Home
News

ഒരു ദിവസം 200 4ജി ടവറുകൾ; വലിയ സ്വപ്നങ്ങളുമായി ബിഎസ്എൻഎൽ | BSNL 4G

BSNL 4G ലോഞ്ച് ചെയ്യുമെന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാൾ കുറച്ചായി. നടപടികൾ ഇഴഞ്ഞ് നീങ്ങുകയാണെങ്കിലും ഫീൽഡ് ടെസ്റ്റ് പൂർത്തിയായാൽ അതിവേഗ നെറ്റ്വർക്ക് വിന്യാസത്തിന് തയ്യാറെടുക്കുകയാണ് കമ്പനി. മൂന്ന് മാസത്തെ ഫീൽഡ് ടെസ്റ്റാണ് തദ്ദേശീയമായി വികസിപ്പിച്ച 4ജി സ്റ്റാക്കിന്മേൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്നത്.

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന ലിമിറ്റഡ് 4ജി നെറ്റ്വർക്കുകളാണ് ഫീൽഡ് ടെസ്റ്റിന്റെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. മൂന്ന് മാസത്തെ ഫീൽഡ് ടെസ്റ്റ് കഴിഞ്ഞാൽ 4ജി മൊബൈൽ ടവറുകളുടെ വിന്യാസം ആരംഭിക്കും. എല്ലാ ദിവസവും 200 4ജി ടവറുകൾ വിന്യസിക്കാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഫീൽഡ് ടെസ്റ്റിന്റെയും മറ്റും ഭാഗമായി നിലവിൽ 135 4ജി സൈറ്റുകൾ വിന്യസിച്ചിട്ടുണ്ട്, ബാക്കിയുള്ള സൈറ്റുകൾ ഉടൻ പ്രവർത്തനസജ്ജമാകുമെന്നും ടെലിക്കോം മന്ത്രിയെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ടുകൾ പറയുന്നു.

ഒരു ദിവസം 200 4ജി ടവറുകൾ; വലിയ സ്വപ്നങ്ങളുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ 4ജി ലോഞ്ച് കഴിഞ്ഞാൽ 4ജി ടവറുകൾ 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യും. ഇതിന് ഒരു സോഫ്റ്റ്വെയർ അപ്ഗ്രേഡ് മാത്രം മതിയെന്നാണ് ബിഎസ്എൻഎൽ അവകാശപ്പെടുന്നത്. എന്നാൽ ഒരു ലക്ഷം 4ജി സൈറ്റുകൾ തയ്യാറാക്കുന്നതിനുള്ള അനുമതി ഇത് വരെയും ബിഎസ്എൻഎല്ലിന് ലഭിച്ചിട്ടില്ല. കേന്ദ്ര മന്ത്രിമാർ അംഗമായ ഇജിഒഎം (empowered group of ministers) ആണ് ഇക്കാര്യത്തിൽ അന്തിമ അനുമതി നൽകേണ്ടത്. ഈ അനുമതിയ്ക്കായി ടെലിക്കോം വകുപ്പ് ഇത് വരെയും ശ്രമം ആരംഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

മന്ത്രിതല സമിതി അന്തിമ അനുമതി നൽകിക്കഴിഞ്ഞാൽ 4ജി എക്വിപ്പ്മെന്റുകൾക്കായി ടിസിഎസിന് പർച്ചേസ് ഓർഡർ നൽകാൻ ബിഎസ്എൻഎല്ലിന് കഴിയും. നിലവിലത്തെ സാഹചര്യത്തിൽ കരാർ നൽകാനുള്ള അനുമതിയ്ക്കായി ഫീൽഡ് ടെസ്റ്റ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരുമോ എന്നതാണ് അറിയേണ്ടത്. 2023 - 24 കാലയളവിൽ പൂർണ സജ്ജമായ 4ജി നെറ്റ്വർക്ക് ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് കമ്പനിക്ക് മുന്നിലുള്ള വെല്ലുവിളി. ഇതിന് ശേഷം ആകെ വരുമാനത്തിൽ 20 ശതമാനത്തിന്റെ വർധനവും ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നുണ്ട്.

സർക്കാരിന്റെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ബിഎസ്എൻഎൽ 4ജി, 5ജി ലോഞ്ചുകൾക്ക് ലഭിക്കുന്നത്. 2023 - 24 കേന്ദ്ര ബജറ്റിൽ 52,937 കോടി രൂപ കേന്ദ്ര സ‍ർക്കാ‍ർ ബിഎസ്എൻഎല്ലിന് അനുവദിച്ചിരുന്നു. പുതിയ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും 4ജി, 5ജി സാങ്കേതികവിദ്യകളുടെ വികസനത്തിനുമായാണ് ഈ തുക ബിഎസ്എൻഎൽ ചിലവഴിക്കുക. നേരത്തെ 2019 -ൽ 69,000 കോടിയുടെ റെസ്ക്യൂ പ്ലാനും കഴിഞ്ഞ വർഷം 1.64 ലക്ഷം കോടിയുടെ റിവൈവൽ പാക്കേജും ബിഎസ്എൻഎല്ലിനായി വകയിരുത്തിയിരുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 4ജി സ്റ്റാക്ക് ഉപയോഗിച്ച് ഒരേ സമയം 10 മില്യൺ വോയ്സ് കോളുകൾ നടത്തിയുള്ള പരീക്ഷണവും കഴിഞ്ഞ വർഷം കമ്പനി നടത്തിയിരുന്നു. 4ജി സ്റ്റാക്ക് ഉപയോഗിച്ചുള്ള ഫീൽഡ് ടെസ്റ്റുകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. യഥാർഥ സാഹചര്യങ്ങളിൽ യഥാർഥ യൂസേഴ്സിനെ ബേസ് ചെയ്താണ് ഈ ലൈവ് ടെസ്റ്റുകൾ നടക്കുന്നത്. ഫീൽഡ് ടെസ്റ്റ് നടക്കുന്ന ഇടങ്ങളിൽ യൂസേഴ്സിന് ബിഎസ്എൻഎൽ 4ജി സാധാരണ പോലെ ആക്സസ് ചെയ്യാൻ കഴിയുമെന്ന് സാരം.

നിലവിലത്തെ സാഹചര്യത്തിൽ ബിഎസ്എൻഎൽ 4ജി സൈറ്റുകളുടെ വിന്യാസം പൂർത്തിയാകാൻ ഓഗസ്റ്റ് കഴിയും. റിലയൻസ് ജിയോയും ഭാരതി എയർടെലും രാജ്യമെങ്ങും 5ജി നെറ്റ്വർക്കുകൾ വിന്യസിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വരെയും 4ജി പോലും നൽകാൻ കഴിയാത്തതിനാൽ ബിഎസ്എൻഎല്ലിന്റെ യൂസ‍ർ ബേസിലും വലിയ ഇടിവ് വരുന്നുണ്ട്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഉണ്ടെങ്കിലും അത് ഫലപ്രദമായി ഉപയോ​ഗപ്പെടുത്താൻ കഴിയുന്നില്ലെന്നതാണ് ബിഎസ്എൻഎൽ യൂസേഴ്സ് നേരിടുന്ന വെല്ലുവിളി. 4ജി ലോഞ്ചോടെ ഈ പരാതി പരിഹരിക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
It's been a while since we heard that BSNL would launch 4G. The company is gearing up for rapid network deployment once the field test is completed. The three-month field test is being conducted in different parts of the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X