Home
News

തളരരുത് രാമൻകുട്ടീ..! ബിഎസ്എൻഎൽ 4G കിട്ടാൻ 5G ഫോൺ വാങ്ങേണ്ടിവരുമോ; വിചിത്ര റിപ്പോർട്ട് പുറത്ത്

ബിഎസ്എൻഎൽ 4ജി (BSNL 4G) വ്യാപനം അ‌തിവേഗം പുരോഗമിക്കുന്നതിന്റെ സന്തോഷത്തിലാണ് വരിക്കാർ. അ‌ടുത്തകാലത്തായി ബിഎസ്എൻഎല്ലിൽ നിന്ന് കേൾക്കുന്നത് കൂടുതലും നല്ല വാർത്തകൾ ആയിരുന്നു. സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധനയോടെ, കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്ന ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ ഏറെ ജനശ്രദ്ധ നേടി. തുടർന്നിങ്ങോട്ട് പല ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായി. അ‌തിനിടയിൽ 4ജി വ്യാപനം അ‌തിവേഗം പുരോഗമിക്കുന്നതും വരിക്കാരുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. എന്നാലിപ്പോൾ ബിഎസ്എൻഎൽ വരിക്കാരിൽ ചെറുതായെങ്കിലും ആശങ്ക സൃഷ്ടിക്കുന്ന ഒരു റിപ്പോർട്ട് വന്നിരിക്കുന്നു.

ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാകാൻ വരിക്കാർ 5ജി ഫോൺ വാങ്ങേണ്ടിവരുമോ എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന സംശയം. 2,100 MHz, 700 MHz എന്നിങ്ങനെ രണ്ട് സ്പെക്ട്രം ബാൻഡുകൾ ഉപയോഗിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്നത്. ഇതിൽ 2,100 MHz ബാൻഡ് 4G സേവനങ്ങൾക്കായിട്ടാണ്, 700 MHz ബാൻഡ് 5ജി സേവനങ്ങൾക്കായും.

തളരരുത് രാമൻകുട്ടീ..! ബിഎസ്എൻഎൽ 4G കിട്ടാൻ 5G ഫോൺ വാങ്ങേണ്ടിവരുമോ!

4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ചെറിയ സോഫ്ട്വേർ അ‌പ്ഡേഷനിലൂടെ അ‌തിവേഗം 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ തന്നെ അ‌റിയിച്ചിരുന്നതാണ്. എന്നാലിപ്പോൾ പ്രശ്നം 700 MHz ബാൻഡ് ആണ്. 2100 MHz ബാൻഡ് മാത്രം ഉപയോഗിച്ചാൽ അ‌ത് മികച്ച രീതിയിൽ 4G സേവനങ്ങൾ ലഭ്യമാക്കാൻ മതിയാകില്ല.

നിലവിൽ 4G സേവനങ്ങൾക്കായി സർക്കാർ ബിഎസ്എൻഎല്ലിന് 700 MHz ബാൻഡ് സ്പെക്ട്രം അനുവദിച്ചിട്ടുണ്ട്, പിന്നീട് 5ജി സജ്ജമാകുമ്പോൾ ഇത് 5G സേവനങ്ങൾ ലഭ്യമാക്കാൻ ഉപയോഗിക്കാനാകും. എന്നാൽ 700 MHz ബാൻഡിനെ സംബന്ധിച്ചിടത്തോളം, ഇതിന്റെ 5ജി ബാൻഡിനെ പിന്തുണയ്ക്കുന്ന ഡി​വൈസുകൾ പോലും അ‌ധികം ലഭ്യമല്ല.

തളരരുത് രാമൻകുട്ടീ..! ബിഎസ്എൻഎൽ 4G കിട്ടാൻ 5G ഫോൺ വാങ്ങേണ്ടിവരുമോ!

2022 സ്പെക്ട്രം ലേലത്തിൽ 700 മെഗാഹെർട്‌സ് ബാൻഡ് വാങ്ങിയ ഏക ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആയിരുന്നു. ജിയോ പോലും ഇപ്പോഴും 5 ജി സേവനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നില്ല. 700 മെഗാഹെർട്‌സ് ബാൻഡ് ബിഎസ്എൻഎല്ലിന് അനുവദിച്ചതിനാൽ, സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വേണമെന്നുണ്ടായിരുന്നു എങ്കിലും സർക്കാർ ഇത് അ‌ടുത്തിടെ നടന്ന ലേലത്തിന് വച്ചിരുന്നില്ല.

ഇപ്പോൾ 700 MHz ബാൻഡ് ഉപയോഗിക്കുന്നതിലെ ചില പ്രശ്നങ്ങൾ സർക്കാരിന് ബോധ്യമായിട്ടുണ്ട്. അ‌തിനാൽ, 4ജി, 5ജി സേവനങ്ങൾക്കായി 700 MHz ബാൻഡിനെ പിന്തുണയ്ക്കുന്ന വിധത്തിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ മൊ​ബൈൽ നിർമാതാക്കളോട് ടെലിക്കോം വകുപ്പും ഐടി മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ബിഎസ്എൻഎൽ സ്വന്തം നിലയ്ക്കും ഇക്കാര്യം സ്മാർട്ട്ഫോൺ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മൊബൈൽ ഫോൺ കമ്പനികൾ തങ്ങൾ നിർമിക്കുന്ന ഡി​വൈസുകളിൽ 700MHz അല്ലെങ്കിൽ B28 ബാൻഡിൽ 4G ലഭ്യമാകാൻ കഴിയുന്ന വിധത്തിൽ സജ്ജീകരണം ഒരുക്കണം എന്ന ആവശ്യമാണ് ബിഎസ്എൻഎൽ കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്. വരാനിരിക്കുന്ന 4G സ്മാർട്ട്‌ഫോണുകളുടെ നിർമ്മാണത്തിൽ 700 MHz ബാൻഡ് ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രാലയങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

തളരരുത് രാമൻകുട്ടീ..! ബിഎസ്എൻഎൽ 4G കിട്ടാൻ 5G ഫോൺ വാങ്ങേണ്ടിവരുമോ!

നിലവിൽ 1000-ലധികം മോഡലുകൾ BSNL-ൻ്റെ 700MHz ബാൻഡിനെ പിന്തുണയ്ക്കുന്നു. എങ്കിലും സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അ‌ത് ബിഎസ്എൻഎൽ 4ജി, 5ജി എന്നിവയെ പിന്തുണയ്ക്കുന്നത് ആണോ എന്ന് ഉപയോക്താക്കൾ ഉറപ്പുവരുത്തുന്നത് നല്ലതാണ്. അ‌​തേസമയം 70MHz, 2,100 MHz ബാൻഡുകൾക്കായുള്ള മൊ​ബൈൽ എക്വിപ്മെന്റുകൾ സജ്ജീകരിച്ചു വരുന്നതായും ബിഎസ്എൻഎൽ നെറ്റ്‌വർക്ക് സേവനം ലഭിക്കുന്നതിൽ യാതൊരു ആശങ്കയോ സംശയമോ വേണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായും എഫ്ഇ റിപ്പോർട്ട് ചെയ്യുന്നു. നരേന്ദ്രമോദി സർക്കാർ നൽകിയ രക്ഷാ പാക്കേജിന്റെ ബലത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത്.

More from GizBot

Best Mobiles in India

English summary
Worried that 5G phone may be needed to get BSNL 4G services. The government has allotted 2,100 MHz and 700 MHz bands to BSNL. Out of this, 2,100 MHz band is for 4G services and 700 MHz band is for 5G services. At present government has allotted 700 MHz band to BSNL for 4G services and only 2100 MHz band is used for 4G which is not enough for coverage and capacity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X