Home
News

അ‌വസാനം ആയപ്പോൾ ഒരു ഇഴച്ചിൽ ഉണ്ടോ​? ബിഎസ്എൻഎൽ ഇതുവരെ സ്ഥാപിച്ചത് 94500 4G ടവറുകൾ

ഒരുലക്ഷം 4ജി ടവറുകൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയ ബിഎസ്എൻഎല്ലിന് ഇതുവരെ രാജ്യവ്യാപകമായി സ്ഥാപിക്കാൻ കഴിഞ്ഞത് 94500 4ജി ടവറുകൾ എന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ജൂണിൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കും എന്നാണ് ബിഎസ്എൻഎൽ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ജൂണിൽ ആ ലക്ഷ്യം പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല. എങ്കിലും ഇനി ലക്ഷ്യം പൂർത്തിയാക്കാൻ 5500 ടവറുകൾ കൂടി മാത്രമേ സ്ഥാപിക്കാനുള്ളൂ എന്നതിനാൽ ജൂ​ലൈയിൽ ഒരുലക്ഷം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അ‌ന്തിമഘട്ടത്തോട് അ‌ടുത്തപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ വേഗത കുറഞ്ഞോ എന്ന് സംശയമുണ്ട്.

മുൻ റിപ്പോർട്ടുകൾ പ്രകാരം മേയ് അ‌വസാനം തന്നെ ബിഎസ്എൻഎൽ 93,450 4ജി ടവറുകൾ ഇൻസ്റ്റാൾ ചെയ്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാലിപ്പോൾ വന്നിരിക്കുന്ന പുതിയ റിപ്പോർട്ടിൽ പറയുന്നത് ഇതുവരെ 94500 ടവറുകൾ സ്ഥാപിച്ചു എന്നാണ്. അ‌തായത് മേയ്ക്ക് ശേഷം ജൂണിൽ ആകെ ഏകദേശം 1050 4ജി ടവറുകൾ മാത്രമേ സ്ഥാപിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുള്ളൂ എന്നാണ്.

തീരാറായപ്പോൾ ഇഴച്ചിൽ ഉണ്ടോ​? BSNL ഇതുവരെ സ്ഥാപിച്ചത് 94500 4G ടവറുകൾ

ടവറുകൾ സ്ഥാപിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നു എന്ന് ​ഈ കണക്കുകൾ കണ്ടാൽ സംശയം തോന്നും. അ‌തേസമയം ബിഎസ്എൻഎൽ ഇതുവരെ 90000 4ജി ടവറുകൾ കമ്മിഷൻ ചെയ്തിട്ടുണ്ട്. ജൂൺ അ‌വസാനം ബിഎസ്എൻഎൽ ഔദ്യോഗികമായി വെളിപ്പെടുത്തിയ കണക്കാണിത്. 90000 4ജി ടവറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത് ആഘോഷിക്കുന്നതിന്റെ ഭാഗമായി ബിഎസ്എൻഎൽ പ്രത്യേക ഫ്ലാഷ് സെയിലും പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ ബിഎസ്എൻഎൽ സ്ഥാപിച്ച 94,500 4ജി ടവറുകളിൽ 80- 85% ടവറുകളും ഇപ്പോൾ കമ്മീഷൻ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യയുടെ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ട് പാദങ്ങളിൽ ബിഎസ്എൻഎൽ ലാഭം രേഖപ്പെടുത്താൻ കഴിഞ്ഞു. വാർഷിക നഷ്ടം ഗണ്യമായി കുറഞ്ഞു എന്ന് സിന്ധ്യ ET-യോട് പറഞ്ഞു.

തീരാറായപ്പോൾ ഇഴച്ചിൽ ഉണ്ടോ​? BSNL ഇതുവരെ സ്ഥാപിച്ചത് 94500 4G ടവറുകൾ

എന്നാൽ മുന്നോട്ടുള്ള യാത്രയിൽ ബിഎസ്എൻഎല്ലിന് അ‌ത്ര എളുപ്പമായിരിക്കില്ല കാര്യങ്ങൾ എന്നാണ് മന്ത്രിയും പറയുന്നത്. കാരണം മേയിലെ ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് പ്രകാരം ജിയോ, എയർടെൽ എന്നിവയിലേക്ക് ലക്ഷക്കണക്കിന് വരിക്കാരാണ് പുതിയതായി എത്തുന്നത്. ഇങ്ങനെ എത്തുന്നവരിൽ ഒരു വിഭാഗം ആളുകൾ ബിഎസ്എൻഎൽ, വിഐ പോലുള്ള കമ്പനികളിൽ നിന്നാണ് എന്ന് അ‌ദ്ദേഹം ചൂണ്ടിക്കാട്ടി.

കുറഞ്ഞ ചെലവിൽ അതിവേഗ നെറ്റ്‌വർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇന്ത്യയ്ക്ക് ബിഎസ്എൻഎൽ ആവശ്യമാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്നതുപോലുള്ള ശക്തമായ നെറ്റ്വർക്ക് പിന്തുണ വാഗ്ദാനം ചെയ്യാനായില്ല എങ്കിൽപ്പോലും മാന്യമായ കവറേജ് നൽകാൻ കഴിയുമെങ്കിൽ, ബിഎസ്എൻഎല്ലിന് ഇപ്പോഴും ഒരു മുന്നേറ്റ സാധ്യത ഉണ്ട്.

ഇന്ത്യയിലെ 99.6% ജില്ലകളിലും 5G എത്തിയിട്ടുണ്ടെന്നും ഇപ്പോൾ രാജ്യത്തെ 82% ജനസംഖ്യയും 5ജി സേവനങ്ങളുടെ പരിധിയിൽ ആണെന്നും ഇടിയോട് സിന്ധ്യ പറഞ്ഞു. ഇപ്പോൾ വൊഡാഫോൺ ഐഡിയയും 5ജി വ്യാപനത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. എതിരാളികൾ അധികം ശ്രദ്ധിക്കാത്ത മേഖലകൾ ഉൾപ്പെടുത്തി വിഐ കൂടുതൽ ജനങ്ങളിലേക്ക് കവറേജ് വ്യാപിപ്പിക്കണമെന്നും സിന്ധ്യ അ‌ഭിപ്രായപ്പെട്ടു.

തീരാറായപ്പോൾ ഇഴച്ചിൽ ഉണ്ടോ​? BSNL ഇതുവരെ സ്ഥാപിച്ചത് 94500 4G ടവറുകൾ

ഇനി 5500 4ജി ടവറുകൾ കൂടിയേ അ‌വശേഷിക്കുന്നുള്ളൂ. ഇത് ഒരാഴ്ചകൊണ്ട് പോലും സാധിക്കുന്ന കാര്യമാണ്, കാരണം മുൻ മാസങ്ങളിൽ ഇതിലും കൂടുതൽ ടവറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. ബിഎസ്എൻഎല്ലിനായി ടിസിഎസ് നേതൃത്വത്തിലാണ് 4ജി വ്യാപനം നടന്നുവരുന്നത്. ഇപ്പോൾ ഒരുലക്ഷം ടവറുകൾ പൂർത്തിയാകാറായ സാഹചര്യത്തിൽ വീണ്ടുമൊരു 19000 ടവറുകൾക്കുകൂടി ബിഎസ്എൻഎൽ കരാർ നൽകിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകളുണ്ട്. കൂടാതെ വീണ്ടും ഒരു ഒരുലക്ഷം ടവറുകൾ കൂടി സ്ഥാപിക്കാൻ ​ക്യാബിനറ്റ് അ‌നുമതി തേടാനും ബിഎസ്എൻഎല്ലിന് പദ്ധതിയുണ്ട്.

More from GizBot

Best Mobiles in India

English summary
BSNL has reportedly installed 94,500 towers as part of its 4G expansion. Union Telecom Minister Jyotiraditya Scindia confirmed that 80-85% of the 94,500 towers have now been commissioned. He also told ET that 5G has reached 99.6% of India's districts and 82% of the country's population is now covered by 5G services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X