444 രൂപക്ക് 60 ദിവസത്തേക്ക് ദിവസവും 6ജിബി ഡാറ്റ നൽകി ബിഎസ്എൻഎൽ!

By GizBot Bureau
|

ജിയോ ഓഫറുകളുടെ പെരുമഴകളുമായി മുമ്പോട്ട് വന്നപ്പോൾ നിലനിൽപ്പിനായി മറ്റുള്ള കമ്പനികൾക്കും ആ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരികയായിരുന്നു. അക്കൂട്ടത്തിൽ സർക്കാരിന്റെ സ്വന്തം ബിഎസ്എൻഎലും ഉണ്ടായിരുന്നു. മികച്ച നിരക്കിൽ മികച്ച ഓഫറുകൾ നൽകി ബിഎസ്എൻഎലും ഇപ്പോൾ ഉപഭോക്താക്കളെ പിടിച്ചു നിർത്തിക്കൊണ്ടിരിക്കുകയാണ്.

 

ദിവസം 6ജിബി

ദിവസം 6ജിബി

അത്തരത്തിൽ ഈയിടെ അവതരിപ്പിച്ച ഏറ്റവും പുതിയ ഓഫറാണ് 444 രൂപയുടെ പ്ലാനിൽ വരുത്തിയ ഈ പുതിയ മാറ്റം. ആദ്യം 60 ദിവസത്തേക്ക് 4 ജിബി ദിവസവും 3ജി ഡാറ്റ മാത്രം നൽകിയിരുന്ന പ്ലാനായിരുന്നു ഇത്. എന്നാൽ ഇനി മുതൽ 444 രൂപക്ക് 60 ദിവസത്തേക്ക് ദിനവും 6ജിബി 3ജി ഡാറ്റ ലഭിക്കും. ഒപ്പം പരിധികളില്ലാത്ത സൗജന്യ കോളുകളും ലഭിക്കും. ഇതിൽ കേരളം മാത്രമാണ് ബിഎസ്എൻഎൽ 4ജി ഉള്ളത്.

അടുത്തുനിൽക്കുന്ന പ്ലാൻ

അടുത്തുനിൽക്കുന്ന പ്ലാൻ

ഈ പ്ലാനിനോട് അടുത്തുനിൽക്കുന്ന മറ്റൊരു പ്ലാനുള്ളത് ജിയോയുടെ 799 രൂപയുടെ പ്ലാനാണ്. ഇതുപ്രകാരം ദിവസവും 5 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. ഒപ്പം സൗജന്യ കോളുകളും മെസ്സേജുകളും ജിയോ ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ബിഎസ്എൻഎൽ ഇപ്പോൾ ഈ 444 രൂപയുടെ ഡാറ്റ ഓഫറിന് പുറമെ മറ്റു പല 3ജി പാക്കുകളും പുതുക്കിയിട്ടുണ്ട്. ഇതുകൂടാതെ ഒരു വർഷത്തേക്കുള്ള ഡാറ്റ പ്ലാനുകൾ കമ്പനി കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചിരുന്നു. 1999 രൂപയുടെയും 999 രൂപയുടെയും ആ പ്ലാനുകൾ ചുവടെ പരിചയപ്പെടാം.

ബിഎസ്എന്‍എല്‍ 1,999 രൂപ പ്ലാന്‍
 

ബിഎസ്എന്‍എല്‍ 1,999 രൂപ പ്ലാന്‍

1,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 2ജിബി 3ജി മൊബൈല്‍ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം എന്നിവ നല്‍കുന്നു. ഇങ്ങനെ നോക്കുകയാണെങ്കില്‍ പ്രതിമാസം ശരാശരി 167 രൂപ മാത്രമേ ആകുന്നുളളൂ. ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്ലാന്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ മാത്രം ലഭ്യമല്ല. നിലവില്‍ ചെന്നെ, തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക. വൈകാതെ തന്നെ കേരളത്തിലും എത്തും എന്ന് പ്രതീക്ഷിക്കാം.

ബിഎസ്എന്‍എല്‍ 999 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ 999 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 999 രൂപ പ്ലാനിലും 365 ദിവസമാണ് വാലിഡിറ്റി. ബിഎസ്എന്‍എല്‍ന്റെ ഏറ്റവും മികച്ച ഓഫറാണിത്. ഇതില്‍ ഒരു ജിബി ഡേറ്റയാണ് പ്രതിദിനം. ഒരു ബിഡി ഡേറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 Kbps സ്പീഡായി കുറയും. റോമിംഗ് കോളുകളും സൗജന്യമാണ്. എന്നാല്‍ ആദ്യത്തെ 181 ദിവസം കഴിഞ്ഞാല്‍ താരിഫ് പ്ലാനില്‍ മാറ്റം വരും. അതായത് കോളുകള്‍ക്ക് കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ ഈടാക്കും.

Best Mobiles in India

Read more about:
English summary
BSNL 444 Plan Now Offers 6GB per Day

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X