Home
News

നിങ്ങളിത് കേൾക്കുക! ബിഎസ്എൻഎൽ 4G ടവറുകളുടെ എണ്ണം 75000 കടന്നു; ഇ-സിം സർവീസുകൾ ഉടൻ

രാജ്യത്തെ ബിഎസ്എൻഎൽ വരിക്കാർക്ക് സന്തോഷം പകരുന്ന ഒരു വിവരം എത്തിയിരിക്കുന്നു. ബിഎസ്എൽ 4ജി ടവറുകളുടെ എണ്ണം 75000 കടന്നു എന്നതാണ് അ‌ത്. ഇതിനു മുൻപ് ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച് പ്രധാന അ‌പ്ഡേറ്റ വന്നത് ദീപാവലി സമയത്തായിരുന്നു. ദീപാവലിക്ക് 50000 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം ​കൈവരിക്കുമെന്ന് ബിഎസ്എൻഎൽ അ‌റിയിച്ചിരുന്നു. പറഞ്ഞതുപോലെ തന്നെ ദീപാവലി സമയത്ത് 50000 ടവറുകളിൽ 4ജി ഇൻസ്റ്റാൾ ചെയ്തു എന്ന ബിഎസ്എൻഎൽ പ്രഖ്യാപനം വന്നു. അ‌തിന് ശേഷം ഇപ്പോൾ 75000 4ജി ടവറുകൾ സ്ഥാപിച്ചുകൊണ്ട് മറ്റൊരു നാഴികക്കല്ലുകൂടി ബിഎസ്എൻഎൽ പിന്നിട്ടിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരിക്കുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ബിഎസ്എൻഎൽ 4ജി വ്യാപനം അ‌തിവേഗം പുരോഗമിക്കുന്നുണ്ട് എന്ന് ഇപ്പോൾ പുറത്തുവന്ന കണക്ക് സ്ഥിരീകരിക്കുന്നുണ്ട്. രാജസ്ഥാനിൽ 350 പുതിയ 4ജി സൈറ്റുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ രാജസ്ഥാനിലെ ആകെ ബിഎസ്എൻഎൽ 4ജി ​ടവറുകളുടെ എണ്ണം 2767 ആയി. ഇവ ഓൺ-എയർ സൈറ്റുകളാണ്.

ബിഎസ്എൻഎൽ 4G ടവറുകളുടെ എണ്ണം 75000 കടന്നു; ഇ-സിം സർവീസുകൾ ഉടൻ

രാജസ്ഥാനിലെ ഭരത്പൂരിൽ 67 4ജി സൈറ്റുകൾ ഓൺ-എയർ ആണെന്ന് ബിഎസ്എൻഎൽ സ്ഥിരീകരിച്ചു. എത്രയും വേഗം ലക്ഷ്യമിട്ടതുപോലെ, 1 ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ബിഎസ്എൻഎൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് നേതൃത്വം നൽകുന്നത്. 2025 മെയ് -ജൂൺ കാലയളവിൽ ഒരു ലക്ഷം ​4ജി ​സൈറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ എത്തുമെന്ന് അ‌ധികൃതർ പറയുന്നു.

നിശ്ചയിച്ചതുപോലെ 2025 ജൂണോടുകൂടി ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയ ശേഷം ജൂ​ലൈ മുതൽ 5ജി സേവനങ്ങൾ ആരംഭിക്കാനും ബിഎസ്എൻഎൽ തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഡൽഹിയിൽ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 5ജിയുടെ പരീക്ഷണം ഒന്നിലധികം വെണ്ടർമാരുമായി ചേർന്ന് ബിഎസ്എൻഎൽ നടത്തിവരികയാണ്.

ബിഎസ്എൻഎൽ 4G ടവറുകളുടെ എണ്ണം 75000 കടന്നു; ഇ-സിം സർവീസുകൾ ഉടൻ

ഒരു ലക്ഷം സൈറ്റുകൾ എന്ന ആദ്യ നാഴികക്കല്ല് പിന്നിട്ട ശേഷം തുടർന്നും ബിഎസ്എൻഎൽ 4ജി ടവറുകൾ വിന്യസിക്കും. എന്നാൽ എവിടെയൊക്കെ, എത്രയെണ്ണം എന്നൊക്കെയുള്ള വിവരങ്ങൾ 4ജി വ്യാപനം പൂർത്തിയായതിന് ശേഷമേ തീരുമാനമാകൂ. കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കും എന്ന് അ‌ടുത്തിടെ ബിഎസ്എൻഎൽ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്ത് ഏറ്റവും നിരക്ക് കുറഞ്ഞ 4G പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ്. എന്നാൽ 4ജി വ്യാപനം പൂർത്തിയായിട്ടില്ല എന്നതിനാൽ ഇത് എല്ലാവർക്കും ആസ്വദിക്കാനായിട്ടില്ല. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചതി​ന് ശേഷം ബിഎസ്എൻഎല്ലിലേക്ക് ആളുകൾ കൂടുതലായി വരാൻ തുടങ്ങി.

എന്നാലിപ്പോൾ ബിഎസ്എൻഎല്ലിലേക്ക് ആളുകൾ എത്തുന്നത് കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല, സ്വകാര്യ കമ്പനികൾ പഴയ നിലയിലേക്ക് ആളുകളെ ചേർക്കാൻ തുടങ്ങിയിട്ടുമുണ്ട്. ബിഎസ്എൻഎല്ലിന്റെ കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ ആളുകൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി. ബിഎസ്എൻഎല്ലന് ഇടക്കാലത്ത് ​കൈവന്ന നല്ല ഇമേജ് നഷ്ടപ്പെടുത്താൻ കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ കാരണമാകുകയും ചെയ്തു.

ബിഎസ്എൻഎൽ 4G ടവറുകളുടെ എണ്ണം 75000 കടന്നു; ഇ-സിം സർവീസുകൾ ഉടൻ

അ‌ടുത്ത മാസം, അ‌തായത് ഫെബ്രുവരിയോടെ മാത്രമേ തങ്ങളുടെ നെറ്റ്‌വർക്കിലെ കോൾ ഡ്രോപ്പുകൾ, കോൾ മ്യൂട്ട് പ്രശ്‌നങ്ങൾ, മറ്റ് കോളിംഗ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കപ്പെടൂ എന്ന് ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ന്യൂഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ​വൈകുന്നതും 4ജി സേവനങ്ങൾ അ‌വതരിപ്പിക്കാൻ ​​വൈകുന്നതും ബിഎസ്എൻഎല്ലിന് തിരിച്ചടിയാണ്.

അ‌തേസമയം ഒരു വശത്ത് ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മറുവശത്ത് കൂടുതൽ മികച്ച സേവനങ്ങൾ വരിക്കാരിലേക്ക് എത്തിക്കാനുള്ള ബിഎസ്എൻഎൽ ശ്രമങ്ങളും കാണാൻ സാധിക്കും. അ‌ടുത്തിടെയായി നിരവധി പുതിയ സേവനങ്ങൾ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കൾക്കായി ഇ-സിം സേവനങ്ങൾ ഉടൻ തന്നെ ബിഎസ്എൻഎൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL has installed 75,000 4G towers across the country as part of its 4G rollout so far. The telco aims to reach 1 lakh 4G sites as soon as possible. According to the government's previous statements, this will happen between May and June 2025. After that, BSNL will launch 5G in the country. It is also expected to launch e-SIM services for BSNL customers very soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X