ് ഈ ​സൈബർ ആൾക്കൂട്ടം ചെയ്യുന്നത് എന്നാണ് ഉയരുന്ന ആക്ഷേപം.

500 രൂപ വെൽക്കം ബോണസ്, 200 രൂപ ബിഎംഎസ് ക്യാഷ് ഉൾപ്പെടെ ഓഫറുകളുടെ പെരുമഴയുമായി ബുക്ക്​ മൈ ഷോ പ്ലേ കാർഡ്500 രൂപ വെൽക്കം ബോണസ്, 200 രൂപ ബിഎംഎസ് ക്യാഷ് ഉൾപ്പെടെ ഓഫറുകളുടെ പെരുമഴയുമായി ബുക്ക്​ മൈ ഷോ പ്ലേ കാർഡ്

ബ്രാൻഡുകൾ ഭയപ്പെടുന്നു

സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും ഒളിഞ്ഞിരുന്ന് വിദ്വേഷ പ്രചാരണം നടത്തുന്നവരും ചേർന്ന് പരസ്യമേഖലയെ ജീവിക്കാൻ അ‌നുവദിക്കുന്നില്ലെന്നും ബ്രാൻഡുകൾ ഭയപ്പെടുന്നു എന്നും ചൂണ്ടിക്കാട്ടി അ‌ഡ്വർ​ടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ( എഎസ് സിഐ) രംഗത്ത് എത്തിയതാണ് ഈ നിരയിലെ ഏറ്റവും പുതിയ സംഭവം. പരസ്യങ്ങൾ നിർമിക്കുമ്പോൾ ഇപ്പോൾ പ്രമുഖ ബ്രാൻഡുകൾ ഭയപ്പെടുന്നു എന്നാണ് എഎസ് സിഐ പറയുന്നത്.

വികാരങ്ങളെ ഇളക്കിമറിച്ച്

കാണാമറയത്തിരുന്ന് ഇഷ്ടമില്ലാത്തവർക്കെതിരേ ബഹിഷ്കരണ ആഹ്വാനങ്ങൾ മുഴക്കുകയും ​കാര്യങ്ങൾ വളച്ചൊടിച്ച് ആളുകളുടെ വികാരങ്ങളെ ഇളക്കിമറിച്ച് അ‌വരെ മറ്റുള്ളവർക്കതിരേ തിരിച്ചുവിടുകയും ചെയ്യുന്നവർ ആണ് ബ്രാൻഡുകളുടെ ഈ പേടിസ്വപ്നത്തിന് പിന്നിലെന്നും മതം, ജാതി, വ്യക്തികൾ, രാഷ്ട്രീയം തുടങ്ങി വിവാദമാകാൻ സാധ്യതയുള്ള ഒന്നും പരസ്യത്തിൽ ഉണ്ടാകാൻ പാടില്ല എന്ന നിബന്ധനകൾ ഇപ്പോൾ ശക്തിപ്പെട്ടതായും പരസ്യമേഖല വ്യക്തമാക്കുന്നു.

ബജറ്റ് റേഞ്ചിലെ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺബജറ്റ് റേഞ്ചിലെ ബോട്ട് സ്മാർട്ട് വാച്ചുകൾക്ക് അടിപൊളി ഡീലുകളുമായി ആമസോൺ

പരസ്യബ്രാൻഡുകളുടെ അ‌ഭ്യർഥനകൾ

മാത്രമല്ല, പരസ്യങ്ങൾ ചിത്രീകരിക്കുമ്പോൾ വിവാദമാകുന്നതോ കേസ് ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ സംഗതികൾ അ‌തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള പരസ്യബ്രാൻഡുകളുടെ അ‌ഭ്യർഥനകൾ അ‌ഭിഭാഷകർക്കു മുന്നിൽ കുമിഞ്ഞ് കൂടുകയാണ് എന്നും സംഘടന പറയുന്നു. ആമിർഖാൻ അ‌ഭിനയിച്ച കെയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പരസ്യം കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായതോടെയാണ് പരസ്യമേഖല ഓൺ​ലൈൻ ബഹിഷ്കരണങ്ങൾക്കും ട്രോളുകൾക്കും എതിരേ രംഗത്തെത്തിയത്.

ആമിർഖാൻ

പരസ്യത്തിൽ ആമിർഖാൻ വരനായും നടി കിയാര അ‌ദ്വാനി വധുവായും വേഷമിടുന്നു. വിവാഹശേഷം വധുവിന്റെ വീട്ടിലേക്ക് ഇരുവരും എത്തുകയും വരനായ ആമിർഖാൻ വലതുകാൽവച്ച് വീട്ടിലേക്ക് കയറുകയും ചെയ്യുന്നു. സാധാരണ വധു ആണ് ആദ്യം കയറുക. ഈ പതിവ് തെറ്റിച്ച് ആദ്യ ചുവടുവച്ച നായകനോട് വധു ഇത്രയും പ്രധാനപ്പെട്ട ചുവട് വച്ചതിന് നന്ദിയെന്ന് പറയുന്നതും പരസ്യത്തിലുണ്ട്.

ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!ഐഫോൺ മിനി കുടുംബത്തിലെ ആ അവസാന കണ്ണിക്ക് ഒടുക്കത്തെ വില; എന്ത് കണ്ടിട്ടാണോ ആവോ!

അ‌യിത്തത്തിന്റെ ഓൺ​ലൈൻ രൂപമാറ്റമാണ് ബഹിഷ്കരണങ്ങൾ

എന്നാൽ ഈ പരസ്യം ഒരു മതവിഭാഗത്തിന്റെ ആചാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നും ആമിർഖാൻ തുടർച്ചയായി ഇത് ആവർത്തിക്കുകയാണ് എന്നും ആരോപിച്ച് സാമൂഹിക മാധ്യമത്തിലൂടെ ചിലർ രംഗത്തെത്തുകയും ബാങ്കിനെതിരേ ഉൾപ്പെടെ ബഹിഷ്കരണ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. പണ്ട് നിലനിന്നിരുന്ന അ‌യിത്തത്തിന്റെ ഓൺ​ലൈൻ രൂപമാറ്റമാണ് ഇത്തരം ബഹിഷ്കരണങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ചിലർ ഏറ്റുപിടിച്ച് പിന്നാലെ കൂടുന്നു

തങ്ങൾക്ക് ഇഷ്ടമില്ലാത്ത എന്തിനെയും ബഹിഷ്കരിക്കാൻ ചിലർ ആഹ്വാനം ചെയ്യുന്നു. മറ്റു ചിലർ അ‌ത് കണ്ട് ഏറ്റുപിടിച്ച് പിന്നാലെ കൂടുന്നു. കുറേ നാളുകളായി ഈ പ്രവണത ഓൺ​ലൈൻ ലോകത്ത് കണ്ടുവരുന്നുണ്ട്. ആമിർഖാന്റെയും അ‌ക്ഷയ്കുമാറിന്റെയും വിജയ്ദേവരകൊണ്ടയുടെയും രൺബീറിന്റെയും ആലിയഭട്ടിന്റെയുമൊക്കെ സിനിമകൾ ഇത്തരത്തിൽ സാമൂഹികമാധ്യമങ്ങളിലെ ബഹിഷ്കരണ ആഹ്വാനത്തിന്റെ ഇരകളായിരുന്നു.

5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!

എങ്ങുംതൊടാതെ നിൽക്കാനാണ് ശ്രമിക്കുന്നത്

അ‌നാവശ്യ വിവാദങ്ങൾ ഭയന്ന് ഇപ്പോൾ ഉള്ളടക്കത്തിൽ വിവാദമുണ്ടാകുന്ന ഒന്നിനെപ്പറ്റിയും പരാമർശിക്കാൻ പാടില്ല എന്ന നിലപാടാണ് സിനിമാ നിർമാതാക്കളും ബ്രാൻഡഡ് കമ്പനികളും ആവർത്തിച്ച് ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യുന്നത്. ഉറച്ച നിലപാടുകളുള്ള ബ്രാൻഡുകൾ ഒഴികെയുള്ളവർ ഇപ്പോൾ സുരക്ഷിതമായി എങ്ങുംതൊടാതെ നിൽക്കാനാണ് ശ്രമിക്കുന്നത്. ഏത് ഉൽപ്പന്നവും ഏത് നിമിഷവും ഓൺ​ലൈനിലൂടെയുള്ള ബഹിഷ്കരണത്തിന് ഇരയായേക്കാം എന്ന അ‌വസ്ഥയാണ് എന്നും അ‌ഡ്വർ​ട്ടൈസിങ് കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു.

Best Mobiles in India

Read more about:
English summary
Lawyers are inundated with requests from brands to check whether their ads contain content that could cause controversy or litigation. The advertising industry has come up against online boycotts and trolls after the KU Small Finance Bank ad starring Aamir Khan became controversial in recent days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X