Just In
- 3 hrs ago
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- 7 hrs ago
ഉള്ള വരിക്കാരെ വിഐ സ്നേഹിച്ച് കൊല്ലും! 5ജിബി സൗജന്യ ഡാറ്റ നൽകുന്ന കിടിലൻ ഓഫർ പ്രഖ്യാപിച്ച് വിഐ
- 1 day ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 1 day ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
Don't Miss
- Movies
പതിമൂന്നാം വയസ്സില്‍ വിവാഹിതയായി, പക്വത വരുന്നതിന് മുന്‍പ് അമ്മയായവര്‍; മഞ്ജു വാര്യരുടെ ആയിഷയെ പറ്റി ജലീല്‍
- News
രോഗികളെ ചികിത്സിക്കുന്നത് വെറും 20 രൂപയ്ക്ക്; പദ്മശ്രീ നേടിയ ഡോ. ദാവർ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Finance
ജോലി വിട്ട ഉടനെ പിഎഫ് തുക പിന്‍വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാം
- Sports
ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന് പറയുന്നു
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
പേടിക്കാതെ കടന്നുവരൂ, നിരക്കു കുറച്ച് നിരത്തിവച്ചിരിക്കുകയാണ്! 200 രൂപയിൽ താഴെയുള്ള 6 ബിഎസ്എൻഎൽ പ്ലാനുകൾ...
രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ( BSNL ) സാധാരണക്കാരന് ഉപയോഗപ്പെടുന്ന പ്ലാനുകൾ നിരവധി പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് ഓരോ നിമിഷവും നമുക്ക് ഇന്റർനെറ്റ് ആവശ്യമാണ്. അധികം പണം കൈയിലില്ലാത്തതിനാൽ അത്യാവശ്യഘട്ടത്തിൽ ഡാറ്റ കിട്ടാതെ നിൽക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാൻ ഏറ്റവും കുറഞ്ഞ തുകയ്ക്ക് കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകൾ ഉൾപ്പെടെ ബിഎസ്എൻഎൽ പുറത്തിറക്കിയിട്ടുണ്ട്.

മുടക്കുന്ന പണത്തിന് തക്കതായ മൂല്യമുള്ള സേവനം തിരിച്ച് നൽകുന്നതിലും ബിഎസ്എൻഎൽ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന 200 രൂപയിൽ താഴെയുള്ള ആറു ബിഎസ്എൻഎൽ പ്ലാനുകളെ ഇവിടെ പരിചയപ്പെടാം. 16 രൂപ മുതൽ 198 രൂപ വരെയുള്ളവയാണ് ഈ പ്ലാനുകൾ. വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് ഈ ആറ് പ്ലാനുകളും ഉപയോക്താക്കൾക്ക് നൽകുന്നത്.

വേഗതയുടെ കാര്യത്തിൽ ബിഎസ്എൻഎലിനെ വിമർശിക്കുന്നവർ ഏറെയുണ്ട്. അതിനാൽത്തന്നെ 4ജി സേവനം വ്യാപകമാക്കി പരാതികൾ പരിഹരിക്കാനുള്ള തയാറെടുപ്പുകൾ കമ്പനി വേഗത്തിലാക്കിവരികയാണ്. ഇപ്പോൾ നിലവിലുള്ള ഈ പ്ലാനുകൾ മികച്ച വേഗതയോടെ നൽകാനായാൽ കൂടുതൽപേർ തങ്ങളുടെ വരിക്കാരാകുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷ. 16 രൂപ, 94 രൂപ, 97 രൂപ, 98 രൂപ,151രൂപ, 198 രൂപ എന്നീ നിരക്കുകളിൽ ലഭ്യമാകുന്ന ബിഎൻഎൻഎൽ പ്ലാനുകൾ ഇതാ.

16 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
2 ജിബി ഡാറ്റ ഒരു ദിവസത്തേക്ക് നൽകുന്നതാണ് 16 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. നിങ്ങളുടെ നിലവിലുണ്ടായിരുന്ന പ്ലാനിന്റെ ഡാറ്റ ഉപയോഗം പരിധി പിന്നിട്ടാൽ അടിയന്തരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുകയുടെ പ്ലാൻ ആണ് 16 രൂപയുടേത്. സാധാരണ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിന്റെ ഇരട്ടി ഡാറ്റയാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

94 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎലിൽനിന്നുള്ള സ്പെഷ്യൽ താരിഫ് വൗച്ചറാണ് ( എസ്ടിവി ) 94 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി സൗജന്യ ഡാറ്റയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. കൂടാതെ, ഏത് നെറ്റ്‌വർക്കിലേക്കും 200 മിനിറ്റ് വോയ്‌സ് കോളുകളും പാക്കേജിൽ ഉൾപ്പെടുന്നു.ഒരു മാസത്തെ കോളിങ് ആവശ്യത്തിനു പുറമെ അത്യാവശ്യ സന്ദർഭങ്ങളിൽ ഡാറ്റ ഉപയോഗിക്കാൻ ഈ പ്ലാനിനൊപ്പമുള്ള 3ജിബി സഹായകമാണ്.

97 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎലിന്റെ 97 രൂപയുടെ ഡാറ്റ പ്ലാൻ 15 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ദിവസവും 2ജിബി ഡാറ്റ, രാജ്യവ്യാപകമായി എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോൾ എന്നിവയും ലോക്ധൂൺ ഉള്ളടക്കവും ഈ പ്ലാനിനോടൊപ്പം ലഭിക്കും. നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയുമെന്നത് ശ്രദ്ധിക്കണം.

98 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
98 രൂപയുടെ ബിഎസ്എൻഎൽ സ്പെഷ്യൽ താരിഫ് വൗച്ചർ ദിവസവും 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലും നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും.
151 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
വർക്ക് ഫ്രം ഹോം സേവനങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ കൂടുതൽ ഡാറ്റയോടെ എത്തുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 151 രൂപയുടേത്. ആകെ 40 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഈ നിർദ്ദിഷ്ട പ്ലാനിൽ സൗജന്യ ZING സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്.

198 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 40 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. സൗജന്യ ലോക്ധൂൺ ഉള്ളടക്കവും ചലഞ്ചസ് അരീന മൊബൈൽ ഗെയിമിംഗ് സേവനവും ഈ പ്രത്യേക പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങളാണ്. നിശ്ചിത ഡാറ്റ ഉപയോഗപരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470