നിങ്ങളുടെ ഗാഡ്ജറ്റുകള്‍ ഫലപ്രദമായി ഉപയോഗിക്കാനുളള "ടെക് സൂത്രങ്ങള്‍" ഇതാ...!

Written By:

ടെക്‌നോളജി നമ്മുടെ ജീവിതത്തെ അനായാസമാക്കുന്നതില്‍ വന്‍ പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ടെക്‌നോളജി പ്രദാനം ചെയ്യുന്ന ഗാഡ്ജറ്റുകളും ഡിവൈസുകളും നിങ്ങള്‍ക്ക് ചില സൂത്രങ്ങളിലൂടെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാവുന്നതാണ്.

വാട്ട്‌സ്ആപ് ചാറ്റുകള്‍ ഡിലിറ്റ് ചെയ്യുന്നത് നിയമ ലംഘനമാകുമെന്ന വ്യവസ്ഥ പിന്‍വലിച്ചു..!

എങ്ങനെയാണ് ഗാഡ്ജറ്റുകള്‍ ചില പൊടിക്കൈകളിലൂടെ കൂടുതല്‍ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുകയെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Tech hacks

നിങ്ങളുടെ കമ്പ്യൂട്ടറില്‍ സ്മാര്‍ട്ട്‌ഫോണ്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനായി Pushbullet.com എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഇടയ്ക്കിടെ നോക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല.

 

Tech hacks

കോളുകള്‍ ഒഴിവാക്കാനായി നിങ്ങള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുന്നതിന് പകരം ബാറ്ററി നീക്കം ചെയ്യുക. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുമ്പോള്‍ മൊബൈല്‍ സ്വിച്ചിങ് സെന്‍ടറില്‍ ഇത് അറിയിക്കപ്പെടുകയും വിളിക്കുന്നവര്‍ക്ക് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് സന്ദേശം ലഭിക്കുകയും ചെയ്യും.

 

Tech hacks

നിങ്ങളുടെ ഇമെയില്‍ വിലാസത്തിനുളള ഷോര്‍ട്ട്കട്ടിനായി "@@" എന്നത് സെറ്റ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ഇമെയില്‍ വീണ്ടും വീണ്ടും ടൈപ്പ് ചെയ്യേണ്ടതായി വരില്ല.

 

Tech hacks

റിങ് ചെയ്യിക്കുന്നതിനും, ഇറേസ് ചെയ്യുന്നതിനും, സ്മാര്‍ട്ട്‌ഫോണ്‍ ലോക്ക് ചെയ്യുന്നതിനും ആന്‍ഡ്രോയിഡ് ഡിവൈസ് മാനേജര്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ മൊബൈല്‍ സൈലന്റ് മോഡില്‍ കാണാതായാല്‍ ഈ ആപ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോണ്‍ റിങ് ചെയ്യിക്കാവുന്നതാണ്.

 

Tech hacks

ഫോണ്‍ കാണാതായാല്‍ ഗൂഗിളിന്റെ find my phone" ആപ് ഉപയോഗിച്ചും ഡിവൈസ് എവിടെയാണെന്ന് മനസ്സിലാക്കാവുന്നതാണ്.

 

Tech hacks

പാര്‍ക്കിങ് ലൊക്കേഷന്‍ എന്ന ആപ് ഉപയോഗിച്ച് ഗൂഗിളിലൂടെ നിങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന് പോയാല്‍ കണ്ടെത്താവുന്നതാണ്.

 

Tech hacks

മറ്റ് ഫോണുകളിലേക്ക് വിളിക്കുമ്പോള്‍ നമ്പറിന് മുന്‍പായി *31# എന്നതുകൂടി ചേര്‍ത്ത് വിളിച്ചാല്‍ മറ്റുളളവര്‍ക്ക് നിങ്ങളുടെ നമ്പര്‍ കാണാന്‍ കഴിയില്ല.

 

Tech hacks

ഫോണ്‍ റിങ് ചെയ്യുന്നതിന്റെ ശബ്ദം കുറവാണെങ്കില്‍, അതിനെ കപ്പില്‍ ഇട്ട് ശബ്ദം വര്‍ധിപ്പിക്കാവുന്നതാണ്.

 

Tech hacks

അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഫോണ്‍ കേസില്‍ രൂപ മടക്കി വയ്ക്കാവുന്നതാണ്.

 

Tech hacks

നടന്നു കൊണ്ട് എസ്എംഎസ് ചെയ്യാന്‍, ആന്‍ഡ്രോയിഡിനായുളള Type While Walk എന്ന ആപ് ഉപയോഗിക്കാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Brilliant Tech Hacks On The Internet.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot