ജീവനക്കാരില്ലത്ത ഒരു 'ടച്ച് സ്‌ക്രീന്‍' കോഫി ഷോപ്

Posted By:

ഒരു കാപ്പി കുടിക്കാന്‍ പോവുകയാണ് എന്നിരിക്കട്ടെ. കടയില്‍ ചെന്ന് ഓര്‍ഡര്‍ ചെയ്യണം. തിരക്കുണ്ടെങ്കില്‍ അല്‍പം കാത്തിരിക്കേണ്ടിയും വരും. എന്നിട്ട് കിട്ടുന്നതോ ഒന്നുകളില്‍ കടുപ്പം കൂടിയത്, അല്ലെങ്കില്‍ മധുരം കുറഞ്ഞത്. അതുമല്ലെങ്കില്‍ സ്വാദുണ്ടാവില്ല.

എന്നാല്‍ ഇതിനൊക്കെ പരിഹാരവുമായാണ് ബ്രിഗോ എന്ന കമ്പനി എത്തിയിരിക്കുന്നത്. ഈ കമ്പനിയുടെ കോഫി ഷോപ്പില്‍ ജീവനക്കാരില്ല. എല്ലാം യന്ത്രവല്‍കൃതം. എന്നാല്‍ നിങ്ങള്‍ പറയുന്ന അതേ സ്വാദിലുള്ള കാപ്പി ലഭിക്കുകയും ചെയ്യും. അതായത് കാപ്പിപ്പൊടി എത്ര, പഞ്ചസാര എത്ര, പാല്‍ എത്ര തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്കു തീരുമാനിക്കാം.

പിന്നെ കാത്തിരുപ്പ്. അതും ഒരു പ്രശ്‌നമേയല്ല. കാരണം കോഫി ഷോപ്പിലേക്കു പോകുന്ന വഴിതന്നെ സ്മാര്‍ട്‌ഫോണോ ടാബ്ലറ്റോ ഉപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാം. എത്തുമ്പോഴേക്കും കാപ്പി റെഡി. അതിനുള്ള ആപ്ലിക്കേഷനും കമ്പനി തയാറാക്കിയിട്ടുണ്ട്.

ബ്രിഗോയുടെ ഈ കോഫി ഷോപ്പിനെ കുറിച്ചറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

അമേരിക്കയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. വെറും 50 സ്‌ക്വയര്‍ ഫീറ്റ് മതി കോഫി ഷോപിന്. കാപ്പി ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം റോബോട്ടുകളാണ്.

 

#2

കോഫി ഷോപ്പില്‍ മുന്‍പിലായി ഒരു ടച്ച് സ്‌ക്രീന്‍ ഉണ്ട്. അതിലൂടെയാണ് ഓര്‍ഡര്‍ ചെയ്യുന്നത്. നമുക്ക് ഇഷ്ടമുള്ള രീതിയിലുള്ള കാപ്പി ആവശ്യപ്പെടാം. അളവുകള്‍ രേഖപ്പെടുത്തിയാല്‍ മതി.

 

#3

ഇനി കാത്തിരിപ്പ് ഒഴിവാക്കണമെങ്കില്‍ അതിനുള്ള ആപ്ലിക്കേഷനും കമ്പനി ഇറക്കിയിട്ടുണ്ട്. അതായത് ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട്‌ഫോണിലൂടെയോ ടാബ്ലറ്റിലൂടെയോ നേരത്തെ തന്നെ കാപ്പി ഓര്‍ഡര്‍ ചെയ്യാം. എത്ര സമയത്തിനുള്ളില്‍ തയാറാകുമെന്ന് മറുപടിയും ലഭിക്കും. അപ്പോഴേക്കും ഷോപ്പില്‍ എത്തിയാല്‍ മതി.

 

#4

യു.എസിലെ ടെക്‌സാസ് സര്‍വകലാശാല കാംപസിലാണ് നിലവില്‍ ബ്രിഗോയുടെ ഈ ആധുനിക ഷോപ് സ്ഥാപിച്ചിരിക്കുന്നത്.

 

#5

അമേരിക്കയില്‍ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ബക്‌സിനാണ് ഇത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജീവനക്കാരില്ലത്ത ഒരു 'ടച്ച് സ്‌ക്രീന്‍' കോഫി ഷോപ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot