100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ മതിയാകുമോ എല്ലാർക്കും?
ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇന്ന് ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നാണ്. ജോലിയും വിനോദവും തുടങ്ങി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കണക്റ്റ്ഡ് ആയിരിക്കാനും വരെ ഇന്നത്തെക്കാലത്ത് ഇന്റർനെറ്റ് ആവശ്യമാണ്. ഡിമാൻഡ് കൂടിയതോടെ ധാരാളം ഡാറ്റയും സ്പീഡും ലഭിക്കുന്ന നിരവധി ഇന്റർനെറ്റ് പ്ലാനുകളും വിപണിയിൽ ലഭ്യമായിത്തുടങ്ങിയിരുന്നു.എന്നാൽ ഈ പ്ലാനുകളൊക്കെ യഥാർഥത്തിൽ നമ്മുക്ക് ആവശ്യമുണ്ടോ?
300 എംബിയും 1 ജിബിപിഎസുമൊക്കെ ഡാറ്റ ഓഫർ ചെയ്യുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ വിപണിയിൽ ഉണ്ട്. എന്നാൽ ഒരു വീട്ടിൽ മിനിമം എത്ര ഡാറ്റ സ്പീഡ് ലഭിക്കുന്ന ബ്രോഡ്ബാൻഡ് കണക്ഷനാണ് ആവശ്യം? ചിലരെങ്കിലും പറയുന്നത് പോലെ ഒരു 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ മതിയായ ഡാറ്റയും സ്പീഡും നൽകുമോ? വിശദമായി തന്നെ പരിശോധിക്കാം.

ഒന്നാമതായി മനസിലാക്കേണ്ടത് എന്താണ് എംബിപിഎസ് (Mbps) എന്നത് കൊണ്ട് അർഥമാക്കുന്നതെന്നാണ്. ഒരു സെക്കൻഡിൽ കൈമാറ്റം ചെയ്യപ്പെടുന്ന എംബിയുടെ ( മെഗാബെറ്റുകൾ ) അളവാണ് എംബിപിഎസ്. അതായത് ഒരു നെറ്റ്വർക്കിലൂടെ സെക്കൻഡിൽ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ. സെക്കൻഡിൽ 100 മെഗാബെറ്റ് വരെ ഡാറ്റ ഡൌൺലോഡ് ചെയ്യാമെന്നാണ് 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ എന്നത് കൊണ്ട് അർഥമാക്കുന്നത്.
മിക്ക യൂസേഴ്സിനും 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ അവർക്ക് ആവശ്യമുള്ളതിലും അധികമാണെന്നതാണ് യാഥാർഥ്യം. വെബിൽ വെറുതേ ബ്രൗസ് ചെയ്യുന്നതിനും ഒടിടിയിൽ സിനിമകളും സീരീസുകളുമൊക്കെ ഹൈ ഡെഫനിഷനിൽ സ്ട്രീം ചെയ്യുന്നതിനും ഓൺലൈൻ ഗെയിമിങിനുമൊക്കെ 100 എംബിപിഎസ് സ്പീഡ് മതിയാകും. ഒരേ സമയം ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒന്നിൽ കൂടുതൽ യൂസേഴ്സുള്ള കുടുംബങ്ങൾക്കും 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ അനുയോജ്യമാണ്.

എന്നാൽ ഇത് പറയുമ്പോൾ തന്നെ വ്യത്യാസങ്ങളും ഉണ്ട്. പ്രത്യേകിച്ചും നിങ്ങൾ ഒരുപാട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാൾ ആണെങ്കിൽ. വീട്ടിലെ അംഗങ്ങളുടെ എണ്ണം കൂടുതൽ ആണെങ്കിലും വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാൻ പരിഗണിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ സൈസ് കൂടിയ ഫയലുകൾ ഡൌൺലോഡ് ചെയ്യുന്നവർ, 4കെ കണ്ടന്റ് സ്ട്രീം ചെയ്യുന്നവർക്കും വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. ഓൺലൈൻ ഗെയിം കളിക്കുന്നവരും വീഡിയോ സ്ട്രീം ചെയ്യുന്നവരുമൊക്കെ കൂടുതൽ ഉള്ള കുടുംബങ്ങളിലും നല്ലൊരു നെറ്റ് കണക്ഷൻ ആവശ്യമാണ്.
ഇവിടെയൊക്കെ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ മതിയാകാതെ വരും. എയർടെൽ, ജിയോ, ബിഎസ്എൻഎൽ എന്നിങ്ങനെ രാജ്യത്തെ മിക്ക ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്സും 100 എംബിപിഎസ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. അത് പോലെ ഉയർന്ന ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്ലാനുകളും ഈ കമ്പനികൾ ഓഫർ ചെയ്യുന്നു. നല്ലൊരു കമ്പനിയുടെ നല്ലൊരു പ്ലാനുണ്ടായാലും നമ്മൾ ഉപയോഗപ്പെടുത്തുന്ന നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചറിന്റെ ക്വാളിറ്റിയും പരിഗണിക്കേണ്ടതുണ്ട്.

പഴയ റൂട്ടറും പഴയ കേബിളുകളും ഒക്കെ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് 100 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ മുഴുവൻ ശേഷിയും ലഭ്യമാകണമെന്നില്ല. നിങ്ങളുടെ ഡിവൈസുകൾ അധികം പഴക്കമുള്ളവയല്ലെന്നും നിങ്ങൾ സെലക്റ്റ് ചെയ്ത പ്ലാനിന്റെ സ്പീഡുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പ് വരുത്തണം. റൂട്ടറിന്റെ പ്രശ്നനങ്ങൾ മൂലം ഡാറ്റ കണക്ഷൻ പ്രശ്നങ്ങൾ നേരിട്ട ഒരുപാട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൺക്ലൂഡ് ചെയ്ത് പറയുമ്പോൾ, മിക്ക യൂസേഴ്സിനും 100 എംബിപിഎസ് സ്പീഡ് നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ മതിയാകും. എന്നാൽ ഇത് വിവിധ ഘടകങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ സെലക്റ്റ് ചെയ്യുമ്പോൾ പരിഗണന നൽകേണ്ട പ്രധാന ഘടകങ്ങളിൽ ഒന്ന് നിങ്ങളുടെ ഇന്റർനെറ്റ് ഉപയോഗ രീതിയാണ്. രണ്ടാമത് നിങ്ങളുടെ വീട്ടിലെ നെറ്റ് യൂസേഴ്സിന്റെ എണ്ണവും പരിഗണിക്കണം.


Click it and Unblock the Notifications