ആപ്പിള്‍ ഐ പാഡ് എയര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

By Bijesh
|

ഓസ്‌ട്രേലിയയിലെ മൊബൈല്‍ ഫോണ്‍ സ്‌റ്റോറില്‍, കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ആപ്പിള്‍ ഐ പാഡ് എയര്‍ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്. പൊട്ടിത്തെറിയെ തുടര്‍ന്നു തീപിടിത്തമുണ്ടാവുകയും കടയില്‍ മുഴുവന്‍ പുക നിറഞ്ഞതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട് ചെയ്തു. എന്നാല്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല.

ഓസ്‌ട്രേലിയയിലെ കാന്‍ബറയിലുള്ള വൊഡാഫോണ്‍ സ്‌റ്റോറിലാണ് പ്രദര്‍ശനത്തിനു വച്ചിരുന്ന ഐ പാഡ് എയര്‍ പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ ഷോപ്പിലുണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി തീയും പുകയും അണയ്ക്കുകയും ചെയ്തു.

ആപ്പിള്‍ ഐ പാഡ് എയര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

ഫോട്ടോ കടപ്പാട്: www.dailymail.co.uk

ആപ്പിള്‍ ഐ ഫോണുകള്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായ ഏതാനും സംഭവങ്ങള്‍ കഴിഞ്ഞ കുറച്ചു കാലത്തിനിടെ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഐ പാഡ് അപകടം വരുത്തുന്നത് ആദ്യമാണ്. നവംബര്‍ ഒന്നിനാണ് ആപ്പിള്‍ ഐ പാഡ് എയര്‍ ലോഞ്ച് ചെയ്തത്.

ഐ പാഡിന്റെ ചാര്‍ജിംഗ് പോര്‍ട്ടില്‍ തീനാളം കാണുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമാണ് ഉണ്ടായതെന്ന് വൊഡാഫോണ്‍ വക്താവ് പറഞ്ഞു. ഉടന്‍തന്നെ കട മുഴുവന്‍ പുക നിറയുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ആപ്പിളിന്റെ പ്രതിനിധി സ്‌റ്റോറിലെത്തി ഐ പാഡ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. കമ്പനി ഔദ്യോഗികമായി ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X