മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ

അമേരിക്കയിൽ നിന്നും ഇന്ത്യൻ ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ സംഘവും പ്രതിരോധ വകുപ്പിന്റെ ഒരു ഏജൻസിയിൽ നിന്നും 20 ദശലക്ഷം ഡോളറിൻറെ കരാർ നേടി, ആ ശാത്രജ്ഞന്റെ പേര് പേര്‌ ഗൗരവ്‌ ശര്‍മ്മ.

|

അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഒരു സാങ്കേതികതയാണ് റോബോട്ടിക്സ്. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് പരിധി കൽപ്പിക്കുന്ന ഒരു കുറുക്കുവഴിയാണ് റോബോട്ടിക്സ് എന്നുവേണമെങ്കിൽ പറയാം.

മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്

കഠിനമായ പ്രവർത്തങ്ങൾ ലഘുകരിക്കുകയെന്നതാണ് റോബോട്ടിക് എന്ന സാങ്കേതികത വിളിച്ചറിയിക്കുന്നത്. ഇപ്പോഴിതാ, അമേരിക്കയുടെ പ്രതിരോധ മേഖലയിൽ ഇതിനായി മുൻകൈയെടുത്തിയിരിക്കുകയാണ് ഇന്ത്യകാരനായ ഒരു ശാസ്ത്രജ്ഞൻ.

അമേരിക്കന്‍ സൈനികർ

അമേരിക്കന്‍ സൈനികർ

അമേരിക്കയിൽ നിന്നും ഇന്ത്യൻ ശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ സംഘവും പ്രതിരോധ വകുപ്പിന്റെ ഒരു ഏജൻസിയിൽ നിന്നും 20 ദശലക്ഷം ഡോളറിൻറെ കരാർ നേടി, ആ ശാത്രജ്ഞന്റെ പേര് പേര്‌ ഗൗരവ്‌ ശര്‍മ്മ. സ്വയം നിയന്ത്രിത യുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കുന്ന റൊബോട്ടുകളെയും പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ സൈനികരെ സഹായിക്കുന്നത്‌ ഇന്ത്യന്‍ വംശജനായ ഈ ശാസ്‌ത്രജ്ഞനാണ്.

ബ്രെയിന്‍സ്റ്റോംസ്‌

ബ്രെയിന്‍സ്റ്റോംസ്‌

അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശാസ്‌ത്രജ്ഞസംഘം വികസിപ്പിച്ചെടുത്ത 'ബ്രെയിന്‍സ്റ്റോംസ്‌' എന്ന ആപ്ലിക്കേഷനാണ്‌ ധരിച്ചിരിക്കുന്ന ഹെല്‍മറ്റിലൂടെ ചിന്തകളെ കടത്തിവിട്ട്‌ ഉപകരണങ്ങളെ നിയന്ത്രണ വിധേയമാക്കാൻ സൈനികരെ സഹായിക്കുന്നത്‌.

ബ്രെയിന്‍ സിസ്‌റ്റം ടു ട്രാന്‍സ്‌മിറ്റ്‌ ഓര്‍ റിസീവ്‌ മാഗ്നോ ഇലക്ട്രിക്‌ സിഗ്നല്‍സ്‌

ബ്രെയിന്‍ സിസ്‌റ്റം ടു ട്രാന്‍സ്‌മിറ്റ്‌ ഓര്‍ റിസീവ്‌ മാഗ്നോ ഇലക്ട്രിക്‌ സിഗ്നല്‍സ്‌

ചിന്തകള്‍ ഉപയോഗിച്ചാണ്‌ പൂര്‍ണമായും ആളില്ലാ യുദ്ധവാഹനങ്ങളെയും ബോംബ്‌ നിര്‍വീര്യമാക്കാനുള്ള റൊബോട്ടുകളെയും നിയന്ത്രിക്കുന്നത്‌. ബ്രെയിന്‍ സിസ്‌റ്റം ടു ട്രാന്‍സ്‌മിറ്റ്‌ ഓര്‍ റിസീവ്‌ മാഗ്നോ ഇലക്ട്രിക്‌ സിഗ്നല്‍സ്‌ എന്നാണ്‌ ഗൗരവ്‌ ശര്‍മ്മ രൂപം കൊടുത്തിരിക്കുന്ന ഈ ആപ്ലിക്കേഷന്റെ പൂർണ നാമം.

നാനോ ട്രാന്‍ഡ്യൂസര്‍

നാനോ ട്രാന്‍ഡ്യൂസര്‍

നാനോ ട്രാന്‍ഡ്യൂസര്‍ ശരീരത്തിലേക്ക്‌ കുത്തിവച്ചാണ്‌ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ ഹെല്‍മറ്റ്‌ വഴിയുള്ള ആശയ വിനിമയത്തിനായി സജ്ജമാക്കുന്നത്‌. ട്രാന്‍സീവര്‍ ഘടിപ്പിച്ചിരിക്കുന്നത്‌ ഹെല്‍മറ്റിലായിരിക്കും. ഉപയോഗം കഴിഞ്ഞ ശേഷം നാനോ ട്രാന്‍ഡ്യൂസര്‍ കാന്തികസഹായത്തോടെ രക്തത്തിലേക്ക്‌ പ്രവേശിക്കുകയും ശരീരത്തില്‍ നിന്ന്‌ പുറന്തള്ളപ്പെടുകയും ചെയ്യും.

ഗൗരവ്‌ ശര്‍മ്മ

ഗൗരവ്‌ ശര്‍മ്മ

രണ്ട്‌ കോടി ഡോളര്‍ ചെലവാക്കിയാണ്‌ ഈ പദ്ധതിയുടെ ആദ്യഘട്ടം ഗൗരവ്‌ ശര്‍മ്മയുടെ ബാറ്റില്‍ശര്‍മ്മ കമ്പനിയിലൂടെ അമേരിക്കന്‍ സൈന്യം യാഥാര്‍ത്ഥ്യമാക്കിയത്‌. 20 കോടി ഡോളറിന്റെ പദ്ധതിയാണ്‌ ശർമ്മയ്ക്ക് നിന്നും കമ്പനിയിൽ ലഭിച്ചിരിക്കുന്നത്‌.

Best Mobiles in India

English summary
An Indian-origin scientist and his team in the US have won a whopping USD 20 million contract from an agency of the defence department to develop a system that could allow a soldier to control multiple unmanned aerial vehicles or even a bomb disposal robot with his thoughts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X