ജിയോ- എയർടെൽ ഓഫറൊക്കെ എന്ത്.. ഇതാണ് ഓഫർ; 248ന് 153 ജിബി ഡാറ്റ

Written By:

ഐപിഎൽ പ്രമാണിച്ച് ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ജിയോ, എയർടെൽ എന്നിവർ തകർപ്പൻ ഇന്റർനെറ്റ് ഓഫറുകൾ അവതരിപ്പിച്ചതിന് പിന്നാലെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കാൻ ബിഎസ്എൻഎലും എത്തിയിരിക്കുകയാണ്. 248 രൂപക്ക് 51 ദിവസത്തേക്ക് 153 ജിബി ഡാറ്റയാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്.

ജിയോ- എയർടെൽ ഓഫറൊക്കെ എന്ത്.. ഇതാണ് ഓഫർ; 248ന് 153 ജിബി ഡാറ്റ

4ജി ഇല്ലാത്ത സ്ഥലങ്ങളിൽ 3ജിയിലും ഈ ഓഫർ ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്. ജിയോയുടെയും എയർടെലിന്റെയും ഓഫറുകളെക്കാൾ എന്തുകൊണ്ടും ഒരുപിടി മുകളിൽ നിൽക്കുന്ന ഓഫർ ആണിത് എന്നത് സമ്മതിക്കാതെ വയ്യ.

ക്രിക്കറ്റ് സീസൺ റീചാർജ്ജ് എന്ന പുതിയ ഓഫറുമായിട്ടായിരുന്നു ജിയോ രംഗത്തെത്തിയിരുന്നത്. ഇത് പ്രകാരം 251 രൂപയ്ക്ക് റീചാർജ്ജ് ചെയ്യുമ്പോൾ 51 ദിവസത്തെ കാലാവധിയിൽ 102 രൂപയുടെ ഡാറ്റ ലഭ്യമാകും. ഒപ്പം ഈ ക്രിക്കറ്റ് സീസൺ ആഘോഷമാക്കാൻ നിരവധി സമ്മാനങ്ങളും ജിയോ നൽകുന്നുണ്ട്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് എയർടെൽ ടിവി ആപ്പ് വഴി സൗജന്യമായി 2018 ഐപിഎൽ കാണാൻ സാധിക്കുന്ന ഓഫറാണ് എയർടെൽ കൊണ്ടുവന്നിരുന്നത്. ഇതിനായി തങ്ങളുടെ ആപ്പിൽ ക്രിക്കറ്റിന് മാത്രമായുള്ള പുതിയ വിഭാഗവും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്.

ബിഎസ്എൻഎലിന്റെ ഈ ഓഫർ പ്രകാരം ഒരു ദിവസം 3 ജിബിയോളം ഡാറ്റ ലഭിക്കും. ഇതുപയോഗിച്ച് സുഖമായി ഒരു ദിവസം കളി കാണാൻ സാധിക്കും. രണ്ടു കളികൾ ഉണ്ടെങ്കിൽ അതും യാതൊരു തടസ്സവുമില്ലാതെ കാണാൻ നോർമൽ മോഡിൽ ഈ മൂന്നു ജിബി ഡാറ്റ തന്നെ മതിയാകും.

ഈ ചോദ്യങ്ങളൊക്ക ഗൂഗിൾ അസ്സിസ്റ്റന്റിനോട് ചോദിച്ചു നോക്കൂ.. നല്ല രസികൻ മറുപടികൾ കിട്ടും

English summary
BSNL brings an IPL cricket pack, which gives 153GB data for 248.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot