Home
News

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്; വ്യാപനവും പ്രസക്തിയും

ഇന്റർനെറ്റ് ഇന്ന് മിക്കവാറും എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വെള്ളവും വായുവും ഭക്ഷണവും എന്നൊക്കെ പറയുന്നത് പോലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായും ഇന്നത്തെ ലോകത്ത് ഇന്റർനെറ്റിനെ കാണാൻ കഴിയും. യുക്രൈയ്ൻ റഷ്യ സംഘർഷം നടക്കുമ്പോഴും അതിവേഗം വാർത്തകളും വിവരങ്ങളും നമ്മുടെ സ്വീകരണ മുറിയിൽ എത്തുന്നതിന് കാരണം ഇന്റർനെറ്റും അനുബന്ധ സേവനങ്ങളുമാണ്. ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായോ മറ്റ് രാജ്യങ്ങളിലെ സഹപ്രവർത്തകരുമായോ ഇന്റർനെറ്റ് ഉപയോഗിച്ച് കണക്റ്റ് ചെയ്യാൻ കഴിയും. അങ്ങനെ അളവും പരിധിയുമില്ലാത്ത ഉപയോഗങ്ങളുമായി ഇന്റർനെറ്റ് ഉപയോഗം വർധിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് അടച്ചിടലും പിന്നാലെ വർക്ക് ഫ്രം ഹോം, ഓൺലൈൻ വിദ്യാഭ്യാസം, ഒടിടി സ്ട്രീമിങ് എന്നിവയുടെ വ്യാപനവും ഇന്റർനെറ്റ് ഉപയോഗം കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

ഡാറ്റ

ഡാറ്റ ഉപയോഗം വ്യാപകം ആണെങ്കിലും രാജ്യത്ത് ഇപ്പോഴും 4ജി നെറ്റ്വർക്കുകളുടെ പ്രശ്നം ഉണ്ട്. ടെലിക്കോം ഓപ്പറേറ്റർമാർ മികച്ച സേവനം ലഭ്യമാക്കാൻ പരിശ്രമിക്കുന്നുണ്ട് എന്നതും യാഥാർഥ്യം തന്നെ. എങ്കിലും ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഇത് പലപ്പോഴും മതിയാകാതെ വരുന്നു എന്നതാണ് യാഥാർഥ്യം. എല്ലായ്‌പ്പോഴും അതിവേഗ ഇന്റർനെറ്റിന് വേണ്ടി ആളുകൾക്ക് അവരുടെ 4ജി നെറ്റ്‌വർക്കുകളെ പൂർണ്ണമായും ആശ്രയിക്കാൻ കഴിയാറില്ല. ജനസാന്ദ്രത കൂടിയ നഗരങ്ങളിലും മറ്റും പ്രത്യേകിച്ച്. ഈ സാഹചര്യത്തിലാണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന് പ്രസക്തിയേറുന്നത്.

വയർലെസ്

വയർലെസ് ആയ 4ജി നെറ്റ്വർക്കുകളുടെ പരിമിതികളാണ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ വ്യാപനത്തിന് കാരണമായത്. പ്രത്യേകിച്ചും കൊവിഡ് കാലം മുതൽ. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനും ഒടിടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനും തുടങ്ങിയതോടെ ഇന്റർനെറ്റ് ഉപയോഗവും ഡിമാൻഡും കൂടി വന്നു. 4ജി കണക്ഷനുകൾ മതിയാവില്ലെന്ന് മനസിലായതോടെ ജനം കൂട്ടത്തോടെ ബ്രോഡ്ബാൻഡ് കണക്ഷനുകൾ എടുത്ത് തുടങ്ങി. ഇത് ഇന്ത്യയുടെ ഫൈബർ ഇൻഫ്രാസ്ട്രക്ചർ അതി വേഗം വികസിക്കാനും കാരണമായി. ഭാരതി എയർടെൽ, റിലയൻസ് ജിയോ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) തുടങ്ങിയ കമ്പനികൾ രാജ്യത്തെ ഫൈബർ ശൃംഖലയുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു. വിവിധ പ്രാദേശിക ബ്രോഡ്ബാൻഡ് സേവന ദാതാക്കളുടെ സംഭാവനകളും എടുത്ത് പറയേണ്ടത് തന്നെയാണ്.

എന്നെത്തും 5ജി?

എന്നെത്തും 5ജി?

അധികം വൈകാതെ തന്നെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമായിരിക്കും 5ജി സേവനങ്ങൾ ലഭ്യമാകുക. ഇതിനാൽ തന്നെ വളരെ കുറച്ച് ഉപയോക്താക്കൾക്ക് മാത്രമായിരിയ്ക്കും 5ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭിക്കുന്നതും. ലോഞ്ച് ചെയ്ത ഉടൻ 5ജി സേവനങ്ങൾ സ്വന്തമാക്കാൻ എല്ലാവരും തയ്യാറാകുമോ എന്നൊരു ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്.

ഇന്റർനെറ്റ് ആവശ്യങ്ങൾ

കാരണം, യാത്രയ്ക്കിടെ, നമ്മുടെ ഇന്റർനെറ്റ് ആവശ്യങ്ങൾ മാന്യമായ രീതിയിൽ നിർവഹിക്കാൻ 4ജി നെറ്റ്‌വർക്കിന് തന്നെ കഴിയും. അതേ സമയം വീടുകൾക്കുള്ളിലെ ഇന്റർനെറ്റ് ആവശ്യങ്ങൾക്ക് ഏറ്റവും ലാഭകരമായ ഓപ്ഷനായി ഫെബർ ബ്രോഡ്ബാൻഡ് സേവനവും ലഭ്യമാണ്. മാത്രമല്ല ഇപ്പോഴത്തെ ബ്രോഡ്ബാൻഡ് സർവീസുകൾ ഒന്നിലധികം ഡിവൈസുകൾക്ക് ഒരേ ബ്രോഡ്ബാൻഡ് കണക്ഷനിൽ നിന്ന് കണക്ഷൻ അനുവദിക്കുന്നു. അതിവേഗ ബ്രോഡ്ബാൻഡ് വൈഫൈ നെറ്റ്വർക്ക് ഒന്നിൽ കൂടുതൽ ഡിവൈസുകൾ കണക്റ്റ് ചെയ്യാനും അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാനും സഹായിക്കുന്നു.

ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ഇന്ന്, 1 ജിബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയിൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്ന നിരവധി ഇന്റർനെറ്റ് സേവന ദാതാക്കളുണ്ട് ( ഐഎസ്പികൾ ). ഒരു ശരാശരി ഉപഭോക്താവിന് സ്വന്തം വീട്ടിൽ ഇരുന്ന 1 ജിബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നു എന്നത് വളരെ വലിയ അഡ്വാന്റേജ് തന്നെയാണ്. വയർലെസ് കണക്റ്റിവിറ്റിയെ അപേക്ഷിച്ച് കൂടുതൽ സ്ഥിരതയുള്ള കണക്ഷനായിരിക്കും ബ്രോഡ്ബാൻഡ് എന്നതും പ്രത്യേകതയാണ്. രാജ്യത്തെ പ്രധാന ഐഎസ്പികൾ എല്ലാം തന്നെ തങ്ങളുടെ ഫൈബർ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തെ കൂടുതൽ വീടുകളിൽ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ എത്തിക്കാൻ കമ്പനികളെ സഹായിക്കും.

4ജി

ഇന്ത്യയിലെ എല്ലായിടത്തും ഏപ്പോഴും 4ജി സേവനങ്ങളെ ആശ്രയിക്കാൻ ജനങ്ങൾക്ക് കഴിയില്ല എന്നത് യാഥാർഥ്യമാണ്. അതേ സമയം തന്നെ താങ്ങാനാവുന്ന നിരക്കുകളിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യവുമാണ്. ഇത്തരം സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ തീർച്ചയായും അവരുടെ വീടുകളിൽ ഒരു ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷൻ എടുക്കുക തന്നെ ചെയ്യും. ഇതും ഇപ്പോഴത്തെ ബ്രോഡ്ബാൻഡ് ബൂം വളരാൻ സഹായിക്കും. ഇന്ന്, 500 രൂപയിൽ താഴെ വരുന്ന ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഉപയോക്താക്കൾക്ക് 1 ടിബി മുതൽ 3.3 ടിബി വരെ ഡാറ്റ നൽകുന്നുണ്ട്. ഈ നിരക്കുകൾ ഇനിയും കുറയുകയും ചെയ്യും.

Best Mobiles in India

English summary
Internet has become a part of almost everyone's life today. In today's world, Internet can be seen as one of the most basic necessities, such as water, air and food. The Internet and related services are the reason why news and information reach our living room so quickly even during the Ukraine-Russia conflict.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X