BSNL 5G | ഇരുന്നിട്ട് കാല് നീട്ടിയാൽ പോരെ..? ഇനിയും 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്രത്തോട് ബിഎസ്എൻഎൽ

|

അതേ വായിച്ചത് ശരിയാണ്. രാജ്യത്തെ പൊതുമേഖല ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബിഎസ്എൻഎൽ ) തങ്ങൾക്ക് കൂടുതൽ 5ജി സ്പെക്ട്രം വേണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ ലഭ്യമാക്കിയിരിക്കുന്ന സ്പെക്ട്രം 5ജി റോൾ ഔട്ടിന് മതിയാകില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഇന്ത്യയിൽ 5ജി യുഗം ആരംഭിച്ചിട്ടും 4ജി പുറത്തിറക്കാൻ സാധിക്കാതെ നിന്നിടത്ത് തന്നെ വട്ടം ചുറ്റുകയാണ് BSNL. കമ്പനി 5G ബാൻഡുകൾ കുറവാണെന്ന് ആശങ്കപ്പെടുന്നത് ആർക്കെങ്കിലും കോമഡിയായി തോന്നിയാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല.

ടെലിക്കോം

കേന്ദ്ര ടെലിക്കോം സഹമന്ത്രി ദേവുസിങ് ചൌഹാൻ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ബിഎസ്എൻഎൽ ഇങ്ങനെയൊരാവശ്യം മുന്നോട്ട് വച്ചതായി പറയുന്നത്. പൊതുമേഖല ടെലിക്കോം കമ്പനിയ്ക്കായി ലേല സമയത്ത് തന്നെ സർക്കാർ 5ജി സ്പെക്ട്രം റിസർവ് ചെയ്തിരുന്നു. ഇത് ഉടനൊന്നും ആവശ്യം വരുമെന്ന സാഹചര്യവും നിലവിൽ ഇല്ല. 4ജി റോൾഔട്ട് കഴിയാതെ 5ജി ലോഞ്ചിന് കമ്പനിക്ക് സാധിക്കില്ലെന്ന് പ്രത്യേകം പറയേണ്ടത് ഇല്ലെന്നും കരുതുന്നു.

5ജി

എന്നാൽ 5ജി റോൾ ഔട്ടിന് കൂടുതൽ ഫ്രീക്വൻസികൾ വേണ്ടി വരുമെന്നും ഇതിനായി കമ്പനി കൂടുതൽ 5ജി എയർവേവുകൾ ആവശ്യപ്പെടുകയാണെന്നുമാണ് കേന്ദ്ര മന്ത്രിയുടെ ലോക്സഭയിലെ മറുപടിയിൽ പറയുന്നത്. 700 മെഗാ ഹെർട്സ് ബാൻഡിലും കമ്പനി കൂടുതൽ സ്പെക്ട്രം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ 700 മെഗാ ഹെർട്സ് ബാൻഡിൽ എയർവേവുകൾ കൈവശം ഉള്ള ഏക കമ്പനി റിലയൻസ് ജിയോ മാത്രമാണ് ( 10 മെഗാഹെർട്സ് ).

JioFiber | 14 ഒടിടി ആപ്പുകളിലേക്ക് ആക്സസ്; അറിയാം ഈ അടിപൊളി പ്ലാനിനെക്കുറിച്ച്JioFiber | 14 ഒടിടി ആപ്പുകളിലേക്ക് ആക്സസ്; അറിയാം ഈ അടിപൊളി പ്ലാനിനെക്കുറിച്ച്

സ്വകാര്യ ടെലിക്കോം കമ്പനി

രാജ്യത്തെ മറ്റ് രണ്ട് സ്വകാര്യ ടെലിക്കോം കമ്പനികളായ എയർടെലും വിഐയും 700 മെഗാ ഹെർട്സ് ബാൻഡിൽ സ്പെക്ട്രം വാങ്ങിയിരുന്നില്ല. അടുത്ത വർഷമെങ്കിലും 4ജി പുറത്തിറക്കാൻ പൊതുമേഖല ടെലിക്കോം കമ്പനിയ്ക്ക് സാധിക്കുമോ ഇല്ലയോ എന്നുള്ള ചർച്ചകളും സംവാദങ്ങളും ഒക്കെ സജീവമാണ്. ഇതിനിടയിലാണ് 5ജി സ്പെക്ട്രം കുറവാണെന്ന പരാതിയുമായി ബിഎസ്എൻഎൽ രംഗത്ത് വരുന്നത്.

ബിഎസ്എൻഎല്ലിനായി റിസർവ് ചെയ്തിരിക്കുന്ന 5ജി സ്പെക്ട്രം

ബിഎസ്എൻഎല്ലിനായി റിസർവ് ചെയ്തിരിക്കുന്ന 5ജി സ്പെക്ട്രം

പിടിഐ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട് അനുസരിച്ച് 600 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് പെയേർഡ് സ്പെക്ട്രം, 3300 മെഗാഹെർട്സ് ബാൻഡിൽ 40 മെഗാഹെർട്സ്, 26 ഗിഗാ ഹെർട്സ് ബാൻഡിൽ 400 മെഗാഹെർട്സ് സ്പെക്ട്രം എന്നിവയാണ് സർക്കാർ ഇതിനകം റിസർവ് ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയെന്നാണ് സ്പെക്ട്രം റിസർവ് ചെയ്യുമ്പോൾ സർക്കാർ പറഞ്ഞിരുന്നത്.

കമ്പനി

എന്നാൽ 5ജി റോൾ ഔട്ടിന് ഈ സ്പെക്ട്രങ്ങൾ മാത്രം മതിയാകുമെന്ന് ബിഎസ്എൻഎൽ വിശ്വസിക്കുന്നില്ല. ഇതേത്തുടർന്നാണ് സർക്കാരിന് മുന്നിൽ പുതിയ ആവശ്യവുമായി കമ്പനി എത്തിയിരിക്കുന്നത്. നേരത്തെ റിസർവ് ചെയ്ത സ്പെക്ട്രത്തിന്റെ അളവ് മനസിലായില്ലേ. ഇതിന്റെ ഇരട്ടിയോളം സ്പെക്ട്രമാണ് ബിഎസ്എൻഎൽ ഇപ്പോൾ ആവശ്യപ്പെടുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബിഎസ്എൻഎൽ ആവശ്യപ്പെടുന്ന 5ജി സ്പെക്ട്രം

ബിഎസ്എൻഎൽ ആവശ്യപ്പെടുന്ന 5ജി സ്പെക്ട്രം

600 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രം കൈയ്യിൽ ഉള്ളപ്പോൾ തന്നെ 700 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് പെയേർഡ് സ്പെക്ട്രം കൂടി വേണമെന്നാണ് ബിഎസ്എൻഎൽ നിലപാട്. ഇതോടൊപ്പം 3300 മെഗാഹെർട്സ് ബാൻഡിൽ 30 മെഗാഹെർട്സ് അധിക സ്പെക്ട്രവും 26 ഗിഗാഹെർട്സ് ബാൻഡിൽ 400 മെഗാഹെർട്സ് സ്പെക്ട്രവും കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

4G Data Voucher | ഇതിലും കുറച്ച് ആരും ഡാറ്റ നൽകില്ല; ഏറ്റവും നിരക്ക് കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ4G Data Voucher | ഇതിലും കുറച്ച് ആരും ഡാറ്റ നൽകില്ല; ഏറ്റവും നിരക്ക് കുറഞ്ഞ 4ജി ഡാറ്റ വൌച്ചറുകൾ

4ജി

4ജി റോൾ ഔട്ടിനുള്ള നടപടി ക്രമങ്ങളുമായി ബിഎസ്എൻഎൽ മുന്നോട്ട് പോകുകയാണ് 2023ന്റെ ആദ്യം തന്നെ 4ജി പുറത്തിറക്കാൻ കഴിഞ്ഞേക്കുമെന്നാണ് കമ്പനിയും കേന്ദ്രവും പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം അവസാനത്തോടെ 5ജി സേവനങ്ങളും കമ്പനി അവതരിപ്പിച്ചേക്കും. നോൺ സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് വഴിയായിരിക്കും ബിഎസ്എൻഎൽ 5ജി സേവനങ്ങൾ നൽകുക. രാജ്യത്ത് ജിയോ ഒഴിച്ചുള്ള എല്ലാ കമ്പനികളും നോൺ സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് വഴിയാണ് 5ജി റോൾഔട്ട് ചെയ്യുന്നത്.

കമ്പനി

കമ്പനിക്ക് 5ജി പരീക്ഷണങ്ങൾക്കായി ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാൻ ടാറ്റ കൺസൽട്ടൻസിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. നേരത്തെ 4ജി റോൾഔട്ടും 5ജി നെറ്റ്വർക്കും വൈകുന്നതിൽ കേന്ദ്ര ടെലിക്കോം മന്ത്രി അശ്വനി വൈഷ്ണവ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജീവനക്കാർ സർക്കാരി മനോഭാവം വെടിയണമെന്നും സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

Best Mobiles in India

English summary
The country's public-sector telecom company, Bharat Sanchar Nigam Limited (BSNL), has requested the central government for more 5G spectrum. The company's position is that the currently available spectrum is not enough for the 5G rollout. BSNL is a company that has not been able to launch 4G despite the 5G era having started in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X