Home
News

24 മണിക്കൂറിനുള്ളിൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ! ഡിജിറ്റൽ ട്വിൻ നെറ്റ്‌വർക്ക് സിസ്റ്റം പ്രഖ്യാപിച്ച് ജിയോ

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) 48-ാം വാർഷിക പൊതുയോഗത്തിൽ ഒരുപാട് നിർണായകമായ പ്രഖ്യാപനങ്ങൾ നടക്കുകയുണ്ടായി. അ‌തിൽ ചില സേവനങ്ങൾ പുതിയതായി ആരംഭിച്ചവയും ചിലത് ആരംഭിക്കാൻ പോകുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളുമാണ്. അ‌ക്കൂട്ടത്തിൽ ശ്രദ്ധേയമായ ഒന്നാണ് ജിയോ പ്രഖ്യാപിച്ച ഡിജിറ്റൽ ട്വിൻ നെറ്റ്‌വർക്ക് സിസ്റ്റം (Jio announced Digital Twin network system). കെട്ടിടങ്ങൾ, പ്രദേശങ്ങൾ, ഭൂപ്രദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ പകർത്തുന്നതിനായി ജിയോ വികസിപ്പിച്ചെടുത്ത ഒരു വെർച്വൽ 3D മാപ്പാണ് ഇത്. ജിയോയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിലും ഇന്ത്യയുടെ ഡിജിറ്റൽ വൽക്കരണത്തിലും നിർണായകമായ സംഭാവനകൾ നൽകാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

24 മണിക്കൂറിനുള്ളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ

ഒരു പ്രദേശത്ത് ബ്രോഡ്ബാൻഡ് ഇൻസ്റ്റാളേഷൻ നടത്തുന്നതിന് മുമ്പ് പ്രാദേശിക സാഹചര്യങ്ങൾ വിദൂരമായിരുന്ന് തന്നെ പരിശോധിക്കാൻ പുതിയ വെർച്വൽ മോഡൽ ജിയോ എഞ്ചിനീയർമാരെ അനുവദിക്കും. അ‌തിനാൽ കണക്ഷനുകൾക്കായി മുൻകൂർ തയ്യാറെടുക്കാനും അനാവശ്യമായ സമയനഷ്ടം ഒഴിവാക്കാനും സാധിക്കും. ഡിജിറ്റൽ ട്വിൻ നെറ്റ്‌വർക്ക് സിസ്റ്റം പ്രയോജനപ്പെടുത്തി എഞ്ചിനീയർമാർക്ക് 24 മണിക്കൂറിനുള്ളിൽ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ ആക്ടിവേറ്റ് ചെയ്യാൻ കഴിയുമെന്ന് ജിയോ വിശദീകരിച്ചു.

ഡിജിറ്റൽ ട്വിൻ നെറ്റ്‌വർക്ക് സിസ്റ്റം പ്രഖ്യാപിച്ച് ജിയോ

നിലവിൽ ചിലയിടങ്ങളിൽ ജിയോ ബ്രോഡ്ബാൻഡ് കണക്ഷനും മറ്റും ലഭിക്കുന്നത് സൈറ്റ് സന്ദർശനം, ഇൻസ്റ്റാളേഷൻ എന്നിവയ്ക്കായി ദിവസങ്ങളോ ആഴ്ചകളോ ഉപയോക്താക്കൾ കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ പുതിയ ഡിജിറ്റൽ ട്വിൻ വെർച്വൽ മാപ്പ് ഉപയോഗിച്ച്, ജിയോയുടെ എഞ്ചിനീയർമാർ ഇൻസ്റ്റാളേഷനും മാനേജ്‌മെന്റും വേഗത്തിലും കാര്യക്ഷമവുമായി നടപ്പിലാക്കും. ആവർത്തിച്ചുള്ള സൈറ്റ് സന്ദർശനങ്ങളുടെ ആവശ്യകത കുറയ്ക്കും എന്നതാണ് ഇതിന്റെ പ്രധാന നേട്ടമായി എടുത്തുപറയപ്പെടുന്നത്.

ജിയോ ഡിജിറ്റൽ ട്വിൻ

ജിയോയുടെ ഡിജിറ്റൽ ട്വിൻ എന്നത് ഒരു വെർച്വൽ പരിതസ്ഥിതിയിൽ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പകർത്തുന്ന വിപുലമായ ഡാറ്റാധിഷ്ഠിത മോഡലാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളും നഗരപ്രദേശങ്ങളും ഉൾപ്പെടെയുള്ള ഭൗതിക ഭൂപ്രകൃതിയുടെ വലിയ തോതിലുള്ള ഡാറ്റ ജിയോയുടെ ഡിജിറ്റൽ ട്വിൻ സിസ്റ്റത്തിൽ ഉണ്ടാകും. ഈ സംവിധാനം ജിയോ എഞ്ചിനീയർമാർക്ക് തങ്ങളുടെ സേവനങ്ങൾ ഇനി കൂടുതൽ കാര്യക്ഷമമായി സജ്ജീകരിക്കാൻ പ്രയോജനപ്പെടുത്താനാകും.

ഡിജിറ്റൽ ട്വിൻ നെറ്റ്‌വർക്ക് സിസ്റ്റം പ്രഖ്യാപിച്ച് ജിയോ

പ്രവർത്തനം എങ്ങനെ?

ഒരു ഉപഭോക്താവ് ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ ഓർഡർ ചെയ്യുമ്പോൾ, ആ നിർദ്ദിഷ്ട സ്ഥലത്തിനായുള്ള നെറ്റ്‌വർക്ക് ആവശ്യകതകൾ വിശകലനം ചെയ്യാൻ ഈ സിസ്റ്റത്തിന് കഴിയും. പിന്നീട് എഞ്ചിനീയർമാർക്ക് വിദൂരമായിരുന്ന് തന്നെ ഇൻസ്റ്റലേഷൻ പ്രക്രിയ ആസൂത്രണം ചെയ്യാനാകും. ഓഫീസിലിരുന്ന് എല്ലാ ആസൂത്രണവും പൂർത്തിയാക്കിയ ശേഷം കണക്ഷൻ സജ്ജീകരിക്കുന്നതിന് മാത്രം ജിയോയ്ക്ക് തങ്ങളുടെ ഓൺ-ഗ്രൗണ്ട് ടീമിനെ സ്ഥലത്തേക്ക് അയച്ചാൽ മതിയാകും.

ജിയോ തങ്ങളുടെ ഹോം ബ്രോഡ്‌ബാൻഡ് സേവനത്തിൽ ഡിജിറ്റൽ ട്വിൻ ഉപയോഗിക്കാൻ തുടങ്ങുമെന്ന് വാർഷിക യോഗത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അ‌തിവേഗം ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുന്നതിലൂടെ ഇന്ത്യയുടെ ഇന്റർനെറ്റ് സേവന രംഗത്ത് ബഹുദൂരം മുന്നേറാൻ ജിയോയ്ക്ക് കഴിഞ്ഞേക്കും. മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങളും ജിയോ വാർഷിക ഇവന്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാവിയുടെ ടെക്നോളജിയായ AI രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇന്റലിജൻസ് എന്ന പുതിയ സംരംഭം മുകേഷ് അംബാനി വാർഷിക യോഗത്തിൽ പ്രഖ്യാപിച്ചു. ഗൂഗിൾ, മെറ്റ തുടങ്ങിയ വമ്പൻ ടെക്നോളജി കമ്പനികളുമായുള്ള റിലയൻസിന്റെ എഐ പങ്കാളിത്തവും അദ്ദേഹം പ്രഖ്യാപിച്ചു. വളരെ ചെറിയ ചെലവിൽ ഹൈ പെർഫോമൻസ് മോഡലുകൾ വിന്യസിക്കാൻ ഇന്ത്യൻ സംരംഭങ്ങൾക്ക് റിലയൻസ് ഇന്റലിജൻസ് സഹായകരമാകുമെന്ന് ജിയോ പറയന്നു.

ഡിജിറ്റൽ ട്വിൻ നെറ്റ്‌വർക്ക് സിസ്റ്റം പ്രഖ്യാപിച്ച് ജിയോ

എന്റര്‍പ്രൈസ് എഐ ജനാധിപത്യവത്കരിക്കുകയാണ് ലക്ഷ്യമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഇത് ഇന്ത്യൻ കമ്പനികളെ ഇന്റർനാഷണൽ ലെവലിൽ പ്രവർത്തിക്കാൻ ശക്തരാക്കും. എഐ-റെഡി ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുമെന്നും അ‌ംബാനി പറഞ്ഞു. ജാംനഗറില്‍ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ലോകോത്തര ഗവേഷകര്‍, എഞ്ചിനീയര്‍മാര്‍, ഡിസൈനര്‍മാര്‍, പ്രൊഡക്റ്റ് നിര്‍മ്മാതാക്കള്‍ എന്നിവരെ ഒന്നിപ്പിക്കാന്‍ റിലയന്‍സ് ഇന്റലിജന്‍സ് സംവിധാനം ഒരുക്കുമെന്നും കമ്പനി അ‌റിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Reliance Industries Limited (RIL) announced its new Digital Twin network system at its 48th Annual General Meeting. It is a virtual 3D map developed by Jio to capture India's infrastructure, including buildings, areas and terrain. Through this, engineers can now activate broadband connections within 24 hours.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X