ദിവസവും 20 ജിബി ഡാറ്റ നൽകിക്കൊണ്ട് സകല കമ്പനികളെയും ഞെട്ടിച്ച് ബിഎസ്എൻഎൽ!!

By Shafik
|

സ്വകാര്യ ടെലികോം കമ്പനികളുടെ വരവും അവയുടെ ഉയർച്ചയും കൊണ്ട് അല്പം മങ്ങലേറ്റ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഭാരത് സഞ്ചാര നിഗം ലിമിറ്റഡ്. അതിനായി വ്യത്യസ്തങ്ങളായ ഏറെ ആകർഷകമായ പല പ്ലാനുകളും ബിഎസ്എൻഎൽ ഈയടുത്ത കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. 4ജി പ്ലാനുകളും ബ്രോഡ്ബാൻഡ് പ്ലാനുകളും മറ്റു താരീഫ് പ്ലാനുകളുമെല്ലാം അവയിൽപ്പെടും. എന്നാൽ ഇതുവരെ അവതരിപ്പിച്ച പ്ലാനുകളിൽ നിന്നെല്ലാം ഏറെ മാറിനിന്ന് സകല കമ്പനികളെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു വമ്പൻ പ്ലാൻ ആണ് ബിഎസ്എൻഎൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

491 രൂപ മുടക്കിയാൽ ദിവസവും 20 ജിബി ഒരു മാസത്തേക്ക്
 

491 രൂപ മുടക്കിയാൽ ദിവസവും 20 ജിബി ഒരു മാസത്തേക്ക്

ഇന്ത്യയിൽ അവതരിപ്പിച്ച ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും ലാഭകരമായത് എന്ന വിശേഷണത്തോട് കൂടിയാണ് ബിഎസ്എൻഎൽ പുതിയൊരു ബ്രോഡ്ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ പ്രകാരം ഒരു മാസത്തേക്ക് 491 രൂപ മുടക്കിയാൽ ദിവസവും 20 ജിബി ഡാറ്റയാണ് നിങ്ങൾക്ക് ലഭിക്കുക. അതും 20 എംബിപിഎസ് വേഗതയിൽ. ഒപ്പം പരിധികളില്ലാത്ത കോളുകളും ഈ പ്ലാനിന്റെ കൂടെ ലഭിക്കും.

ഏറെ ലാഭകരമായ പ്ലാൻ

ഒരു ട്വീറ്റ് വഴിയാണ് കമ്പനി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. വ്യക്തികൾക്കും അതേപോലെ ചെറുകിട സ്ഥാപനങ്ങൾക്കുമെല്ലാം ഏറെ ഉപകാരപ്രദമാകും ഈ പ്ലാൻ എന്ന് ബിഎസ്എൻഎൽ ബോർഡ് മെമ്പർ ആയ എൻകെ മെഹ്ത പറയുന്നു. കസ്റ്റമർ സർവീസ് സെന്ററുകൾ, ഫ്രാഞ്ചെസികൾ, റീറ്റെയ്ൽ ഷോപ്പുകൾ വഴിയെല്ലാം തന്നെ ഈ പ്ലാൻ ഉപഭോക്താക്കൾക്ക് ചെയ്യാൻ സാധിക്കും.

ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍, ഡേറ്റ..; അതും കുറഞ്ഞ ചിലവിൽ! രണ്ടുംകൽപ്പിച്ച് ബിഎസ്എന്‍എല്‍!

ജൂൺ 28

റിലയന്‍സ് ജിയോ തുടങ്ങിവച്ച 'ഓഫര്‍ സുനാമി' മറ്റു കമ്പനികളും ഏറ്റെടുത്തതോടെ നേട്ടമായത് വരിക്കാര്‍ക്കാണ്. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ വന്‍ പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കേവലം ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും അതു പോലെ ഡേറ്റയുമാണ് നല്‍കുന്നത്.

ബിഎസ്എന്‍എല്‍ 1,999 രൂപ പ്ലാന്‍
 

ബിഎസ്എന്‍എല്‍ 1,999 രൂപ പ്ലാന്‍

1,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിദിനം 2ജിബി 3ജി മൊബൈല്‍ ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം എന്നിവ നല്‍കുന്നു. ഇങ്ങനെ നോക്കുകയാണെങ്കില്‍ പ്രതിമാസം ശരാശരി 167 രൂപ മാത്രമേ ആകുന്നുളളൂ. ബിഎസ്എന്‍എല്‍ന്റെ ഈ പുതിയ പ്ലാന്‍ ഡല്‍ഹി, മുംബൈ സര്‍ക്കിളുകളില്‍ മാത്രം ലഭ്യമല്ല. നിലവില്‍ ചെന്നെ, തമിഴ്‌നാട് സര്‍ക്കിളുകളില്‍ മാത്രമാണ് ലഭ്യമാകുക. വൈകാതെ തന്നെ കേരളത്തിലും എത്തും എന്ന് പ്രതീക്ഷിക്കാം.

ബിഎസ്എന്‍എല്‍ 999 രൂപ പ്ലാന്‍

ബിഎസ്എന്‍എല്‍ന്റെ 999 രൂപ പ്ലാനിലും 365 ദിവസമാണ് വാലിഡിറ്റി. ബിഎസ്എന്‍എല്‍ന്റെ ഏറ്റവും മികച്ച ഓഫറാണിത്. ഇതില്‍ ഒരു ജിബി ഡേറ്റയാണ് പ്രതിദിനം. ഒരു ബിഡി ഡേറ്റ കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 Kbps സ്പീഡായി കുറയും. റോമിംഗ് കോളുകളും സൗജന്യമാണ്. എന്നാല്‍ ആദ്യത്തെ 181 ദിവസം കഴിഞ്ഞാല്‍ താരിഫ് പ്ലാനില്‍ മാറ്റം വരും. അതായത് കോളുകള്‍ക്ക് കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ ഈടാക്കും.

ബിഎസ്എന്‍എല്‍ ഫിഫ വേള്‍ഡ് കപ്പ് പ്ലാന്‍

ഈ പ്ലാനുകള്‍ കൂടാതെ ബിഎസ്എന്‍എല്‍ ഫിഫ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ ഡേറ്റ STV 149 പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ഈ പ്ലാന്‍ ലഭ്യമാണ്. ജൂലൈ 12 വരെ 4ജിബി 3ജി മൊബെല്‍ ഡേറ്റ പ്രതിദിനം നല്‍കുന്നു. എന്നാല്‍ ഈ പ്ലാനില്‍ വോയിസ് കോളും മൊബൈല്‍ ഡേറ്റയും ഉള്‍പ്പെടുത്തിയിട്ടില്ല.

ഒരു ജിബിക്ക് വെറും 14 രൂപയുമായി ബിഎസ്എൻഎൽ

ജൂൺ 20

ടെലികോം രംഗത്തെ മത്സരം ഏറിയിട്ടും വൈവിധ്യമുളള ഓഫറുകള്‍ അവതരിപ്പിച്ചാണ് ഇപ്പോഴും ബിഎസ്എന്‍എല്‍ പിടിച്ചു നില്‍ക്കുന്നത്. അതിനായി കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റ ഓഫര്‍ ചെയ്യുകയാണ് ബിഎസ്എന്‍എല്‍. ഇപ്പോള്‍ ബിഎസ്എന്‍എല്‍ തങ്ങളുടെ നാല് പ്രീ-പെയ്ഡ് പ്ലാനുകളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. അതായത് 14, 19, 40, 57 രൂപ എന്നീ പ്ലാനുകള്‍. ഈ പ്ലാനുകളുടെ വിലയ്ക്ക് ഒരു മാറ്റവുമില്ല, എന്നാല്‍ ഡേറ്റയുടെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

14 രൂപക്ക് ഒരു ജിബി

. ബിഎസ്എന്‍എല്‍ന്റെ 14 രൂപ പ്ലാനില്‍ 110എംബിയ്ക്കു പകരം 1ജിബി ഡേറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്.

. എന്നാല്‍ 29 രൂപ പ്ലാനില്‍ 150എംബി ഡേറ്റയ്ക്കു പകരം 1ജിബി ഡേറ്റ പ്രതിദിനം നല്‍കുന്നു, അതും മൂന്നു ദിവസത്തെ വാലിഡിറ്റിയില്‍.

. 155 രൂപ പ്ലാനില്‍ 1.5ജിബി ഡേറ്റയ്ക്കു പകരം 2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. അതു പോലെ 198 രൂപ പ്ലാനില്‍ ഇപ്പോള്‍ പ്രതിദിനം 2.5ജിബി ഡേറ്റ നല്‍കുന്നു.

99 രൂപയുടെ പ്ലാൻ

ബിഎസ്എന്‍എല്‍ന്റെ 99 രൂപ പ്ലാനില്‍ ഫ്രീ വോയിസ് കോള്‍ എന്നിവയ്‌ക്കൊപ്പം ഫ്രീ കോളര്‍ ട്യൂണും 26 ദിവസത്തേക്ക് നല്‍കുന്നു. എന്നാല്‍ ജിയോയുടെ 98 രൂപ പ്ലാനില്‍ 2ജിബി ഡേറ്റ പ്രതിദിനം 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍ക്കുന്നു.

319 രൂപ പ്ലാന്‍

ഇതു കൂടാതെ അടുത്തിടെയാണ് ബിഎസ്എന്‍എല്‍ 99 രൂപ പ്ലാനും 319 രൂപ പ്ലാന്‍ അവതരിപ്പിച്ചത്. 319 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ലഭിക്കുന്നുണ്ട്. ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഇന്ത്യയിലുടനീളം പരിമിതികളില്ലാതെ വോയിസ് കോളുകള്‍ ചെയ്യാം. റോമിംഗും സൗജന്യമാണ്. 90 ദിവസമാണ് പ്ലാന്‍ വാലിഡിറ്റി.

ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനവുമായി ഉടന്‍ ബിഎസ്എന്‍എല്‍

അതി വേഗം വളരുകയാണ് ഇന്ത്യന്‍ സാങ്കേതിക വിദ്യ. ഇന്ന് 4ജിയുടെ കാലമാണ്. ഇന്ത്യയില്‍ 4ജി ശക്തി പ്രാപിച്ചിട്ട് അധികം നാളുകള്‍ ആയിട്ടില്ല. ലോകത്തിലെ മുന്‍നിര രാജ്യങ്ങളില്‍ പലതും ഏറെ മുമ്പു തന്നെ അതിവേഗ സാങ്കേതിക വിദ്യയിലേക്ക് ചേക്കേറുമ്പോഴും ഇന്ത്യ പിന്നിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ ഈ നിലയില്‍ ഉടന്‍ തന്നെ മാറ്റങ്ങള്‍ വരാന്‍ പോകുന്നു.

ഇന്ത്യയിലെ ആദ്യത്തെ 5ജി സേവനവുമായി ഉടന്‍ ബിഎസ്എന്‍എല്‍

അതിനു തുടക്കം കുറിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 5ജി യുഗത്തിലേക്ക് ബിഎസ്എന്‍എല്‍ ചുവടു വയ്ക്കാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഏറെ വൈകതെ തന്നെ 4ജി യുഗം അവസാനിക്കുകയും 5ജി യുഗത്തിലേക്ക് കടക്കുകയും ചെയ്യും.

5ജി സാങ്കേതിക വിദ്യയില്‍ ഇന്ത്യ ആഗോള വിപണിക്കൊപ്പം നില്‍ക്കും. പ്രാദേശികമായി 5ജി സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനോടകം 224 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഒന്നാം തലമുറ 5ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുളള സ്മാര്‍ട്ട്‌ഫോണ്‍ ഉപകരണങ്ങള്‍ പുറത്തിറങ്ങിയേക്കും. ഈ വര്‍ഷം തന്നെ മറ്റു 5ജി ഉപകരണങ്ങളും രംഗപ്രവേശനം ചെയ്യുമെന്നും പ്രവചിക്കപ്പെടുന്നു.

രാജ്യത്ത് എല്ലായിടത്തും ഒരു ദിവസം പുറത്തിറക്കും

രാജ്യത്ത് എല്ലായിടത്തും ബിഎസ്എന്‍എല്‍ന്റെ 5ജി സേവനം ഒരു ദിവസമായിരിക്കും ലോഞ്ച് ചെയ്യുന്നതെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ അനില്‍ ജെയിന്‍ അറിയിച്ചു. ഇതിനായി നോക്കിയ കോറിയന്റ് പോലുളള കമ്പനികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 2020 മുതല്‍ കണ്‍സ്യൂമര്‍ സര്‍വ്വീസുകള്‍ തുടങ്ങാനാണ് ലഭ്യമിടുന്നത് ഇതു കൂടാതെ 3ജി, 4ജി ടെക്‌നോളജികള്‍ സ്വീകരിക്കുന്നതിനു സമാനമായ 5ജി സര്‍വ്വീസിനെ സര്‍ക്കാര്‍ ഓപ്പറേറ്റഡ് ടെല്‍കോ നഷ്ടപ്പെടുത്തില്ലെന്ന് മൊബൈല്‍ അസോസിയേഷന്‍ (TMA) നടത്തിയ പരിപാടിയിലാണ് ജെയില്‍ അറിയിച്ചത്.

5ജി സര്‍വ്വീസിനോടൊപ്പം 4ജിയും വോള്‍ട്ടു സര്‍വ്വീസും ആരംഭിക്കാനായി DoTല്‍ നിന്നും പ്രീമിയം 700 മെഗാഹെര്‍ട്ട്‌സ് ബാന്‍ഡിലുളള എയര്‍വേസുകള്‍ ബിഎസ്എന്‍എല്‍ സ്വന്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 5ജി സേവനങ്ങള്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിന് 700 Mhz എയര്‍വേസ് ഉടന്‍ ലഭ്യമാക്കുമെന്ന് ഡോട്ട് പാനല്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
BSNL 491 Broadband Plan Offers 20 GB per Day.

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more