വീണ്ടും വീണ്ടും ബിഎസ്എൻഎൽ; അറിഞ്ഞിരിക്കണം ഈ അടിപൊളി പ്ലാനുകളെക്കുറിച്ച് | BSNL

|

ബിഎസ്എൻഎല്ലിൽ വീണ്ടും നാട്ടുകാർക്ക് അൽപ്പം പ്രതീക്ഷയൊക്കെ വന്ന കാലമാണ്. 2023 ന്റെ തുടക്കത്തിൽ തന്നെ BSNL 4G സേവനങ്ങൾ ലോഞ്ച് ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 4ജിയെത്തുന്നതോടെ നിലവിൽ ബിഎസ്എൻഎല്ലിനെപ്പറ്റിയുള്ള പരാതികളും ഇല്ലാതെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4ജി ഇല്ലെന്ന പോരായ്മ തത്കാലം ഒന്ന് മറന്ന് കളഞ്ഞാൽ കിടിലൻ ഡാറ്റ പാക്കേജുകളാണ് ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നത്. 16 രൂപ മുതൽ 1,515 വരെയുള്ള പ്ലാനുകൾ ( വൌച്ചറുകൾ ) ബിഎസ്എൻഎൽ നൽകുന്നുണ്ട്.

 

ബിഎസ്എൻഎൽ ഓഫർ

ഈ പ്രൈസ് റേഞ്ചിനിടയിൽ തന്നെ സെലക്റ്റ് ചെയ്യാൻ നിരവധി പ്ലാനുകളും ലഭ്യമാണ്. ഓരോന്നും ഓഫർ ചെയ്യുന്ന ഡാറ്റ ബെനിഫിറ്റ്സും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വ്യത്യസ്തവുമാണ്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന 2 ജിബി പ്രതിദിന ഡാറ്റ പാക്കുകളാണ് ഈ ലേഖനത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

ഇത് പുതിയ ഇന്ത്യയുടെ ബിഎസ്എൻഎൽ; രണ്ടാം വരവിൽ മലയാളികൾക്കും ഗുണം; 4ജിക്ക് പിന്നാലെ 5ജിയുമെത്തും | BSNLഇത് പുതിയ ഇന്ത്യയുടെ ബിഎസ്എൻഎൽ; രണ്ടാം വരവിൽ മലയാളികൾക്കും ഗുണം; 4ജിക്ക് പിന്നാലെ 5ജിയുമെത്തും | BSNL

97 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

97 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

2 ജിബി ഡെയിലി ഡാറ്റ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനാണ് 97 രൂപയുടേത്. 15 ദിവസത്തെ വാലിഡിറ്റിയും 97 രൂപയുടെ പ്ലാനിൽ യൂസേഴ്സിന് ലഭിക്കും. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറഞ്ഞിട്ടുണ്ട്. 97 രൂപ പ്ലാനിന് ഒപ്പം എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകളും ഓഫർ ചെയ്യുന്നു. ലോക്ധൂൺ ആക്സസും ഈ പ്ലാനിനൊപ്പം ലഭിക്കുന്നു.

98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ
 

98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

98 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനും പ്രതിദിനം 2 ജിബി ഡാറ്റ ഓഫർ ചെയ്യുന്നു. 22 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. 198 രൂപയുടെ ഡാറ്റ പ്ലാനാണ് പട്ടികയിൽ അടുത്തതായി നൽകിയിരിക്കുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plansചെറുതും വേണ്ട.. വലുതും വേണ്ട; ഇനിയൊരു ഇടത്തരം നോക്കാം; ജിയോ നൽകുന്ന അടിപൊളി പ്ലാൻ | Jio Plans

198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനും പ്രതിദിനം 2 ജിബി ഡാറ്റയാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. ഈ പരിധി കഴിഞ്ഞാൽ മറ്റ് പ്ലാനുകൾക്ക് സമാനമായി ഡാറ്റ സ്പീഡ് 40 കെബിപിഎസ് ആയി കുറയുന്നു. 198 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് 40 ദിവസം വാലിഡിറ്റിയും ലഭിക്കുന്നു. വരിക്കാർക്ക് ലോക്ധൂൺ സേവനങ്ങളിലേക്കും ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സേവനങ്ങളിലേക്കും ആക്സസ് ലഭിക്കും.

1,515 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

1,515 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ

1,515 രൂപ വിലയുള്ള പുതിയ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റി കാലയളവിലാണ് വരുന്നത്. 1,515 രൂപയുടെ റീചാർജ് പാക്കേജിൽ പ്രതിദിനം 2 ജിബി ഡാറ്റയും ഉൾപ്പെടുന്നു. അതിന് ശേഷം വേഗത 40 കെബിപിഎസായി കുറയുകയും ചെയ്യും. ഈ പ്ലാനിന് ഒപ്പം അധിക ആനുകൂല്യങ്ങളൊന്നും ബിഎസ്എൻഎൽ നൽകുന്നില്ലെന്നും അറിഞ്ഞിരിക്കണം.

അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്

ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ 4ജി

2023ന്റെ തുടക്കത്തിൽ തന്നെ ബിഎസ്എൻഎൽ 4ജിയും തുടർന്ന് ഏഴ് മാസത്തിനുള്ളിൽ 5ജിയും ലോഞ്ച് ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. ബിഎസ്എൻഎൽ യൂസേഴ്സിന് കമ്പനിയെക്കുറിച്ചുള്ള പരാതികളെല്ലാം അടുത്ത വർഷം കൊണ്ട് തീരാനാണ് സാധ്യത. രാജ്യത്ത് ഏറ്റവും കൂടുതൽ ബിഎസ്എൻഎൽ യൂസേഴ്സ് ഉള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.

4ജി സേവനങ്ങൾ

ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് യൂസേഴ്സുണ്ട്. 4ജി സേവനങ്ങൾ അവതരിപ്പിക്കുന്നതോടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ നൽകുന്ന കമ്പനിയായും ബിഎസ്എൻഎൽ മാറും. ഇത് കേരളത്തിലെ ഒരു കോടിയിലധികം ബിഎസ്എൻഎൽ യൂസേഴ്സിന് ഏറെ ഗുണം ചെയ്യുമെന്നതിൽ രണ്ട് അഭിപ്രായം ഉണ്ടാകില്ല.

ഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5Gഞങ്ങൾക്കും 5ജി വേണം, ആവശ്യപ്പെടുന്നത് 78 ലക്ഷം മലയാളി യൂസേഴ്സ്; എന്താവും എയർടെലിന് പറയാനുള്ളത്..? | Airtel 5G

ടെലിക്കോം കമ്പനി

സ്വകാര്യ ടെലിക്കോം കമ്പനികളുടെ കൊള്ള ഉടനെന്നും അവസാനിക്കാൻ പോകുന്നില്ല എന്ന കാര്യത്തിലും ആർക്കും തർക്കമുണ്ടാകില്ല. മാത്രമല്ല എല്ലാ വർഷവും നിരക്ക് വർധനവ് എന്നൊരു സമീപനത്തിലേക്കും കമ്പനികൾ പോകുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിലേക്ക് തിരിയുന്നതും യൂസേഴ്സിന് നല്ലതാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ 4ജി സേവനം നൽകാത്ത മേഖലകളിൽ 4ജി നെറ്റ്വർക്ക് എത്തിക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കും. ഈ വഴിയിലും നിരവധി യൂസേഴ്സിനെ കമ്പനിക്ക് കണ്ടെത്താനാകും.

Best Mobiles in India

English summary
The central government has announced that BSNL 4G services will be launched in early 2023. With the arrival of 4G, it is expected that the current complaints about BSNL will also disappear. Forget the lack of 4G, BSNL offers great data packages.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X