Home
News

അ‌ത്തം പിറന്നപ്പോൾ, ബിഎസ്എൻഎൽ വകയായും ഉണ്ട് ഒരു സന്തോഷ വാർത്ത; പറഞ്ഞത് കേന്ദ്രമന്ത്രി

അ‌ത്തം പത്തിന് പൊന്നോണം, മലയാളിയുടെ ഏറ്റവും വലിയ ഉത്സമായ ഓണത്തിനെ ചുറ്റിപ്പറ്റിയുള്ള അ‌നേകം നാടൻ ചൊല്ലുകളിൽ ഒന്നാണിത്. അ‌തായത് അ‌ത്തം പിറന്ന് പത്താം നാൾ തിരുവോണം എത്തും. തയാറെടുപ്പുകൾ തുടങ്ങിക്കോളൂ, ഇനി ഓണത്തിന് അ‌ധികം ദിവസങ്ങളില്ല എന്ന് പറഞ്ഞുകൊണ്ടാണ് അ‌ത്തം എത്തുന്നത്. അ‌ത്തം മുതൽ മലയാളി ഓണപ്പൂക്കളമിട്ട് മാവേലി മന്നനെ വരവേൽക്കാനും ഓണം ആഘോഷിക്കാനും തയാറെടുത്ത് തുടങ്ങുന്നു. ഈ അ‌ത്ത ദിനത്തിൽ ബിഎസ്എൻഎൽ (BSNL) വരിക്കാരോട് പറയാൻ ഒരു സന്തോഷ വാർത്തയുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ടെലിക്കോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പാർലമെന്റിൽ പറഞ്ഞതിൽ നിന്ന് കിട്ടിയതാണ് ആ സന്തോഷ വാർത്ത.

ബിഎസ്എൻഎൽ ഇന്ത്യയിൽ വിന്യസിച്ചുകൊണ്ടിരിക്കുന്ന തദ്ദേശീയ 4G, 5G ടെക്നോളജികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. ബിഎസ്എൻഎൽ വരിക്കാർ ഏറെ നാളായി 4ജി, 5ജി സേവനങ്ങൾക്കായി കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പ് എത്രയും വേഗം പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കരുത്ത് പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

അ‌ത്തം പിറന്നപ്പോൾ, ബിഎസ്എൻഎൽ വകയായും ഉണ്ട് ഒരു സന്തോഷ വാർത്ത

​വൈകി, പക്ഷേ നേട്ടമുണ്ട്

മറ്റ് ടെലിക്കോം കമ്പനികളെല്ലാം വിദേശ ടെക്നോളജികളെയും ഡി​വൈസുകളെയും ആശ്രയിച്ചുകൊണ്ടാണ് 4ജി, 5ജി സേവനങ്ങൾ ആരംഭിച്ചത്. എന്നാൽ ഏറെ ​വൈകി 4ജി വ്യാപനത്തിലേക്ക് കടന്ന ബിഎസ്എൻഎല്ലിന് മുന്നിൽ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച പ്രധാന നിർദേശങ്ങളിലൊന്ന് തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ​ഉപയോഗിച്ച് വേണം 4ജി വ്യാപനം എന്നാണ്.

തുടർന്ന് സി-ഡോട്ട് വികസിപ്പിച്ച ആത്മനിർഭർ 4ജി ടെക്നോളജിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായി ഉപയോഗിക്കുന്നത്. ഇതോടെ തദ്ദേശീയ ടെക്നോളജി ഉപയോഗിച്ച് 4ജി സേവനങ്ങൾ നൽകുന്ന ഏക ടെലിക്കോം കമ്പനി എന്ന നേട്ടം ബിഎസ്എൻഎല്ലിന് സ്വന്തമായി. ആദ്യഘട്ടമെന്ന നിലയിൽ ഒരുലക്ഷം 4ജി ​ടവറുകൾ സ്ഥാപിക്കാനാണ് ടിസിഎസിന് ബിഎസ്എൻഎൽ കരാർ നൽകിയത്.

അ‌ത്തം പിറന്നപ്പോൾ, ബിഎസ്എൻഎൽ വകയായും ഉണ്ട് ഒരു സന്തോഷ വാർത്ത

ഇതിനകം ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ രാജ്യത്ത് ബിഎസ്എൻഎൽ വിന്യസിച്ചതായി പെമ്മസാനി കഴിഞ്ഞ ദിവസം പാർലമെന്റിൽ നൽകിയ മറുപടിയിൽ പറയുന്നു. ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിക്കണമെങ്കിൽ അ‌തിന് മുൻപ് നിലവിൽ സ്ഥാപിച്ചിരിക്കുന്ന 4ജി ടവറുകളും അ‌തിലെ ടെക്നോളജിയും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അ‌റിയേണ്ടതുണ്ടായിരുന്നു.

സന്തോഷ വാർത്ത

കഴിഞ്ഞ ദിവസം പെമ്മസാനി ചന്ദ്രശേഖർ പാർലമെന്റിൽ പറഞ്ഞത്, "ഏകദേശം ഒരു ലക്ഷം ബിഎസ്എൻഎൽ ടവറുകളിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യയിലെ തദ്ദേശീയ 4G, 5G പരിഹാരങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, മിക്ക പ്രാരംഭ സംയോജന പ്രശ്നങ്ങളും പരിഹരിച്ചു," എന്നാണ്. അ‌തായത് പുതിയ ടെക്നോളജി ആയതിനാൽ തന്നെ തുടക്കത്തിൽ ചില പ്രശ്നങ്ങളൊക്കെ നേരിട്ടെങ്കിലും അ‌വ പരിഹരിച്ചതായും മികച്ച നിലയിൽ 4ജി സേവനങ്ങൾ നൽകാൻ ഈ ടവറുകൾക്ക് കഴിയുന്നുണ്ട് എന്നുമാണ് മനസിലാക്കാനാകുന്നത്.

5ജി പ്രതീക്ഷകൾ

4ജി ടവറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ ബിഎസ്എൻഎല്ലിന്റെ 5ജി പ്രതീക്ഷകൾക്കും കരുത്ത് പകരുന്നു. ബിഎസ്എൻഎൽ ഇതുവരെ 5G സേവനങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിലും 5ജി അ‌വതരിപ്പിക്കാനുള്ള പണികൾ നടക്കുന്നുണ്ട്. 5G SA (സ്റ്റാൻഡലോൺ), NSA (നോൺ-സ്റ്റാൻഡലോൺ) എന്നിവ ബിഎസ്എൻഎൽ പരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അ‌ത്തം പിറന്നപ്പോൾ, ബിഎസ്എൻഎൽ വകയായും ഉണ്ട് ഒരു സന്തോഷ വാർത്ത

പ്രഖ്യാപനം മാത്രം വന്നില്ല

ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ ബിഎസ്എൻഎൽ ഇൻസ്റ്റാൾ ചെയ്തതായി ഇക്കഴിഞ്ഞ ദിവസം നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ കൃത്യമായ പുതിയ കണക്ക് വന്നിട്ടില്ല. രണ്ട് മൂന്ന് ദിവസം മുമ്പ് ഇദ്ദേഹം തന്നെ രാജ്യസഭയിൽ പറഞ്ഞത് ബിഎസ്എൻഎൽ ജൂ​ലൈ 31 വരെ രാജ്യവ്യാപകമായി 96300 4G ടവറുകൾ സ്ഥാപിച്ചു എന്നാണ്. ഇപ്പോൾ അ‌തിന്റെ എണ്ണം കൂടിയോ എന്ന് വ്യക്തമല്ല.

എന്തായാലും ജൂണിൽ പൂർത്തിയാകുമെന്ന് പറഞ്ഞ ഒരുലക്ഷം 4ജി ടവറുകൾ ജൂ​ലൈ പിന്നിട്ട് ഇപ്പോൾ ഓഗസ്റ്റ് 25 കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. അ‌വസാന ഘട്ടത്തോട് അ‌ടുത്തപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം വളരെ മന്ദഗതിയിലായി എന്ന് വേണം കരുതാൻ. ഈ ഒരുലക്ഷം 4ജി ടവറുകൾ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ആദ്യ ഘട്ടം മാത്രമാണ്. ഒരുലക്ഷം ടവറുകൾ വന്നാൽ ഇന്ത്യമുഴുവൻ ബിഎസ്എൻഎൽ വരിക്കാർക്ക് 4ജി കിട്ടും എന്ന് കരുതരുത്.

ശക്തമായ 4ജി നെറ്റ്വർക്ക് രാജ്യമെമ്പാടും ലഭ്യമാക്ക​ണമെങ്കിൽ ഇനിയും നിരവധി 4ജി ടവറുകൾ സ്ഥാപിക്കേണ്ട​തുണ്ട്. നിലവിലുള്ള ഒരുലക്ഷത്തിന് പുറമേ 20000ന് അ‌ടുത്ത് ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎൽ ടിസിഎസിന് ഓഡർ നൽകിയിട്ടുണ്ട് എന്നാണ് മുൻ റിപ്പോർട്ടുകൾ പറയുന്നത്. അ‌തുകൊണ്ടും മതിയാകില്ല. വീണ്ടുമൊരു ഒരുലക്ഷം 4ജി ടവറുകൾ കൂടി ബിഎസ്എൻഎല്ലിനായി സ്ഥാപിക്കാനുള്ള അ‌നുമതി കേന്ദ്ര മന്ത്രിസഭയിൽ നിന്ന് നേടിയെടുക്കാൻ ടെലിക്കോം വകുപ്പും ബിഎസ്എൻഎല്ലും ശ്രമം ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

More from GizBot

Best Mobiles in India

English summary
The indigenous 4G technology deployed as part of BSNL's 4G rollout is performing well. "India's indigenous 4G and 5G solutions deployed across nearly one lakh BSNL towers are performing well and most of the initial integration issues have been resolved," Minister of State for Telecom Pemmasani Chandrasekhar told Parliament.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X