ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ; വിലയും വിശദാംശങ്ങളും

|

രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് ( ബിഎസ്എൻഎൽ ). ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാൻഡ് സർവീസ് പ്രൊവൈഡറുകളിൽ ഒന്ന് കൂടിയാണ് ബിഎസ്എൻഎൽ. റിലയൻസ് ജിയോയും ഭാരതി എയർടെലും ഉൾപ്പെടെയുള്ള സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളുടെ കടന്ന് കയറ്റത്തോടെ അൽപ്പം പിന്നോട്ട് പോയെങ്കിലും ഇന്നും വിപണിയിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിൽ ഒന്നാണ് ബിഎസ്എൻഎൽ. വളരെ ലാഭകരമായ ബ്രോഡ്ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ തങ്ങളുടെ യൂസേഴ്സിനായി നൽകുന്നത്. അതിവേഗ ഇന്റർനെറ്റിന് ഒപ്പം അതിശയകരമായ ആനൂകൂല്യങ്ങളുമാണ് ബിഎസ്എൻഎൽ പ്ലാനുകളുടെ സവിശേഷത.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ്. സാധാരണ ഗതിയിൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ എടുക്കാൻ ആഗ്രഹിക്കുന്ന യൂസറിന് കിട്ടുന്ന ഉപദേശം ജിയോ ഫൈബർ പ്ലാൻ തിരഞ്ഞെടുക്കാൻ ആയിരിക്കും. ജിയോ പ്ലാൻ നല്ലൊരു ഓപ്ഷൻ ആണെങ്കിലും നിങ്ങൾ ബിഎസ്എൻഎല്ലിന്റെ 150 എംബിപിഎസ് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനും പരിശോധിക്കണം.

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്; വ്യാപനവും പ്രസക്തിയുംബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ്; വ്യാപനവും പ്രസക്തിയും

ഫൈബർ

മികച്ച ആനുകൂല്യങ്ങളാണ് ഈ പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ നൽകുന്നത്. മാത്രമല്ല, ചിലപ്പോൾ നിങ്ങളുടെ നാട്ടിൽ ജിയോ ഫൈബർ സർവീസ് ലഭ്യമാകണം എന്നില്ല. അതേ സമയം ബിഎസ്എൻഎൽ സർവീസ് കാണാൻ സാധ്യത കൂടുതലും ആയിരിക്കും. ബിഎസ്എൻഎൽ നൽകുന്ന 150 എംബിപിഎസ് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണം എന്നുള്ളവ‍‌‍ർക്ക് വേണ്ടിയാണ് ഈ ലേഖനം. കൂടുതൽ കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 150 എംബിപിഎസ് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിൽ പ്രതിമാസം 2 ടിബി വരെയാണ് അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നത്. പ്രതിമാസ ഫെയർ യൂസേജ് പോളിസി അനുസരിച്ചാണ് രണ്ട് ടിബി ഡാറ്റ യൂസേഴ്സിന് ലഭ്യമാക്കുന്നത്. രണ്ട് ടിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 10 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളിങും അധിക ചിലവുകൾ ഇല്ലാതെ സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ30 ദിവസം മുതൽ 365 ദിവസം വരെ വാലിഡിറ്റി; മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ഫൈബർ ബ്രോഡ്‌ബാൻഡ്

150 എംബിപിഎസ് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ കൂടുതൽ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇതിൽ പ്രധാനമാണ് പ്ലാനിനൊപ്പം വരുന്ന ഓവർ ദ ടോപ്പ് ( ഒടിടി ) ആനുകൂല്യങ്ങൾ. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ, ഷെമാറൂമീ, ലയൺസ്ഗേറ്റ്, ഹംഗാമ, സോണി ലിവ്, സീ5, വൂട്ട്, യപ്പ് ടിവി തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളിലേക്കാണ് ബിഎസ്എൻഎൽ ആക്സസ് നൽകുന്നത്.

സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ

പുതിയതായി കണക്ഷൻ എടുക്കുന്നവർക്ക് മറ്റൊരു ആനുകൂല്യവും 150 എംബിപിഎസ് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിന്റെ കൂടെ ലഭിക്കും. ആദ്യ മാസത്തെ ബില്ലിൽ 500 രൂപ വരെ ( 90 % ) ഡിസ്കൌണ്ടാണ് ബിഎസ്എൻഎൽ തങ്ങളുടെ പുതിയ കസ്റ്റമേഴ്സിന് നൽകുന്നത്. പ്രതിമാസം 999 രൂപയ്ക്കാണ് 150 എംബിപിഎസ് ഇന്റർനെറ്റ് വേഗം നൽകുന്ന ബിഎസ്എൻഎല്ലിന്റെ സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാൻ വരുന്നത്.

വിഐയും എയർടെല്ലും നൽകാത്ത, ജിയോയ്ക്ക് മാത്രമുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾവിഐയും എയർടെല്ലും നൽകാത്ത, ജിയോയ്ക്ക് മാത്രമുള്ള കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്റർനെറ്റ് സ്പീഡ്

ഉപയോക്താക്കൾക്ക് 150 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് നൽകുന്ന പ്ലാനുകൾ ഓഫർ ചെയ്യുന്ന കൂടുതൽ സ്വകാര്യ ഐഎസ്പികൾ രാജ്യത്ത് ഉണ്ട്. എന്നാൽ ഭൂരിഭാഗം ഐഎസ്പികളുടെയും പോരായ്മ അവർക്ക് രാജ്യത്ത് എല്ലായിടത്തും സർവീസ് ഇല്ല എന്നതാണ്. അതേ സമയം ബിഎസ്എൻഎല്ലിന് രാജ്യ വ്യാപകമായി വലിയ ഫൈബർ ശൃംഖലയും മികച്ച പ്രതികരണശേഷിയുള്ള ഒരു കസ്റ്റമർ കെയർ ടീമുമുണ്ട്. അതിനാൽ തന്നെ യൂസറിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഹൈ സ്പീഡ് പ്ലാനുകളിൽ ഒന്നാണ്.

Best Mobiles in India

English summary
The 150 Mbps broadband plan offered by BSNL is one of the best plans available in the market. The user who normally wants to take a 150 Mbps broadband plan will be advised to opt for the Jio Fiber plan. While the Jio Plan is a good option, you should also check out BSNL's 150 Mbps Fiber Broadband Plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X