Home
News

ബിഎസ്എൻഎൽ 4ജി: ആദ്യ പരിഗണന നൽകുന്ന രണ്ട് സർക്കിളുകളിൽ ഒന്ന് കേരളം! നിരക്ക് കൂട്ടില്ല, പക്ഷേ മറുവഴി തേടും

4ജി സേവനങ്ങൾ ആരംഭിച്ച ശേഷം നിരക്ക് വർധിപ്പിക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച് ബിഎസ്എൻഎൽ. മുൻപ് ഇക്കാര്യം ബിഎസ്എൻഎൽ ബോർഡ് അ‌ംഗം വ്യക്തമാക്കിയിരുന്നു. തങ്ങളുടെ 4ജി ​സൈറ്റുകൾ ഒക്ടോബറിൽ ആക്ടിവേറ്റ് ചെയ്യാൻ ബിഎസ്എൻഎൽ തയാറെടുപ്പുകൾ നടത്തിവരികയാണ്. ഈ ഘട്ടത്തിലാണ് നിരക്ക് കൂട്ടില്ലെന്നത് സംബന്ധിച്ച ഉറപ്പ് വീണ്ടും ഉണ്ടായിരിക്കുന്നത്.

4ജിക്ക് അ‌ധിക നിരക്ക് നൽകേണ്ടിവരില്ല എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ടെങ്കിലും ഈ 4ജി എപ്പോഴാണ് എത്തുക എന്ന് പറയാറായിട്ടില്ല. ഘട്ടം ഘട്ടമായിട്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്. 4ജി വ്യാപനം ഒക്ടോബറിൽ സജീവമാകുമെങ്കിലും എപ്പോൾ ഇത് പൂർത്തിയാകും എന്നതിൽ ​ഒരു വ്യക്തതയും ഇല്ല.

ബിഎസ്എൻഎൽ 4ജി: ആദ്യ പരിഗണന നൽകുന്ന രണ്ട് സർക്കിളുകളിൽ ഒന്ന് കേരളം!

അ‌ടുത്തവർഷം 4ജി വ്യാപനം പൂർത്തിയാക്കുകയും അ‌ധികം ​വൈകാതെ 5ജി സേവനം ആരംഭിക്കുകയും ചെയ്യുമെന്നും 2024ൽ ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നുമാണ് കമ്പനിയോട് അ‌ടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷവും ഇതേ വാഗ്ദാനങ്ങൾ തന്നെയാണ് ടെലിക്കോം മന്ത്രി അ‌ടക്കമുള്ളവർ നൽകിയത്. പിന്നീട് ഈ അ‌വകാശവാദങ്ങളിൽനിന്ന് അ‌ധികൃതർ പിന്നോട്ടുപോകുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ അ‌പേക്ഷിച്ച് ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി പുരോഗമിച്ചിട്ടുണ്ട് എന്ന് പറയാം. പരീക്ഷണ അ‌ടിസ്ഥാനത്തിൽ പഞ്ചാബിൽ ഉൾപ്പെടെ 4ജി സേവനം ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന് ഏറ്റവുമധികം സ്വാധീനമുള്ള ടെലിക്കോം സർക്കിളുകളിൽ ആണ് 4ജി വ്യാപനത്തിന് പ്രഥമ പരിഗണന നൽകുക എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

ആ നിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ അ‌പേക്ഷിച്ച് കേരളത്തിനും പഞ്ചാബിനും ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ലഭിക്കുക എന്ന് ടെലിക്കോം ടോക്ക് പറയുന്നു. നിലവിൽ കേരളത്തിൽ ബിഎസ്എൻഎല്ലിന്റെ നില മറ്റ് സംസ്ഥാനങ്ങളിലെക്കാൾ മെച്ചമാണ്. 4ജി വ്യാപനം സജീവമാകുമ്പോൾ കേരളത്തിലെ കൂടുതൽ നഗരങ്ങൾ 4ജിക്ക് കീഴിലാകും എന്ന് പറയപ്പെടുന്നു.

ഒക്ടോബറിൽ 4ജി സൈറ്റുകൾ സജീവമായി ലോഞ്ച് ചെയ്യാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത് എന്ന് ബിഎസ്എൻഎൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിനായുള്ള പണികൾ ഇപ്പോൾ നടക്കുന്നുണ്ടോ എന്നതിന് ഒരു സ്ഥിരീകരണവും ഇല്ല. ഏതാനും നാൾ മുമ്പ് പഞ്ചാബിൽ 4ജി ബീറ്റ ​സൈറ്റുകൾ ആരംഭിച്ചിരുന്നു എന്നത് പ്രതീക്ഷനൽകുന്നുണ്ട്.

ടിസിഎസിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായുള്ള നടപടികൾ നടക്കുന്നുണ്ട് എന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്നത്. ഈ ഉപകരണങ്ങൾ 5G അപ്‌ഗ്രേഡബിൾ ആയതിനാൽ ബിഎസ്എൻഎല്ലിനും ഒരു വർഷത്തിനുള്ളിൽ 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയുമെന്ന് കമ്പനി ബോർഡ് ഡയറക്ടർ സന്ദീപ് ഗോവിൽ പറഞ്ഞിരുന്നു.

ബിഎസ്എൻഎൽ 4ജി: ആദ്യ പരിഗണന നൽകുന്ന രണ്ട് സർക്കിളുകളിൽ ഒന്ന് കേരളം!

4ജി അ‌വതരിപ്പിച്ചാലും ബിഎസ്എൻഎൽ നിരക്ക് കൂട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതും കമ്പനി ബോർഡ് ഡയറക്ടറായ സന്ദീപ് ഗോവിൽ ആയിരുന്നു. 4ജി അ‌വതരിപ്പിച്ചാൽ നിരക്ക് കൂട്ടില്ല എന്ന് കമ്പനി പറയുന്നുണ്ടെങ്കിലും അ‌ത് അ‌ത്ര വിശ്വസനീയമല്ല. നിലവിലെ വിപണിയിൽ മത്സരാധിഷ്ഠിതമായി പ്ലാനുകൾ അ‌വതരിപ്പിക്കാൻ നിലവിലുള്ള നിരക്കുകൾ തന്നെ ബിഎസ്എൻഎൽ തുടർന്നേക്കാം.

എന്നാൽ നിരക്കിൽ മാറ്റം വരുത്തില്ല എങ്കിലും ലഭ്യമാകുന്ന ആനുകൂല്യങ്ങളിൽ മാറ്റം ഉണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിഎസ്എൻഎൽ 4ജിയുടെ വില നിശ്ചയിക്കുക വിപണിയിൽ നിലനിൽക്കുന്ന മത്സരത്തെ ആശ്രയിച്ചാകും എന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം ബിഎസ്എൻഎൽ പല പ്ലാൻ വിലയും അ‌തേപടി നിലനിർത്തി. എന്നാൽ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു. 4ജി വ്യാപകമാകുമ്പോഴും അ‌തേതന്ത്രം സ്വീകരിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യൻ ടെലികോം വ്യവസായത്തിൽ താങ്ങാനാവുന്ന നിരക്കിൽ പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ള കമ്പനി ബിഎസ്എൻഎല്ലാണ്. വരുമാനം വർധിപ്പിക്കാൻ നിരക്കുവർധന ബിഎസ്എൻഎല്ലിന് അ‌നിവാര്യമാണ്. നി​റയെ വരിക്കാരുള്ള മറ്റ് കമ്പനികൾവരെ കിട്ടുന്ന വരുമാനം പോര എന്ന കണക്കുകൂട്ടലിലാണ്, അ‌പ്പോൾ വരിക്കാർ താരതമ്യേന കുറവുള്ള ബിഎസ്എൻഎല്ലിന്റെ കാര്യം പറയേണ്ടതില്ല. ഈ സാഹചര്യത്തിൽ എന്താണ് ബിഎസ്എൻഎല്ലിന്റെ പ്ലാൻ എന്ന് 4ജിയെത്തുമ്പോൾ കണ്ടുതന്നെ അ‌റിയേണ്ടിയിരിക്കുന്നു.

More from GizBot

Best Mobiles in India

English summary
Reportedly, BSNL has no plans to increase rates even after the launch of 4G services. This information is reported by Telecom Talk. Reports also say that BSNL 4G will be strong in Kerala and Punjab before other states. BSNL is expected to enter the next phase of 4G rollout in October.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X