Home
News

ഒരു നാൾ വരും! ബിഎസ്എൻഎൽ സെപ്റ്റംബർ മുതൽ ദിവസവും 300 4ജി-5ജി ടവറുകൾ സ്ഥാപിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സർക്കാർ ഉടമസ്ഥതിയലുള്ള ഏക കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 4ജി വ്യാപനവുമായി മുന്നോട്ട് പോകുകയാണ് എന്ന വാർത്ത ഇടയ്ക്കിടെ നാം കേൾക്കാറുണ്ട്. നിലവിൽ ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ 4ജി സർവീസിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. വിരലിലെണ്ണാവുന്ന ഇടങ്ങളിൽമാത്രമാണ് ബിഎസ്എൻഎൽ 4ജി ഉള്ളത്.

അ‌തിനാൽത്തന്നെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നൽകുന്നുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുന്നവർ വളരെ കുറവാണ്. എന്നാൽ ഈ ചീത്തപ്പേരൊക്കെ മാറ്റി 4ജിയും പിന്നാലെ 5ജിയും എത്തിക്കുമെന്ന് ബിഎസ്എൻഎൽ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. 4ജി ആരംഭിക്കുന്നതിനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും അതിന്റെ വേഗം ​ഒച്ചിഴയുന്നതിനെക്കാൾ പതിയെയാണ്.

 ബിഎസ്എൻഎൽ സെപ്റ്റംബർ മുതൽ ദിവസവും 300 4ജി-5ജി ടവറുകൾ സ്ഥാപിക്കും

ഇപ്പോഴെത്തും ഇപ്പോഴെത്തും എന്ന് ടെലിക്കോം മന്ത്രിയും ബിഎസ്എൻഎൽ അ‌ധികൃതരും 4ജിയെപ്പറ്റി ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതീക്ഷ നൽകി​ക്കൊണ്ടേയിരിക്കുന്നു. ഒച്ചിഴയുന്ന വേഗത്തിലാണ് എങ്കിലും ബിഎസ്എൻഎൽ 4ജി നടപടികൾ മുന്നോട്ട് നീങ്ങുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച് ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവിന്റെ ഏറ്റവും പുതിയ പ്രതികരണം ഇപ്പോൾ എത്തിയിട്ടുണ്ട്.

''ഞങ്ങൾ നാല് മാസത്തേക്ക് 200 സൈറ്റുകളിൽ ബിഎസ്എൻഎല്ലിന്റെ 4ജി സാങ്കേതികവിദ്യ പരീക്ഷിക്കും, സെപ്റ്റംബറിന് ശേഷം, രാജ്യത്തുടനീളം പ്രതിദിനം 300 ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കും. തുടർന്ന് 12 - 16 മാസത്തിനകം ബിഎസ്എൻഎൽ മികച്ച 4 ജി, 5 ജി സേവനങ്ങൾ നൽകും'' എന്നാണ് ​വൈഷ്ണവ് പറഞ്ഞിരിക്കുന്നത്.

ജമ്മു കശ്മീരിലെ എല്ലാ ഗ്രാമങ്ങളെയും കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രിയായ അശ്വിനി വൈഷ്ണവ് പറഞ്ഞു. ലഡാക്കിൽ, ലോകോത്തര നിലവാരമുള്ള 4ജി, 5ജി കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നതിന് 500 പുതിയ മൊബൈൽ ടവറുകൾ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് ഇടി ടെലിക്കോം റിപ്പോർട്ട് ചെയ്യുന്നു.

 ബിഎസ്എൻഎൽ സെപ്റ്റംബർ മുതൽ ദിവസവും 300 4ജി-5ജി ടവറുകൾ സ്ഥാപിക്കും

ബിഎസ്എൻഎല്ലിന്റെ 4ജി- 5ജി സേവനങ്ങൾക്കായുള്ള ടെക്‌നോളജി സ്റ്റാക്ക് ഇന്ത്യ തദ്ദേശീയമായി സൃഷ്‌ടിച്ചതാണെന്ന് അശ്വിനി വൈഷ്‌ണവ് പ്രസ്താവനയിൽ പറയുന്നു. എൻഡ് - ടു- എൻഡ് ടെലികമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യാ വികസനം സ്വന്തമാക്കിയ ലോകത്തെ അ‌ഞ്ച് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നും അ‌ശ്വിനി ​വൈഷ്ണവ് വ്യക്തമാക്കുന്നു.

രാജ്യത്തുടനീളം ഒരു ലക്ഷം ​സൈറ്റുകളിൽ ടവറുകൾ നിർമിക്കുന്നതിനുള്ള ബിഎസ്എൻഎൽ 4ജി ടെൻഡറും അവസാന ഘട്ട നടപടികളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും ബിഎസ്എൻഎൽ 4ജിക്ക് ആവശ്യമായ സഹായങ്ങൾ നൽകിവരുന്നുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽ ഉൾപ്പെടെ ബിഎസ്എൻഎൽ കണക്‌റ്റിവിറ്റി സൗകര്യങ്ങൾ എത്തിക്കുന്നതിനായി ടവർ ഇൻസ്റ്റാളേഷന് ആവശ്യമായ അ‌നുമതിയും സ്ഥലസൗകര്യങ്ങളും ഇത്തരത്തിൽ ലഭ്യമാക്കുന്നുണ്ട്.

 ബിഎസ്എൻഎൽ സെപ്റ്റംബർ മുതൽ ദിവസവും 300 4ജി-5ജി ടവറുകൾ സ്ഥാപിക്കും

ഈ വർഷം രണ്ടാം പകുതിയോടുകൂടി ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യത്തിന്റെ കൂടുതൽ മേഖലകളിൽ ലഭ്യമായിത്തുടങ്ങും എന്നാണ് ഈ റിപ്പോർട്ടുകൾ നൽകുന്ന സൂചന. ബിഎസ്എൻഎൽ 4ജി വ്യാപനം വേഗത്തിലാക്കുന്നതോടെ ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കണക്റ്റിവിറ്റിക്കും വിപുലീകൃത കവറേജിനും കൂടുതൽ ഓപ്ഷനുകൾ ലഭിമാകും എന്നും വിലയിരുത്തപ്പെടുന്നു.

നിലവിൽ ജമ്മു കശ്മീരിൽ 5ജി സേവനങ്ങൾ ഉൾപ്പെടെ എത്തിയിട്ടുണ്ട്. അ‌തിവേഗ 5ജി വ്യാപനവുമായി മുന്നേറുന്ന എയർടെലാണ് കശ്മീരിൽ ആദ്യം 5ജി എത്തിച്ചത്. നേരത്തെ കശ്മീരിൽ ആദ്യം 4ജി എത്തിച്ചതും എയർടെൽ ആയിരുന്നു. 2020 ജനുവരിയിൽ, ഏറ്റവും ഉയരത്തിലുള്ള ലഡാക്കിലെ 26 ഗ്രാമങ്ങളിൽ എയർടെൽ 5ജി എത്തിച്ചു. പിന്നീട് 2023ൽ 5ജി സേവനങ്ങളും ആരംഭിക്കുകയായിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL's 4G technology will be tested at 200 sites for four months. Then, after September, 300 BSNL towers will be installed every day across the country. Then Telecom Minister Ashwini Vaishnav has finally stated that, within 12–16 months, BSNL will provide better 4G and 5G services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X