വാട്ട്‌സ്ആപിന് ബ്രിട്ടനില്‍ വിലക്ക് വരാന്‍ സാധ്യത....!

Written By:

വാട്ട്‌സ്ആപ്, സ്‌നാപ്ചാറ്റ് തുടങ്ങിയ മൊബൈല്‍ സന്ദേശ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ബ്രിട്ടന്‍ നിയമം കൊണ്ടു വന്നേക്കും. ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തില്‍ വിവര കൈമാറ്റത്തിന് ഈ ആപുകളാണ് ഉപയോഗിച്ചതെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വാട്ട്‌സ്ആപ് പോലുള്ള ആപുകള്‍ നിയന്ത്രിക്കാനുള്ള നിയമം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികള്‍ക്ക് ഇത്തരം ആപുകള്‍ സുരക്ഷിതമായ സ്ഥാനമാണെന്ന് കാമറൂണ്‍ ചൂണ്ടിക്കാട്ടി.

വാട്ട്‌സ്ആപിന് ബ്രിട്ടനില്‍ വിലക്ക് വരാന്‍ സാധ്യത....!

പുതിയ നിയമം പാസാക്കിയാല്‍ ഇത്തരം ആപുകളിലെ സ്വകാര്യ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ ബ്രിട്ടീഷ് സുരക്ഷ ഏജന്‍സികള്‍ക്ക് അധികാരം കിട്ടും എന്നാണ് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കാമറൂണിന് ഒരിക്കല്‍ കൂടി ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അവസരം കിട്ടിയാല്‍ മാത്രമാണ് ഈ നിയമം പാസാകുവാന്‍ സാധ്യതയുളളൂവെന്നും വാര്‍ത്തകള്‍ ഉണ്ട്. നിയമം നിലവില്‍ വന്നാല്‍ ഐമെസേജ്, വാട്ട്‌സ്ആപ്, സ്‌നാപ് ചാറ്റ് എന്നിവയുടെ പ്രവര്‍ത്തനം ബ്രിട്ടനില്‍ നിലയ്ക്കാനാണ് സാധ്യത.

English summary
British Prime Minister Suggests Banning Some Online Messaging Apps.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot